അമ്പായത്തോട് യുപി സ്കൂളിൽ ലഹരി വിരുദ്ധ കാന്പയിന്റെ ലോഗോ പ്രകാശനം
അമ്പായത്തോട്: അമ്പായത്തോട് യുപി സ്കൂളിൽ ലഹരി വിരുദ്ധ മാസാചരണത്തിന്റെ ഭാഗമായി കുട്ടികൾക്ക് ബോധവത്കരണ ക്ലാസും ലോഗോ പ്രകാശനവും നടത്തി. പേരാവൂർ അസിസ്റ്റന്റ് എക്സൈസ് ഓഫീസർ ബാബുമോൻ ഫ്രാൻസിസ് ലോഗോ പ്രകാശനം നിർവഹിച്ച് ബോധവത്കരണ ക്ലാസെടുത്തു. മാനന്തവാടി രൂപത കോർപറേറ്റ് വിദ്യാഭ്യാസ ഏജൻസി ബിയോണ്ട് ദി ബസ് എന്ന പേരിൽ നടപ്പാക്കുന്നതാണ് ലഹരി വിരുദ്ധ കാമ്പയിൻ. വിദ്യാർഥി പ്രതിനിധി ഫെലിക്സ് ഫ്രാൻസിസ് ലഹരിവിരുദ്ധ സന്ദേശം നല്കി. സ്കൂൾ മുഖ്യാധ്യാപിക സിനി ജോസഫ്, പിടിഎ പ്രസിഡന്റ് ഷാബു പുത്തൻകണ്ടം, സ്റ്റാഫ് സെക്രട്ടറി കെ.എസ്. ടിന്റു എന്നിവർ പ്രസംഗിച്ചു.
Tags : anti-drug awareness Nattuvishesham District news