പൈപ്പിൻചുവട്ടിലെ പ്രണയത്തിന്‍റെ ആദ്യടീസറെത്തി
Sunday, October 8, 2017 5:14 AM IST
നീരജ് മാധവിനെ നായകനാക്കി നവാഗതനായ ഡൊമിൻ ഡിസിൽവ എഴുതി സംവിധാനം ചെയ്യുന്ന "പൈപ്പിൻചുവട്ടിലെ പ്രണയ'ത്തിന്‍റെ ആദ്യടീസർ പുറത്തിറങ്ങി. നീരജ് മാധവ് തന്നെയാണ് 45 സെക്കൻഡ് ദൈർഘ്യമുള്ള ടീസർ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.

ഡൊ​മി​ൻ ഡി​സി​ൽ​വ​യും ആ​ന്‍റ​ണി ജി​തി​നും ചേ​ർ​ന്നാ​ണു ചിത്രത്തിന്‍റെ തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്. ചിത്രത്തിൽ നീരജ് മാധവ് ഗോവൂട്ടി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. നായികാ കഥാപാത്രമായ ട്രീസയായി എത്തുന്നത് റീബ ജോൺ ആണ്. ഗോവൂട്ടിയും ട്രീസയും തമ്മിലുള്ള പ്രണയവും അവർ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളുമാണ് ചിത്രം പറയുന്നത്.

അ​ജു വ​ർ​ഗീ​സ്, സു​ധി കോ​പ്പ, ശ്രീ​നാ​ഥ്, ഋ​ഷി​കു​മാ​ർ, അ​പ്പാ​നി ശരത് കുമാർ, ശ്രു​തി, തെ​സ്നി​ഖാ​ൻ, സാ​ജ​ൻ പ​ള്ളു​രു​ത്തി, നാ​രാ​യ​ണ​ൻ​കു​ട്ടി, സേ​തു​ല​ക്ഷ്മി, സു​ബീ​ഷ് എ​ന്നി​വ​രും പ്ര​ധാ​ന താ​ര​ങ്ങ​ളാ​ണ്. ഐ​ശ്വ​ര്യാ സ്നേ​ഹാ മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ വി​ജ​യ​കു​മാ​ർ പാ​ല​ക്കു​ന്ന് ആണ് ​ചി​ത്രം നി​ർ​മി​ക്കു​ന്നത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.