ദി ​ഹാ​ൻ​ഡ്മെ​യ്ഡ്സ് ടെ​യ്‌ലിന് എ​മ്മി അ​വാ​ർഡ്; വേദിയിൽ പ്രി​യ​ങ്ക ചോ​പ്ര​യും
Monday, September 18, 2017 7:20 AM IST
അ​മേ​രി​ക്ക​യി​ലെ മി​ക​ച്ച ടെ​ലി​വി​ഷ​ന്‍ പ​രി​പാ​ടി​ക​ള്‍​ക്ക് ടെ​ലി​വി​ഷ​ന്‍ ആ​ര്‍​ട്സ് ആ​ന്‍​ഡ് സ​യ​ന്‍​സ​സ് അ​ക്കാ​ദ​മി ന​ല്‍​കു​ന്ന 69-ാമ​ത് എ​മ്മി അ​വാ​ര്‍​ഡി​നു​ള്ള ജേ​താ​ക്ക​ളെ പ്ര​ഖ്യാ​പി​ച്ചു. ഹു​ലു നെ​റ്റ്‌​വ​ർ​ക്കി​ലെ ദി ​ഹാ​ൻ​ഡ്മെ​യ്ഡ്സ് ടെ​യ്ൽ മൂ​ന്നു വി​ഭാ​ഗ​ങ്ങ​ളി​ൽ പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി. വീ​പ്പി​ന് കോ​മ​ഡി വി​ഭാ​ഗ​ത്തി​ല്‍ എ​മ്മി ല​ഭി​ച്ചു. ‘ക്വാ​ണ്ടിക്കോ’ പ​ര​ന്പ​ര​യി​ലെ താ​രം പ്രി​യ​ങ്ക ചോ​പ്ര​യും പു​ര​സ്കാ​രം പ്ര​ഖ്യാ​പി​ക്കാ​ൻ എ​ത്തി​യി​രു​ന്നു.മി​ക​ച്ച ന​ട​നാ​യി സ്റ്റെ​ർ​ലിം​ഗ് കെ. ​ബ്രൗ​ൺ (ദി​സ് ഈ​സ് അ​സ്), മി​ക​ച്ച ന​ടി​യാ​യി എ​ലി​സ​ബേ​ത്ത് മോ​സ്(​ദി ഹാ​ൻ​ഡ്മെ​യ്ഡ്സ് ടെ​യ്ൽ) എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ‌‌കോ​മ​ഡി വി​ഭാ​ഗ​ത്തി​ൽ ഡോ​ണ​ൾ​ഡ് ഗ്ലോ​വ​ർ (അ​റ്റ്ലാ​ന്‍റ) മി​ക​ച്ച ന​ട​നാ​യും ജൂ​ലി​യാ ലൂ​യി ഡ്രെ​യി​ഫു​സ് (വീ​പ്പ്) ന​ടി​യാ​യും പുരസ്കാരത്തിന് അർഹരായി. ലി​മി​റ്റ​ഡ് സീ​രി​സ് / ടി​വി മൂ​വി വിഭാഗത്തിൽ മികച്ച നടനുള്ള പുരസ്കാരം റി​സ് അ​ഹ​മ്മ​ദ് (ദി ​നൈ​റ്റ് ഓ​ഫ്), നടിക്കുള്ള അവാർഡ് നിക്കോൾ കിഡ്മാൻ (ബിഗ് ലിറ്റിൽ ലൈസ്) എന്നിവർ നേടി.