x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​മ​ർ​പ്പി​ച്ച് കെ​ട്ടി​ട ന​ന്പ​ർ മൂ​ന്നു​പേ​ർ​ക്കെ​തി​രേ കേ​സ്

വെബ് ഡെസ്ക്
Published: September 11, 2026 01:42 AM IST | Updated: September 11, 2026 01:42 AM IST

മേ​യ​ര്‍ പി. ​ഇ​ന്ദി​ര

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​നി​ൽ വ്യാ​ജ​രേ​ഖ സ​മ​ർ​പ്പി​ച്ച് കെ​ട്ടി​ട ന​ന്പ​ർ സ​ന്പാ​ദി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​ർ​ക്കെ​തി​രേ ടൗ​ൺ പൊ​ലി​സ് കേ​സെ​ടു​ത്തു. കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി​യു​ടെ പ​രാ​തി​യി​ൽ കെ​ട്ടി​ട ഉ​ട​മ പ​ട​ന്ന​പ്പാ​ല​ത്തെ ടി.​പി. ഖ​ലീ​ൽ, ക​തി​രൂ​ർ അ​ഞ്ചാം മൈ​ലി​ലെ അ​ർ​ഷാ​ദ് റ​ഷീ​ദ്, ക​തി​രൂ​ർ ഉ​ക്കാ​സ്മ​ട്ട​യി​ലെ മു​ഹ​മ്മ​ദ് അ​ദി​നാ​ൻ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.

പ​ള്ളി​ക്കു​ന്ന് സോ​ണ​ൽ ഓ​ഫി​സ് പ​രി​ധി​യി​ലെ ടി.​പി. ഖ​ലീ​ലി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ട​ത്തി​ന് ബി​ൽ​ഡിം​ഗ് ന​ന്പ​ർ ല​ഭി​ക്കു​ന്ന​തി​ന് ഒ​ക്കു​പ്പ​ൻ​സി സ​ർ​ട്ടി​ഫി​ക്ക​റ്റ്, ബി​ൽ​ഡിം​ഗ് കം​പ്ലീ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് തു​ട​ങ്ങി​യ​വ വ്യാ​ജ​മാ​യി നി​ർ​മി​ച്ച് കെ​ട്ടി​ട ന​ന്പ​റി​നാ​യി അ​പേ​ക്ഷി​ച്ചെ​ന്നും കെ​ട്ടി​ട ന​ന്പ​ർ ല​ഭി​ച്ച​ശേ​ഷം റ​സ്റ്റ​റ​ന്‍റ് തു​ട​ങ്ങാ​ൻ ക​ഴി​ഞ്ഞ​മാ​സം നാ​ലി​ന് അ​ർ​ഷാ​ദും അ​ദി​നാ​നും ചേ​ർ​ന്ന് വ്യാ​ജ ഒ​ക്കു​പ്പ​ൻ​സി സ​ർ​ട്ടി​ഫി​ക്ക​റ്റ്, കം​പ്ലീ​ഷ​ൻ പ്ലാ​ൻ എ​ന്നി​വ ന​ൽ​കി കോ​ർ​പ​റേ​ഷ​നെ വി​ശ്വാ​സ​വ​ഞ്ച​ന ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്.

സ്ഥ​ല​പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​ക്ക് സം​ശ​യം തോ​ന്നി​യ​തി​നാ​ൽ കോ​ർ​പ​റേ​ഷ​ൻ പ​ള്ളി​ക്കു​ന്ന് സോ​ണ​ലി​ലെ എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ൽ റി​പ്പോ​ർ​ട്ട് അ​യ​ച്ചു. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​താ​യ സ​ർ​ട്ടി​ഫി​ക്ക​റ്റോ താ​മ​സാ​നു​മ​തി സ​ർ​ട്ടി​ഫി​ക്ക​റ്റോ കോ​ർ​പ​റേ​ഷ​നി​ൽ​നി​ന്ന് അ​നു​വ​ദി​ച്ചി​ല്ലെ​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഇ​ത്ത​ര​ത്തി​ൽ ഒ​രു​ഫ​യ​ൽ ന​മ്പ​ർ ത​ന്നെ കോ​ർ​പ​റേ​ഷ​നി​ൽ ഇ​ല്ലെ​ന്നും ക​ണ്ടെ​ത്തി.

അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​റു​ടെ​യും ഓ​വ​ർ​സി​യ​റു​ടെ​യും ഡി​ജി​റ്റ​ൽ ഒ​പ്പും ഫ​യ​ൽ ന​മ്പ​റും വ്യാ​ജ​മാ​യി സൃ​ഷ്ടി​ച്ചാ​ണ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ത​യാ​റാ​ക്കി​യ​തെ​ന്നും ക​ണ്ടെ​ത്തി. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​ന് കോ​ർ​പ​റേ​ഷ​ൻ ടെ​ക്നി​ക്ക​ൽ വി​ഭാ​ഗ​മാ​യ ഇ​ൻ​ഫ​ർ​മേ​ഷ​ൻ കേ​ര​ള മി​ഷ​നി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വ്യാ​ജ​മാ​യി സൃ​ഷ്ടി​ച്ച രേ​ഖ​ക​ളി​ലെ പേ​ര് ഉ​ൾ​പ്പ​ടെ വ്യാ​ജ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി. തു​ട​ർ​ന്നാ​ണ് പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കും: മേ​യ​ര്‍

ക​ണ്ണൂ​ർ:​ കോ​ര്‍​പ​റേ​ഷ​നി​ല്‍ വ്യാ​ജ രേ​ഖ​ക​ള്‍ സ​മ​ര്‍​പ്പി​ച്ച് കെ​ട്ടി​ട ന​മ്പ​ര്‍ നേ​ടി​യ സം​ഭ​വ​ത്തി​ല്‍ റ​വ​ന്യു വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കു​മെ​ന്ന് മേ​യ​ര്‍ പി. ​ഇ​ന്ദി​ര. പ​ള്ളി​ക്കു​ന്ന് സോ​ണ​ലി​ലെ കെ​ട്ടി​ട പെ​ര്‍​മി​റ്റ് അ​നു​വ​ദി​ച്ച​തി​ലാ​ണ് ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ​ത്. ആ​സൂ​ത്രി​ത​മാ​യി ത​യാ​റാ​ക്കി​യ അ​പേ​ക്ഷ​യു​ടെ പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​വ​ച്ച​വ​രെ​യും സ​ഹാ​യി​ച്ച​വ​ര്‍​ക്കെ​തി​രേ​യും ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ക​മ്മി​ഷ​ണ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​ട്ടു​ണ്ടെ​ന്നും മേ​യ​ര്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

എ​ല്ലാം സു​താ​ര്യ​മാ​യി കൊ​ണ്ടു​പോ​കാ​ൻ വേ​ണ്ടി​യാ​ണ് സ​ർ​ക്കാ​ർ കെ-​സ്മാ​ര്‍​ട്ട് സോ​ഫ്റ്റ്‌​വേ​ർ ത​യാ​റാ​ക്കി​യ​ത്. എ​ന്നാ​ല്‍ സോ​ഫ്റ്റ്‌​വേ​റി​നെ​യും എ​ന്തും ചെ​യ്യാ​മെ​ന്ന​തി​ന് തെ​ളി​വാ​ണ് ഈ ​വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​മാ​ണം. ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​പേ​ക്ഷ പ​രി​ശോ​ധി​ക്കു​ന്നു​ന്ന​തി​ല്‍ വീ​ഴ്ച വ​രു​ത്തി എ​ന്നു​ള്ള​ത് ഉ​റ​പ്പാ​ണ്. പ​ണം വാ​ങ്ങി ഒ​ത്താ​ശ ചെ​യ്‌​താ​യി സം​ശ​യ​മു​ണ്ടെ​ന്നും മേ​യ​ർ ആ​രോ​പി​ച്ചു. കോ​ര്‍​പ​റേ​ഷ​ന്‍ ഒ​രു അ​ഴി​മ​തി​ക്കും കൂ​ട്ടു നി​ല്‍​ക്കി​ല്ലെ​ന്നും ഇ​തി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രെ നി​യ​മ​ത്തി​ന്‍റെ മു​ന്നി​ൽ​കൊ​ണ്ടു വ​ന്ന് ത​ക്ക​താ​യ ശി​ക്ഷ ന​ൽ​കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും മേ​യ​ർ പ​റ​ഞ്ഞു.

ഇ​തി​നുപു​റ​മേ തീ​ര​ദേ​ശ​ത്ത് അ​ന​ധി​കൃ​ത കെ​ട്ടി​ട നി​ര്‍​മാ​ണം ന​ട​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ഇ​തി​നെ​തി​രേ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​മെ​ന്നും മേ​യ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ഡ​പ്യൂ​ട്ടി മേ​യ​ര്‍ കെ.​പി. താ​ഹി​ര്‍, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ൺ​മാ​രാ​യ പി. ​ഷ​മീ​മ, വി.​കെ. മു​ഹ​മ്മ​ദ​ലി, ടി.​പി. ജ​മാ​ല്‍, റി​ജി​ല്‍ മാ​ക്കു​റ്റി, കൗ​ണ്‍​സി​ല​ര്‍ ഉ​മേ​ഷ് ക​ണി​യാ​ങ്ക​ണ്ടി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : District News Nattuvishesham three persons building number fake certificates

Recent News

Corehub Up