പ്ര​തി​ഫ​ല​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ബോ​ളി​വുഡ് താരങ്ങളെ ക​ട​ത്തി​വെ​ട്ടി സീരിയൽ നാ​യി​ക
Saturday, July 15, 2017 11:58 AM IST
പ്ര​തി​ഫ​ല​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ സി​നി​മാ താ​ര​ങ്ങ​ളാ​ണ് മു​ന്പി​ൽ എ​ന്നാ​ണ് പൊ​തു​വെ​യു​ള്ള ധാ​ര​ണ. ഒ​രു സി​നി​മ​യ്ക്ക് ചി​ല​രെ​ല്ലാം കോ​ടി​ക​ൾ പ്ര​തി​ഫ​ലാ​യി കൈ​പ്പ​റ്റു​ന്പോ​ൾ സീ​രി​യ​ൽ താ​ര​ങ്ങ​ൾ കു​റ​ഞ്ഞ പ്ര​തി​ഫ​ല​ത്തി​നാ​ണ് അ​ഭി​ന​യി​ക്കു​ന്ന​തെ​ന്നാ​ണ് മ​റ്റൊ​രു വി​ശ്വാ​സം. എ​ന്നാ​ൽ ഇ​ത് ചു​വ​ടെ പി​ഴു​തു​മാ​റ്റി​യി​രി​ക്കു​ക​യാ​ണ് ഹി​ന്ദി മി​നി​സ്ക്രീ​നി​ലെ സൂ​പ്പ​ർ താ​രം ജെന്നി​ഫ​ർ വി​ങ്ങെ​റ്റ്. ബോ​ളി​വു​ഡി​ലെ സൂ​പ്പ​ർ​താ​ര​ങ്ങ​ൾ​ക്കൊ​പ്പ​മാ​ണ് ആ​രാ​ധ​ക​ർ ജെ​ന്നി​ഫ​റി​ന് ന​ൽ​കി​യി​രി​ക്കു​ന്ന സ്ഥാ​നം. ഒ​രു എ​പ്പി​സോ​ഡി​ന് മാ​ത്രം ഒ​രു ല​ക്ഷം രൂ​പ ഇ​വ​ർ പ്ര​തി​ഫ​ല​മാ​യി വാ​ങ്ങു​ന്നു എ​ന്നാ​ണ് സം​സാ​രം.

മ​റ്റ് ചാ​ന​ലു​ക​ളി​ൽ നി​ന്നും നി​ര​വ​ധി ഓ​ഫ​റു​ക​ൾ വ​രു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് ജെന്നിഫർ ത​ന്‍റെ പ്ര​തി​ഫ​ലം കൂ​ട്ടി​യ​തി​ന്‍റെ കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. സ​ര​സ്വ​തി ച​ന്ദ്ര എ​ന്ന ഹി​ന്ദി സീ​രി​യ​ലി​ലൂ​ടെ പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​താ​ര​മാ​യി മാ​റി​യ ജെ​ന്നി​ഫ​ർ ഇ​പ്പോ​ൾ അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത് ബെ​യ്ഹാ​ദ് എ​ന്ന സീ​രി​യ​ലി​ൽ നാ​യി​കാ വേ​ഷ​മാ​ണ്. സീ​രി​യ​ൽ താ​ര​വും മോ​ഡ​ലു​മാ​യ ക​ര​ണ്‍ സി​ങ് ഗ്രോ​വ​റി​നെ 2012ൽ ​ജെ​ന്നി​ഫ​ർ വി​വാ​ഹം ചെ​യ്യ്തെ​ങ്കി​ലും 2014ൽ ​ഇ​വ​ർ വി​വാ​ഹ​മോ​ച​നം നേ​ടി​യി​രു​ന്നു. എ​ന്താ​യാ​ലും സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ്ര​ണ​യാ​ഭ്യ​ർ​ഥ​ന​യു​ടെ പെ​രു​മ​ഴ​യാ​ണ് താ​ര​ത്തി​ന്. മൊഴിമാറ്റി മലയാളത്തിലെത്തിച്ച സീരിയലുകളിലൂടെ കേരളത്തിലെ പ്രേക്ഷകർക്കും പ്രിയങ്കരിയാണ് ഈ താരസുന്ദരി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.