അടി, ഇടി, വെട്ട്, കുത്ത്, പിന്നെ തമിഴ് രാഷ്ട്രീയവും; മധുരരാജ ട്രെയിലര്‍
Friday, April 5, 2019 10:34 PM IST
മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി വൈ​ശാ​ഖ് സം​വി​ധാ​നം ചെ​യ്യു​ന്ന മ​ധു​ര​രാ​ജ​യു​ടെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു. ആ​രാ​ധ​ക​ർ കാ​ത്തി​രു​ന്ന​തു പോ​ലെ ഒ​രു മാ​സ് ട്രെ​യി​ല​റാ​ണ് എ​ത്തി​യി​രി​ക്കു​ന്ന​ത്.

2010ൽ ​പു​റ​ത്തി​റ​ങ്ങി​യ പോ​ക്കി​രി​രാ​ജ​യു​ടെ ര​ണ്ടാം ഭാ​ഗ​മാ​ണ് മ​ധു​ര​രാ​ജ. സി​നി​മ​യു​ടെ ആ​ദ്യ ഭാ​ഗ​ത്ത് പൃ​ഥ്വി​രാ​ജ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ര​ണ്ടാം ഭാ​ഗ​മൊ​രു​ങ്ങു​മ്പോ​ൾ പൃ​ഥ്വി​യു​ടെ സാ​ന്നി​ധ്യ​മു​ണ്ടാ​വി​ല്ല.

മ​ധു​ര​യി​ലെ ഗു​ണ്ടാ നേ​താ​വാ​യ മ​ധു​ര​രാ​ജ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ മ​മ്മൂ​ട്ടി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ത​മി​ഴ് ന​ട​ൻ ജ​യ്, സി​ദ്ധി​ഖ്, സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, സ​ലീം കു​മാ​ർ, ജ​ഗ​പ​തി ബാ​ബു, അ​ന്നാ രേ​ഷ്മ രാ​ജ​ൻ, അ​നു​ശ്രി, ഷം​നാ കാ​സിം, നെ​ടു​മു​ടി വേ​ണു, വി​ജ​യ​രാ​ഘ​വ​ൻ തു​ട​ങ്ങി വ​ലി​യ താ​ര​നി​ര ചി​ത്ര​ത്തി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടും.

നെ​ൽ​സ​ണ്‍ ഐ​പ്പ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ നെ​ൽ​സ​ണ്‍ ഐ​പ്പ് നി​ർ​മി​ക്കു​ന്ന ചി​ത്രം ഏ​പ്രി​ൽ 12ന് ​തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.