മറ്റു പുരസ്കാരങ്ങൾ: ടെ​ലി​വി​ഷ​ൻ മൂ​വി – ബ്ലാ​ക്ക് മി​റ​ർ: സാ​ൻ ജൂ​ണി​പെ​റോ, മി​ക​ച്ച കോ​മ​ഡി പ​ര​മ്പ​ര സം​വി​ധാ​നം – ഡോ​ണ​ൾ​ഡ് ഗ്ലാ​വ​ർ (അ​റ്റ്ലാ​ന്‍റ), ലി​മി​റ്റ​ഡ് സീ​രി​സിലെ സ​ഹ​ന​ടി–ലോ​റ ഡേ​ൺ (ബി​ഗ് ലി​റ്റി​ൽ ലൈ​സ്), കോ​മ​ഡി പ​ര​മ്പ​ര​യി​ലെ സ​ഹ​ന​ടി – കേ​റ്റ് മ​ക് കി​ന്നോ​ൺ (സാ​റ്റ​ർ​ഡേ നൈ​റ്റ് ലൈ​വ്), ഡ്രാ​മാ പ​ര​മ്പ​ര​യി​ലെ സ​ഹ​ന​ട​ൻ – ജോ​ൺ ലി​ത്ഗോ (ദി ​ക്രൗ​ൺ), സ​ഹ​ന​ടി (ഡ്രാ​മ) – ആ​ൻ ഡൗ​ഡ് (ദി ​ഹാ​ൻ​ജ്മെ​യ്ഡ്സ് ടെ​യ്ൽ), കോ​മ​ഡി വിഭാഗത്തിലെ സ​ഹ​ന​ട​ൻ– അ​ലെ​ക് ബാ​ൾ​ഡ്‌​വി​ൻ (സാ​റ്റ​ർ​ഡെ നൈ​റ്റ് ലൈ​വ്), ഡ്രാ​മ പരന്പരയിലെ ഗ​സ്റ്റ് ആ​ക്ട​ർ - ഗെ​റാ​ൾ​ഡ് മ​ക്റാ​ണെ (ദി​സ് ഈ​സ് അ​സ്), ഗ​സ്റ്റ് ആ​ക്ട്ര​സ് - അ​ലെ​ക്സി​സ് ബ്ലെ​ഡെ​ൽ (ദി ​ഹാ​ൻ​ഡ്മെ​യ്ഡ്സ് ടേ​ൽ), കോ​മ​ഡി വിഭാഗത്തിലെ ഗ​സ്റ്റ് ആ​ക്ട​ർ ഡേ​വ് ചാ​പ്പെ​ൽ (സാ​റ്റ​ർ​ഡേ നൈ​റ്റ് ലൈ​വ്), ഗ​സ്റ്റ് ആ​ക്ട്ര​സ്- മെ​ലി​സ്സ മ​ക് കാ​ർ​ത്തി (സാ​റ്റ​ർ​ഡേ നൈ​റ്റ് ലൈ​വ്), അ​നി​മേ​റ്റ​ഡ് പ്രോ​ഗ്രാം - ബോ​ബ്സ് ബ​ഗ്ർ, റി​യാ​ലി​റ്റി ഹോ​സ്റ്റ് - റൂ​പോ​ൾ ചാ​ൾ​സ് (റൂ​പോ​ൾ​സ് ഡ്രാ​ഗ് റേ​സ്), വെ​റൈ​റ്റി സ്കെ​ച്ച് സീ​രി​സ് – സാ​റ്റ​ർ​ഡെ നൈ​റ്റ് ലൈ​വ്, തി​ര​ക്ക​ഥ (ഡ്രാ​മ) – ബ്രൂ​സ് മി​ല്ല​ർ (ദി ​ഹാ​ൻ​ഡ്മെ​യ്ഡ്സ് ടെ​യ്ൽ), സം​വി​ധാ​നം (ലി​മി​റ്റ​ഡ് സീ​രി​സ്) – ഴാ​ൻ മാ​ർ​ക് വാ​ലെ (ബി​ഗ് ലി​റ്റി​ൽ ലൈ​സ്), സ്ട്ര​ക്ച്ചേ​ർ​ഡ് റി​യാ​ലി​റ്റി പ്രോ​ഗ്രാം – ഷാ​ർ​ക്ക് ടാ​ങ്ക്, അ​ൺ​സ്ട്ര​ക്ചേ​ർ​ഡ് റി​യാ​ലി​റ്റി പ്രോ​ഗ്രാം – യു​ണൈ​റ്റ​ഡ് ഷേ​ഡ്സ് ഓ​ഫ് അ​മേ​രി​ക്ക വി​ത് ഡ​ബ്ല്യു. കാ​മൗ ബെ​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.