നരേന്ദ്ര മോദിക്കെതിരെ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് റാലി
Wednesday, May 1, 2024 12:38 AM IST
കോയന്പത്തൂർ: റാലി​യെ കു​റി​ച്ച് മോ​ശ​മാ​യി സം​സാ​രി​ച്ച മോ​ദി​യെ അ​പ​ല​പി​ച്ച് കോ​യ​മ്പ​ത്തൂ​ർ ജി​ല്ലാ മ​ഹി​ളാ കോ​ൺ​ഗ്ര​സ് ക​ള​ക്ട​റു​ടെ ഓ​ഫീ​സി​ന് സ​മീ​പ​മു​ള്ള ബി​എ​സ്എ​ൻ​എ​ൽ ഓഫീസിനു മു​ന്നി​ൽ പ്ര​തി​ഷേ​ധി​ച്ചു. മ​ഹി​ളാ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ ഉ​മാ മ​ഹേ​ശ്വ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ്ര​ക​ട​ന​ത്തി​ൽ സി​റ്റി ജി​ല്ലാ കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് വ​ക്കീ​ൽ ക​ർ​പ്പു​സാ​മി, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗ​ണ​പ​തി ശി​വ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

കോ​യ​മ്പ​ത്തൂ​ർ ബോ​സ്, ത​മി​ഴ്ചെ​ൽ​വ​ൻ, കാ​ന്തകു​മാ​ർ, തോ​മ​സ് വ​ർ​ഗീ​സ്, അ​ഡ്വ​. ജെ​റോം, സം​ഗ​നൂ​ർ രാ​ജ​ഗോ​പാ​ൽ, കാ​മാ​ച്ചി സു​ന്ദ​രേ​ശ്വ​ര​ർ, അ​നീ​സ്, മ​ധു​സൂ​ദ​ന​ൻ, ഗ​ണേ​ഷ്, ചെ​ക്ക് മു​ഹ​മ്മ​ദ്, ശ​ക്തി​വേ​ൽ, നാ​രാ​യ​ണ​ൻ, ഡെ​ന്നീ​സ് സെ​ൽ​വ​രാ​ജ്, ശി​വ​പെ​രു​മാ​ൾ, തി​ല​കാ​വ​തി, രം​ഗ​നാ​യ​കെ, സെ​ൽ​വി, ഉ​ഷ, അ​നി​ത, ഗ​ണ​പ​തി തി​ല​കാ​വ​തി, ചി​ത്ര, സ്റ്റെ​പി​ന റോ​സ്, കോ​കി​ല, ജ​യ​ക്കൊ​ടി, വി​ജ​യ​ല​ക്ഷ്മി, വാ​സ​ന്തി, സു​ധ, മാ​ല​തി, താ​ര, ബ്രി​ട്ടോ, ഷ​ൺ​മു​ഖ​സു​ന്ദ​രം, ഫ്രാ​ൻ​സി​സ്, മ​രു​തൂ​ർ സെ​ൽ​വ​രാ​ജ്, മു​രു​ക​ൻ, മു​ത്തു​സ്വാ​മി ചെ​ട്ടി​യാ​ർ, ര​മേ​ഷ്, പു​ഷ്പ​രാ​ജ് തു​ട​ങ്ങിയവ​ർ പ​ങ്കെ​ടു​ത്തു. പ്ര​തി​ഷേ​ധ​ത്തി​നി​ടെ മോ​ദി​യു​ടെ അ​സ​ഭ്യ പ്ര​സം​ഗ​ത്തി​നെ​തി​രെ മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ക​യും മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.