പ്രണയകഥ പറയാൻ കളങ്ക്; ട്രെയിലർ എത്തി
Friday, April 5, 2019 9:54 AM IST
അ​ഭി​ഷേ​ക് വ​ർ​മ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ബ്ര​ഹ്മാ​ണ്ഡ ചി​ത്രം കള​ങ്കി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. വ​ന്പ​ൻ താ​ര​നി​ര അ​ണി​നി​ര​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റേതാ​യി ഒ​രു കി​ടി​ല​ൻ ട്രെ​യി​ല​ർ ത​ന്നെ​യാ​ണ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്.

ച​രി​ത്രക​ഥ​യെ മു​ൻ​നി​ർ​ത്തി ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ൽ സ​ഞ്ജ​യ് ദ​ത്ത്, മാ​ധു​രി ദീ​ക്ഷി​ത്, വ​രു​ണ്‍ ധ​വാ​ൻ, ആ​ദി​ത്യ റോ​യ് ക​പൂ​ർ, സൊ​നാ​ക്ഷി സി​ൻ​ഹ, ആ​ലി​യ ഭ​ട്ട് തു​ട​ങ്ങി​യ​വ​രാ​ണ് പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്ന​ത്. 2 സ്റ്റേ​റ്റ്സ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ സം​വി​ധാ​യ​ക​നാ​ണ് അ​ഭി​ഷേ​ക് വ​ർ​മ്മ​ൻ.

ഷി​ബാ​നി ബ​ധി​ജ​യ്ക്കൊ​പ്പം സം​വി​ധാ​യ​ക​നും ചേ​ർ​ന്നാ​ണ് സി​നി​മ​യു​ടെ തി​ര​ക്ക​ഥ​യെ​ഴു​തി​യി​രി​ക്കു​ന്ന​ത്. ക​ര​ണ്‍ ജോ​ഹ​റി​ന്‍റെ ധ​ർ​മ പ്രൊ​ഡ​ക്ഷ​ൻ​സ്, ഫോ​ക്സ് സ്റ്റാ​ർ സ്റ്റു​ഡി​യോ​സ്, നാ​ദി​യാ​ദ് വാ​ല ഗ്രാ​ൻ​ഡ്സ​ണ്‍ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്ന് സി​നി​മ നി​ർ​മി​ച്ചി​രി​ക്കു​ന്നു. എ​പ്രി​ൽ 17-നാ​ണ് ക​ള​ങ്ക് ലോ​ക​മെ​ന്പാ​ടു​മു​ള​ള തി​യ​റ്റ​റു​ക​ളി​ലേ​ക്ക് എ​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.