എടത്വ സെന്റ് അലോഷ്യസ് കോളേജില്‍ ആരംഭിച്ച പുസ്തകപ്രദര്‍ശനത്തിന്റെ ഉദ്ഘാടനം ടിജിന് ജോസഫ് നിര്‍വഹിക്കുന്നു.
എടത്വ: സാഹിത്യ വായനയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സെന്റ് അലോഷ്യസ് കോളജ് ലൈബ്രറിയുടേയും തിരുവനന്തപുരം സൈന്‍ ബുക്സിന്റെയും സംയുക്താഭിമുഖ്യത്തില്‍ രണ്ടു ദിവസത്തെ പുസ്തകപ്രദര്‍ശനവും വില്പനയും എടത്വ സെന്റ് അലോഷ്യസ് കോളജില്‍ ആരംഭിച്ചു.
ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടിജിന് ജോസഫ് ഉദ്ഘാടനം ചെയ്തു. മാനേജര്‍ ഫാ. ജോസഫ് കളരിക്കല്‍ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് അനുഗ്രഹസന്ദേശം നല്കി. വൈസ് പ്രിന്‍സിപ്പല്‍ ഡോ. ഷിബു ജോര്‍ജ്, ലൈബ്രേറിയന്‍ ഫാ. ടിജോമോന്‍ പി. ഐസക്, ബ്ലോക്ക് പഞ്ചായത്തംഗം ടി.കെ. സുബാഷ് എന്നിവര്‍ പ്രസംഗിച്ചു.
Tags : Local News Nattuvishesham Book exhibition St. Aloysius College Edathua