ഏ​നൊ​രു​വ​ൻ മു​ടി​യ​ഴി​ച്ചി​ങ്ങാ​ട​ണ്..​ഒ​ടി​യ​ൻ മാ​ണി​ക്യ​ന്‍റെ ശ​ബ്ദ​ത്തി​ൽ ഒ​ടി​യ​നി​ലെ ഗാ​നം
Thursday, December 6, 2018 10:09 AM IST
മോ​ഹ​ൻ​ലാ​ൽ-​വി.​എ.​ശ്രീ​കു​മാ​ർ മേ​നോ​ൻ കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന ഒ​ടി​യ​നി​ലെ ര​ണ്ടാ​മ​ത്തെ ലി​റി​ക്ക​ൽ ഗാ​നം പു​റ​ത്തു​വി​ട്ടു. പ്ര​ഭാ​വ​ർ​മ​യു​ടെ വ​രി​ക​ൾ​ക്ക് എം. ​ജ​യ​ച​ന്ദ്ര​ൻ സം​ഗീ​തം ന​ൽ​കി​യി​രി​ക്കു​ന്ന ഗാ​നം ആ​ല​പി​ച്ച​ത് മോ​ഹ​ൻ​ലാ​ൽ ത​ന്നെ​യാ​ണ്.

നാ​ട​ൻ പാ​ട്ടി​ന്‍റെ ശൈ​ലി​യി​ലാ​ണ് ഗാനം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഒ​ടി​യ​ൻ മാ​ണി​ക്യ​ന്‍റെ​യും തേ​ങ്കു​റി​ശി ഗ്രാ​മ​ത്തി​ന്‍റെ​യും ക​ഥ പ​റ​യു​ന്ന ചി​ത്ര​ത്തി​ൽ 30 മു​ത​ൽ 65 വ​യ​സ് വ​രെ​യു​ള്ള ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് മോഹൻലാൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ന​രേ​ൻ, ഇ​ന്ന​സെ​ന്‍റ്, മ​ഞ്ജു വാ​ര്യ​ർ, സി​ദ്ധി​ഖ് എ​ന്നി​വ​ർ ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ആ​ശി​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.