"ന​മ്മു​ക്കു​ള്ള​ത് ന​മ്മ​ൾ മ​റ്റു​ള്ള​വ​രു​മാ​യി ഷെ​യ​ർ ചെ​യ്യ​ണം'
Saturday, January 1, 2022 6:28 PM IST
പു​തി​യ മ​മ്മൂ​ട്ടി ചി​ത്ര​മാ​യ പു​ഴു​വി​ന്‍റെ ടീ​സ​ർ പു​റ​ത്തി​റ​ങ്ങി. മ​മ്മൂ​ട്ടി​യും പാ​ര്‍​വ​തി തി​രു​വോ​ത്തും​ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​ന്ന ചി​ത്ര​മെ​ന്ന പ്ര​ത്യേ​ക​ത കൂ​ടി​യു​ണ്ട് പു​ഴു​വി​ന്. ‌ടീ​സ​റി​ൽ മ​മ്മൂ​ട്ടി​യും മീ​ര ജാ​സ്മി​നും നി​ൽ​ക്കു​ന്ന കു‌​ടും​ബ ഫോ​ട്ടോ‌​യും കാ​ണി​ച്ചി​ട്ടു​ണ്ട്.

റ​ത്തീ​ന​യാ​ണ് പു​ഴു സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. ഹ​ര്‍​ഷ​ദി​ന്‍റെ​യാ​ണ് ക​ഥ. ഹ​ര്‍​ഷാ​ദ്, സു​ഹാ​സ്, ഷാ​ര്‍​ഫു എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

നി​ര​വ​ധി ത​മി​ഴ് ചി​ത്ര​ങ്ങ​ള്‍​ക്ക് ക്യാ​മ​റ കൈ​കാ​ര്യം ചെ​യ്ത തേ​നി ഈ​ശ്വ​ര്‍ ഈ ​ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള​ത്തി​ലേ​ക്ക് അ​ര​ങ്ങേ​റ്റം​കു​റി​ക്കു​ന്നു.​അ​ദ്ദേ​ഹം മ​മ്മൂ​ട്ടി​ക്കൊ​പ്പം 'പേ​ര​ന്‍​പ്' എ​ന്ന സി​നി​മ​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. ദീ​പു ജോ​സ​ഫ് എ​ഡി​റ്റിം​ഗ് നി​ര്‍​വ​ഹി​ക്കു​ന്നു. ജെ​യ്ക്‌​സ് ബി​ജോ​യ് ചി​ത്ര​ത്തി​നാ​യി സം​ഗീ​തം ഒ​രു​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.