ത്രില്ലടിപ്പിക്കാൻ ഇര എത്തുന്നു
Friday, February 23, 2018 4:57 PM IST
മ​ല​യാ​ള​ത്തി​ലെ ര​ണ്ടു പു​തു​ത​ല​മു​റ​ക്കാ​രാ​യ ഉ​ണ്ണി മു​കു​ന്ദ​നെ​യും ഗോ​കു​ൽ സു​രേ​ഷ് ഗോ​പി​യെ​യും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ന​വാ​ഗ​ത​നാ​യ സൈ​ജു സി.​എ​സ്. സം​വി​ധാ​നം​ചെ​യ്യു​ന്ന ഇ​ര റിലീസിനൊരുങ്ങുന്നു. ​ചി​ത്രം യു.​കെ. സ്റ്റു​ഡി​യോ​സ് മാ​ർ​ച്ച് ര​ണ്ടി​ന് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ക്കും.



പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ വൈ​ശാ​ഖ്, തി​ര​ക്ക​ഥാ​കൃ​ത്ത് ഉ​ദ​യ​കൃ​ഷ്ണ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വൈ​ശാ​ഖ്- ഉ​ദ​യ​കൃ​ഷ്ണ പ്രൊ​ഡ​ക്ഷ​ൻ​സാ​ണ് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ഇ​ര​യും ഇ​ര​യെ​ത്തേ​ടു​ന്ന​വ​രും ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ലു​ക​ളാ​ണ് ചിത്രം പറയുന്ന​ത്. നി​ര​വ​ധി സ​സ്പെ​ൻ​സ് മു​ഹൂ​ർ​ത്ത​ങ്ങ​ളും കെ​ട്ടു​റ​പ്പു​ള്ള ക​ഥ​യും ആ​ക്ഷ​നും ചെ​യ്സു​മൊ​ക്കെ കോ​ർ​ത്തി​ണ​ക്കി​യാണ് ഇര ഒരുക്കിയിരിക്കുന്നത്.



എ​സ്​പി രാ​ജീ​വ​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ഇ​വി​ടെ ഉ​ണ്ണി മു​കു​ന്ദ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഡോ. ​ആ​ര്യ​ൻ എ​ന്ന ക​ഥാ​പാ​ത്ര​മാ​യാ​ണ് ഗോ​കു​ൽ സു​രേ​ഷ് ഗോ​പി എ​ത്തു​ന്ന​ത്. സ്ത്രീ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്കും ഈ ​ചി​ത്ര​ത്തി​ൽ ഏ​റെ പ്രാ​ധാ​ന്യ​മു​ണ്ട്. മി​യാ ജോ​ർ​ജാ​ണ് ഒ​രു പ്ര​ധാ​ന വേ​ഷം ചെ​യ്യു​ന്ന​ത്. നി​ര​ഞ്ജ​നാ അ​നൂ​പ്, ലെ​ന, മെ​റീ​ന മൈ​ക്കി​ൾ, നി​ര​ഞ്ജ​നാ ദാ​സ് എ​ന്നി​വ​രാ​ണു മ​റ്റു ന​ടി​മാ​ർ.



കൈ​ലേ​ഷ്, ശ​ങ്ക​ർ രാ​മ​കൃ​ഷ്ണ​ൻ, ഇ.​പി. രാ​ജേ​ന്ദ്ര​ൻ, അ​ല​ൻ​സി​യ​ർ, ജ​യ​ൻ, പ്ര​ശാ​ന്ത് അ​ല​ക്സാ​ണ്ട​ർ, നി​ർ​മ​ൽ പാ​ലാ​ഴി, വി​നോ​ദ് കോ​വൂ​ർ എ​ന്നി​വ​രും ഈ ​ചി​ത്ര​ത്തി​ലെ പ്ര​ധാ​ന താ​ര​ങ്ങ​ളാ​ണ്. ന​വീ​ൻ ജോ​സി​ന്‍റേതാ​ണു തി​ര​ക്ക​ഥ. ഹ​രി നാ​രാ​യ​ണ​ന്‍റെ ഗാ​ന​ങ്ങ​ൾ​ക്ക് ഗോ​പി​സു​ന്ദ​ർ ഈ​ണം പ​ക​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

<