വ​രി​ക വ​രി​ക സ​ഹ​ജ​രെ...​അ​ന​ശ്വ​ര വി​പ്ല​വ​ഗാ​നം ലൂ​സി​ഫ​റി​ൽ
Saturday, March 23, 2019 11:24 AM IST
പൃ​ഥ്വി​രാ​ജി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യി എ​ത്തു​ന്ന ലൂ​സി​ഫ​റി​ലെ ആ​ദ്യ ലി​റി​ക്ക​ൽ ഗാ​നം പു​റ​ത്തു​വി​ട്ടു. ദേ​വ​രാ​ജ​ൻ മാ​സ്റ്റ​ർ ഈ​ണം ന​ൽ​കി​യ അ​ന​ശ്വ​ര വി​പ്ല​വ​ഗാ​ന​മാ​യ വ​രി​ക വ​രി​ക സ​ഹ​ജ​രെ.... എ​ന്ന പാ​ട്ടാ​ണ് ചി​ത്ര​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യിരി​ക്കു​ന്ന​ത്.

അം​ശി നാ​രാ​യ​ണ പി​ള്ള​യു​ടെ വ​രി​ക​ൾ​ക്ക് പു​തി​യ താ​ളം ന​ൽ​കി​യ​ത് ദീ​പ​ക് ദേ​വാ​ണ്. മു​ര​ളി ഗോ​പി​യാ​ണ് ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്. സ്റ്റീ​ഫ​ൻ നെ​ടു​മ്പ​ള്ളി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ മോ​ഹ​ൻ​ലാ​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​ത്തി​ൽ വി​വേ​ക് ഒ​ബ്റോ​യി, മ​ഞ്ജു വാ​ര്യ​ർ, ടോ​വി​നൊ തോ​മ​സ്, ഇ​ന്ദ്ര​ജി​ത്ത്, ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍ എ​ന്നി​വ​രും മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ആ​ശി​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ നി​ർ​മി​ക്കു​ന്ന ചി​ത്രം മാ​ർ​ച്ച് 28ന് ​തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.