കു​ടും​ബ​ത്തി​ൽ സ്ത്രീ​ക​ളു​ടെ സ്ഥാ​ന​മെ​ന്ത്? ച​ർ​ച്ച​യാ​യി തു​ട​രും-2
Thursday, July 15, 2021 4:28 PM IST
വീ​ടു​ക​ളി​ല്‍ സ്ത്രീ​ക​ളു​ടെ ജീ​വി​ത​വും സു​ര​ക്ഷ​യും ഏ​റെ ച​ര്‍​ച്ച​യാ​കു​ന്ന ഇ​ന്ന​ത്തെ സ​മൂ​ഹ​ത്തി​നു നേ​രെ ക​ണ്ണാ​ടി​യാ​യി മാ​റി നടി സ്വാ​സി​ക അ​ഭി​ന​യി​ച്ച ഷോ​ര്‍​ട് മൂ​വി സീ​രീ​സ് തു​ട​രും-2. ഏ​റെ ജ​ന​ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ച്ച തു​ട​രും എ​ന്ന ഷോ​ര്‍​ട് ഫി​ലി​മി​നു ര​ണ്ടാം ഭാ​ഗ​മാ​ണ് ഇ​ത്ത​വ​ണ ച​ര്‍​ച്ച​യാ​കു​ന്ന​ത്.

വീ​ടു​ക​ളി​ല്‍ സ്വ​പ്‌​ന​ങ്ങ​ളും പ്ര​തീ​ക്ഷ​ക​ളും അ​റ്റ് ക​രി​പു​ര​ണ്ട ജീ​വി​ത​ങ്ങ​ളാ​യി മാ​റേ​ണ്ട​ത​ല്ല സ്ത്രീ​ക​ളു​ടെ ജീ​വി​ത​മെ​ന്നു തു​ട​രും പ്രേ​ക്ഷ​ക​രെ ഓ​ര്‍​മി​പ്പി​ക്കു​ന്നു. അ​ള്ള് രാ​മേ​ന്ദ്ര​ന്‍ , കു​ടു​ക്ക് 2025 തു​ട​ങ്ങി​യ സി​നി​മ​ക​ളു​ടെ സം​വി​ധാ​യ​ക​ന്‍ ബി​ല​ഹ​രി​യാ​ണ് തു​ട​രും സീ​രി​സ് സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

വീ​ടു​ക​ളി​ല്‍ ദ​മ്പ​തി​ക​ള്‍​ക്കി​ട​യി​ല്‍ സ്ത്രീ​ക​ളു​ടെ സ്ഥാ​നം ഏ​തു​വ​രെ എ​ന്ന വ​സ്തു​ത​യെ പ​ല രീ​തി​യി​ലാ​യാ​ണ് ഈ ​സീ​രീ​സ് അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. സ്വാ​സി​ക​യും റാം ​മോ​ഹ​നു​മാ​ണ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്ന​ത്.

പൂ​ര്‍​ണ​മാ​യും പു​തി​യ കാ​ല​ത്തെ കു​ടും​ബാ​ന്ത​രീക്ഷത്തി​ലാ​ണ് തു​ട​രും ഒ​രു​ക്കി​യ​തെ​ങ്കി​ല്‍ ഇ​രു​വ​രു​ടേ​യും അ​ഭി​ന​യ മു​ഹൂ​ര്‍​ത്ത​ങ്ങ​ള്‍​ക്ക് പ്രാ​ധാ​ന്യം ന​ല്‍​കി ഹൊ​റ​ര്‍ കോ​മ​ഡി ജോ​ണ​റി​ലാ​ണ് ' തു​ട​രും 2' വ​ന്നി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന പു​ര​സ്‌​കാ​ര ജേ​താ​വ് സ്വാ​സി​കയുടെ മു​മ്പെ​ങ്ങും ചെ​യ്യാ​ത്ത ഹൊ​റ​ര്‍ കാ​ര​ക്ട​ര്‍ ആ​ണ് ചി​ത്ര​ത്തി​ന്‍റെ ഹൈ​ലൈ​റ്റാ​കു​ന്ന​ത്.

യു​ട്യൂബി​ല്‍ റി​ലീ​സ് ചെ​യ്ത ചി​ത്രം ഇ​തി​നോ​ട​കം വ​ലി​യ കാ​ഴ്ച​ക്കാ​രെ നേ​ടി​ക്ക​ഴി​ഞ്ഞു. സൈ​റ ബാ​നു എ​ന്ന സി​നി​മ​യി​ലൂ​ടെ പ്ര​ശ​സ്ത​നാ​യ ഛായാ​ഗ്രാ​ഹ​ക​ന്‍ അ​ബ്ദു​ള്‍ റ​ഹി​മും സം​ഗീ​ത രം​ഗ​ത്ത് ശ്ര​ദ്ധേ​യ​യാ​യ ഭൂ​മി​യും എ​ഴു​ത്തു​കാ​ര​ന്‍ ശ്യാം ​നാ​രാ​യ​ണ​നും എ​ഡി​റ്റ​ര്‍ വി​നു കെ. ​സ​നി​ലും സി​ങ്ക് സൗ​ണ്ടി​ല്‍ സ​ജീ​വ​മാ​യ റോ​മ്‌​ലി​ന്‍ മാ​ലി​ച്ചേ​രി​യും ക​ള​റി​സ്റ്റ് അ​ര്‍​ജു​ന്‍ മേ​നോ​നു​മാ​ണ് ചി​ത്ര​ത്തിന്‍റെ അ​ണി​യ​റ​ക്കാ​ര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.