പോർവിളി സിനിമയിലൂടെ; രാഹുൽ ഗാന്ധിയുടെ കഥ പറയുന്ന മൈ നെയിം ഈ രാഗായുടെ ടീസർ
Sunday, February 10, 2019 12:21 PM IST
മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ​സിം​ഗി​ന്‍റെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​യൊ​രു​ങ്ങി​യ ദ് ​ആ​ക്സി​ഡ​ന്‍റ​ൽ പ്രൈം ​മി​നി​സ്റ്റ​റി​നു ശേ​ഷം, രാ​ഷ്ട്രി​യം പ്ര​മേ​യ​മാ​യൊരുങ്ങുന്ന "മൈ ​നെ​യിം ഈ​സ് രാ​ഗാ'യുടെ ടീസർ പുറത്തു വിട്ടു. കോൺഗ്രസ് അധ്യക്ഷൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ജീ​വി​ത​മാ​ണ് സിനിമ പ​റ​യു​ന്ന​ത്.

രൂ​പേ​ഷ് പോ​ളാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ചി​ത്ര​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി​യാ​യി വേ​ഷ​മി​ടു​ന്ന​ത് അ​ശ്വി​നി കു​മാ​ർ ആ​ണ്. രാ​ജു ഖേ​റാ​ണ് ചി​ത്ര​ത്തി​ൽ മ​ൻ​മോ​ഹ​ൻ സിം​ഗി​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യ് ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തും. ഇ​ന്ദി​രാ ഗാ​ന്ധി, രാ​ജീ​വ് ഗാ​ന്ധി, സോ​ണി​യ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി എ​ന്നി​വ​രും ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തും. ഹി​മ​ന്ത ക​പാ​ഡി​യാ​ണ് ചി​ത്ര​ത്തി​ൽ ന​രേ​ന്ദ്ര മോ​ദി​യു​ടെ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.