കേ​ര​ള​ത്തി​ലു​ള്ള എ​ല്ലാ​വ​ർക്കും ഷാ​ജി​യെ​ന്ന് പേ​രി​ട​ണം; മേ​രാ നാം ​ഷാ​ജി​യു​ടെ ടീ​സ​ർ
Friday, March 8, 2019 5:15 PM IST
അ​മ​ർ അ​ക്ബ​ർ അ​ന്തോ​ണി, ക​ട്ട​പ്പ​ന​യി​ലെ ഋ​ത്വി​ക്ക് റോ​ഷ​ൻ എ​ന്നീ സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​ങ്ങ​ൾ​ക്കു ശേ​ഷം നാ​ദി​ർ​ഷ സം​വി​ധാ​നം ചെ​യ്യു​ന്ന മേ​രാ നാം ​ഷാ​ജി​യു​ടെ ടീ​സ​ർ പു​റ​ത്തു​വി​ട്ടു. മ​മ്മൂ​ട്ടി​യു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് ടീ​സ​ർ പു​റ​ത്തു​വി​ട്ടു.

മൂ​ന്ന് ഷാ​ജി​മാ​രു​ടെ ക​ഥ​പ​റ​യു​ന്ന ചി​ത്ര​ത്തി​ൽ ബി​ജു മേ​നോ​ൻ, ആ​സി​ഫ് അ​ലി, ബൈ​ജു സ​ന്തോ​ഷ് എ​ന്നി​വ​രാ​ണ് കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ. നി​ഖി​ല വി​മ​ലാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. ശ്രീ​നി​വാ​സ​ൻ, ഗ​ണേ​ഷ് കു​മാ​ർ, ധ​ർ​മ​ജ​ൻ, ര​ഞ്ജി​നി ഹ​രി​ദാ​സ്, ഷ​ഫീ​ഖ് റ​ഹ്മാ​ൻ, ജോ​മോ​ൻ സാ​ദി​ഖ് എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ദി​ലീ​പ് പൊ​ന്ന​നാ​ണ് മേ​രാ നാം ​ഷാ​ജി​ക്കാ​യി തി​ര​ക്ക​ഥ ര​ചി​ച്ച​ത്. യൂ​ണി​വേ​ഴ്സ​ൽ സി​നി​മ​യു​ടെ ബാ​ന​റി​ൽ ബി. ​രാ​കേ​ഷ് ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.