"ദ് ​ആ​ക്സി​ഡ​ന്‍റ​ൽ പ്രൈം ​മി​നി​സ്റ്റ​ർ'; ട്രെ​യി​ല​ർ കാ​ണാം
Friday, December 28, 2018 11:01 AM IST
മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സിം​ഗി​ന്‍റെ ജീ​വി​തം പ​റ​യു​ന്ന "ദ് ​ആ​ക്സിഡ​ന്‍റ​ൽ പ്രൈം ​മി​നി​സ്റ്റ​ർ' എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു. അ​നു​പം ഖേ​റാ​ണ് ചി​ത്ര​ത്തി​ൽ മ​ൻ​മോ​ഹ​ൻ സിം​ഗി​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. വി​ജ​യ് ഗു​ട്ടെ​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

സോ​ണി​യ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി, രാ​ഹു​ൽ ഗാ​ന്ധി, മ​ൻ​മോ​ഹ​ൻ സിം​ഗി​ന്‍റെ മാ​ധ്യ​മ ഉ​പ​ദേ​ഷ്ടാ​വാ​യി​രു​ന്ന സ​ഞ്ജ​യ് ബാ​റു, മു​ൻ രാ​ഷ്ട്ര​പ​തി അ​ബ്ദു​ൾ ക​ലാം തു​ട​ങ്ങി​യ​വ​രെ​യെ​ല്ലാം ട്രെ​യി​ല​റി​ൽ കാ​ണി​ക്കു​ന്നു​ണ്ട്. ഇ​വ​രോ​ടെ​ല്ലാം വ​ള​രെ​യ​ധി​കം സാ​മ്യ​മു​ള്ള താ​ര​ങ്ങ​ളെ​യാ​ണ് ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി അ​ണി​നി​ര​ത്തി​യി​രി​ക്കു​ന്ന​താ​ണ് ഏ​റെ ആ​ശ്ച​ര്യ​ക​രം.

ജ​ർ​മ​ൻ ന​ടി സൂ​സ​ൻ ബെ​ർ​ണേ​ട്ടാ​ണ് സോ​ണി​യ ഗ​ന്ധി​യെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സു​നി​ൽ ബൊ​ഹ്റ, ദാ​വാ​ൽ ജ​യ​ന്തി​ലാ​ൽ ഗാ​ഡ എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.