പി​എ​സ്എ​സ്പി അ​ന്താ​രാ​ഷ്ട്ര തൊ​ഴി​ലാ​ളി​ദി​നാചരണം
Friday, May 3, 2024 2:21 AM IST
പാ​ല​ക്കാ​ട് : മേ​യ് ഒ​ന്നി​ന് പ​ന്ത​ലാം​പാ​ടം നി​ത്യ​സ​ഹാ​യ മാ​താ ദേ​വാ​ല​യ​ത്തി​ൽ വ​ച്ച് അ​ന്താ​രാ​ഷ്ട്ര തൊ​ഴി​ലാ​ളി ദി​നാ​ച​ര​ണം ന​ട​ത്തി.

കേ​ര​ള ലേ​ബ​ർ മൂ​വ്മെ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ.​ജ​സ്റ്റി​ൻ കോ​ലം​ക​ണ്ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യും തൊ​ഴി​ലി​ന്‍റെ മാ​ഹാ​ത്മ്യ​ത്തെ​യും മൂ​ല്യ​ത്തെ​യും കു​റി​ച്ച് ജ​ന​ങ്ങ​ൾ​ക്ക് ബോ​ധ​വ​ത്ക്ക​ര​ണം ന​ൽ​കി.

കെഎ​ൽ​എം പ്ര​സി​ഡ​ന്‍റ് ഡെ​ന്നി തെ​ങ്ങും​പ​ള്ളി കേ​ര​ള ലേ​ബ​ർ മൂ​വ്മെ​ന്‍റി​ന്‍റെ പ്ര​സ​ക്തി​യെ​ക്കു​റി​ച്ചും പ്ര​വ​ർ​ത്ത​ന​മേ​ഖ​ല​ക​ളെ കു​റി​ച്ചും ഓ​റി​യ​ന്‍റേ​ഷ​ൻ ന​ൽ​കി.

കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി​സ്റ്റ​ർ ജൂ​ലി​റ്റ് എ​ഫ്സി​സി വി​വി​ധ ക്ഷേ​മ​നി​ധി​ക​ളെ കു​റി​ച്ച് സം​സാ​രി​ക്കു​ക​യും നോ​ട്ടീ​സ് വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു.

ക​ഐ​ൽ​എം പ്ര​സി​ഡ​ന്‍റ് ഡെ​ന്നി തെ​ങ്ങും​പ​ള്ളി പ​താ​ക ഉ​യ​ർ​ത്തി. പ​ന്ത​ലാം​പാ​ടം നി​ത്യ​സ​ഹാ​യ മാ​താ ദേ​വാ​ല​യ​ത്തി​ലെ റ​വ.​ഫാ. ജോ​ബി കാ​ച്ച​പ്പി​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മേ​യ് ദി​നാ​ച​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. വ​ട​ക്ക​ഞ്ചേ​രി മേ​ഖ​ല ക​ണ്‍​വീ​ന​ർ ഡി​നോ​യ് കോ​ന്പാ​റ, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ മേ​രി​ക്കു​ട്ടി, പി​എ​സ്എ​സ്പി ഗ്രാ​മീ​ണ ഗ്ര​ന്ഥ​ശാ​ല കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജോ​യ് അ​റ​യ്ക്ക​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.