ആ​ന​മൂ​ളി ആ​ദി​വാ​സി കോ​ള​നി​യി​ലെ കു​ടി​വെ​ള്ളപ​ദ്ധ​തി ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കും
Tuesday, April 30, 2024 7:13 AM IST
മ​ണ്ണാ​ർ​ക്കാ​ട് : രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള ക്ഷാ​മം നേ​രി​ടു​ന്ന തെ​ങ്ക​ര ആ​ന​മൂ​ളി ആ​ദി​വാ​സി കോ​ള​നി​യി​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് തു​ട​ക്കം കു​റി​ച്ച കു​ടി​വെ​ള്ള പ​ദ്ധ​തി ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കു​ം. ഉദ്യോ​ഗ​സ്ഥ​ർ ഇ​ന്ന​ലെ രാ​വി​ലെ കോ​ള​നി സ​ന്ദ​ർ​ശി​ക്കു​ക​യും കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ക​യും ചെ​യ്തു. കോ​ള​നി വി​ക​സ​ന​ത്തി​നാ​യി വ​ക​യി​രു​ത്തി​യി​ട്ടു​ള്ള തു​ക​യി​ൽ കു​ടി​വെ​ള്ള​ത്തി​ന് മു​ന്തി​യ പ​രി​ഗ​ണ​ന ന​ൽ​കും.

കി​ണ​ർ ആ​ഴം കൂ​ട്ടി​യും കോ​ള​നി​ക്കു​സ​മീ​പ​മു​ള്ള കു​ഴ​ൽ​കി​ണ​ർ ന​വീ​ക​രി​ച്ചും വെ​ള്ള​ത്തി​ന്‍റെ ല​ഭ്യ​ത വ​ർ​ധി​പ്പി​ക്കും. കോ​ള​നി​യി​ലെ കി​ണ​ർ അ​റ്റ​കു​റ്റ​പ്ര​വ​ർ​ത്തി​ക​ൾ ന​ട​ത്തി​യും കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കും. കോ​ള​നി നി​വാ​സി​ക​ൾ ഉ​ന്ന​യി​ച്ച മ​റ്റു പ​രാ​തി​ക​ളും പ​രി​ശോ​ധി​ച്ച് പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി​യു​ണ്ടാ​ക്കാ​നും തീ​രു​മാ​ന​മാ​യി.
വാ​ർ​ഡ് മെ​ംബർ ടി.​കെ. സീ​ന​ത്ത്, അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ഞ്ചി​നീ​യ​ർ​മാ​രാ​യ രാ​ജേ​ഷ്, ആ​ര​തി, മു​ൻ മെ​മ്പ​ർ ടി.​കെ. ഫൈ​സ​ൽ, ക​രാ​റു​കാ​ര​ൻ എ​ന്നി​വ​രും ഊ​രു​മൂപ്പ​ത്തി ഷൈ​ല​ജ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കോ​ള​നി​നി​വാ​സി​ക​ളും സം​ബ​ന്ധി​ച്ചു.