ച​ങ്ങ​ലീ​രി ഫൊ​റോ​ന ക്നാ​നാ​യ കു​ടും​ബ​സം​ഗ​മം
Wednesday, May 1, 2024 12:38 AM IST
പാ​ല​ക്കാ​ട്: കോ​ട്ട​യം അ​തി​രൂ​പ​ത​യി​ലെ അ​ല്മാ​യ സം​ഘ​ട​ന​ക​ളാ​യ ക്നാ​നാ​യ ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സി​ന്‍റെ​യും ക്നാ​നാ​യ കാ​ത്ത​ലി​ക് വി​മെ​ന്‍​സ് അ​സോ​സി​യേ​ഷ​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ ച​ങ്ങ​ലീ​രി ഫൊ​റോ​ന​യി​ലെ എ​ല്ലാ ഇ​ട​വ​ക​ക​ളി​ലെ​യും കു​ടും​ബ​ങ്ങ​ളെ കോ​ര്‍​ത്തി​ണ​ക്കി ക്നാ​നാ​യ കു​ടും​ബ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.

കാ​ന്ത​ളം തി​രു​ഹൃ​ദ​യ പ​ള്ളി​യി​ല്‍ കോ​ട്ട​യം അ​തി​രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ മാ​ത്യു മൂ​ല​ക്കാ​ട്ടി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ല്‍ അ​ര്‍​പ്പി​ക്ക​പ്പെ​ട്ട കൃ​ത​ജ്ഞ​താ​ബ​ലി​യോ​ടെ​യാ​ണ് സം​ഗ​മ​ത്തി​നു തു​ട​ക്ക​മാ​യ​ത്.

ക്നാ​നാ​യ​സ​മു​ദാ​യ​ത്തി​ന്‍റെ വെ​ല്ലു​വി​ളി​ക​ളും പ്ര​സ​ക്തി​യും എ​ന്ന വി​ഷ​യ​ത്തി​ല്‍ കെ​സി​സി മ​ല​ബാ​ര്‍ റീ​ജി​യ​ൻ ചാ​പ്ലി​ന്‍ ഫാ. ​ജോ​യി ക​ട്ടി​യാ​ങ്ക​ല്‍ ക്ലാ​സ് ന​യി​ച്ചു. കെ​സി​സി ച​ങ്ങ​ലീ​രി ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ത​ങ്ക​ച്ച​ന്‍ തേ​ക്കി​ല​ക്കാ​ട്ടി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന പൊ​തു​സ​മ്മേ​ള​നം മാ​ര്‍ മാ​ത്യു മൂ​ല​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​കാ​രി ജ​ന​റാ​ള്‍ ഫാ. ​മൈ​ക്കി​ള്‍ വെ​ട്ടി​ക്കാ​ട്ട്, കെ​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു പ​റ​മ്പ​ട​ത്തു​മ​ല​യി​ല്‍, ഫൊ​റോ​ന ചാ​പ്ലി​ന്‍ ഫാ. ​കു​ര്യ​ന്‍ ചൂ​ഴി​കു​ന്നേ​ല്‍, അ​തി​രൂ​പ​ത സെ​ക്ര​ട്ട​റി ബേ​ബി മു​ള​വേ​ലി​പ്പു​റം, കെ​സി​സി മ​ല​ബാ​ര്‍ റീ​ജി​യ​ൻ പ്ര​സി​ഡ​ന്‍റ് ജോ​സ് ക​ണി​യാ​പ​റ​മ്പി​ല്‍, കെ​സി​ഡ​ബ്ല്യു​എ മ​ല​ബാ​ര്‍ റീ​ജി​യ​ന്‍ പ്ര​സി​ഡ​ന്‍റ് ബി​ന്‍​സി ഷി​ബു മാ​റി​ക​വീ​ട്ടി​ല്‍, സെ​ക്ര​ട്ട​റി സി​മി ജോ​ഷി ചെ​മ്പ​ക​ത്ത​ട​ത്തി​ല്‍, കാ​ന്ത​ളം വി​കാ​രി ഫാ. ​ബി​നു ഉ​റു​മ്പി​ല്‍​ക​രോ​ട്ട്, കെ​സി​ഡ​ബ്ല്യു​എ ച​ങ്ങ​ലീ​രി ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ബീ​ന ബോ​ബി മു​ക​ളേ​ല്‍, കെ​സി​വൈ​എ​ല്‍ ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ബോ​ണി ടോ​മി പ​ടി​യാ​നി​ക്ക​ല്‍, കെ​സി​സി ഫൊ​റോ​ന സെ​ക്ര​ട്ട​റി ബി​ജു മു​ള​യി​ങ്ക​ല്‍, എ​കെ​സി​സി പ്ര​തി​നി​ധി സാ​ബു ക​രി​ശേ​രി​ക്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഫാ. ​മൈ​ക്കി​ള്‍ നെ​ടും​തു​രു​ത്തി പു​ത്ത​ന്‍​പു​ര​യി​ലി​ന്‍റെ പൗ​രോ​ഹി​ത്യ സു​വ​ര്‍​ണ ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് അ​തി​രൂ​പ​ത​യി​ലെ കാ​രു​ണ്യ​ദീ​പം പ​ദ്ധ​തി​യോ​ടു ചേ​ര്‍​ന്ന് ഫൊ​റോ​ന​യി​ലെ നി​ര്‍​ധ​ന കു​ടും​ബ​ങ്ങ​ള്‍​ക്കു പ്ര​തി​മാ​സ​ധ​ന​സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി 15 ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് മ​ല​ബാ​ര്‍ സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി സെ​ക്ര​ട്ട​റി ഫാ. ​സി​ബി​ന്‍ കൂ​ട്ട​ക്ക​ല്ലു​ങ്ക​ലി​നു കൈ​മാ​റി. ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ​യും ലോ​ഗോ​സ് ക്വി​സ് മ​ത്സ​ര​വി​ജ​യി​ക​ളെ​യും 50 വ​യ​സി​ല്‍ താ​ഴെ പ്രാ​യ​മു​ള്ള​വ​രും നാ​ലു മ​ക്ക​ളു​ള്ള​വ​രു​മാ​യ ച​ങ്ങ​ലീ​രി ഫൊ​റോ​ന​യി​ലെ നാ​ലു കു​ടും​ബ​ങ്ങ​ളെ​യും ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു.