x
ad
Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​റി​യ​ര്‍ വ​ഴി എം​ഡി​എം​എ കൈ​മാ​റ്റം ന​ട​ത്തി​യ കേ​സ്: ഒ​രാ​ള്‍ കൂ​ടി അ​റ​സ്റ്റി​ല്‍

വെബ് ഡെസ്ക്
Published: September 20, 2026 03:21 AM IST | Updated: September 20, 2026 03:21 AM IST

വൈ​ഷ്ണ​വ്

കൊ​ല്ലം: 101.07 ഗ്രാം ​എം​ഡി​എം​എ കൊ​റി​യ​ര്‍ വ​ഴി കൈ​മാ​റ്റം ചെ​യ്യാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ കൂ​ട്ടു​പ്ര​തി​യാ​യ ഒ​രാ​ളെ കൂ​ടി കൊ​ല്ലം വെ​സ്റ്റ് പൊലിസ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ല്ലം വ​ട​ക്കേ​വി​ള ആ​ദി​ത്യ​ന​ഗ​ര്‍ ശ്രീ​കോ​വി​ല്‍ വീ​ട്ടി​ല്‍ വൈ​ഷ്ണ​വ് (28) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കൊ​റി​യ​ര്‍ സ​ര്‍​വീ​സ് മു​ഖേ​ന ല​ഹ​രി വ്യാ​പാ​രം ന​ട​ക്കു​ന്ന​താ​യി കൊ​ല്ലം സി​റ്റി പൊലി​സ് ക​മ്മിഷ​ണ​ര്‍ ഹേ​മ​ല​ത​ക്ക് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സി​റ്റി ഡാ​ന്‍​സാ​ഫ് സം​ഘ​വും കൊ​ല്ലം വെ​സ്റ്റ് പൊലിസും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ കൊ​ല്ലം പ​ട്ട​ത്താ​നം സ്വ​ദേ​ശി വി​ഷ്ണു​ലാ​ല്‍ (32) പി​ടി​യി​ലാ​യ​ത്.

തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​യാ​ളു​ടെ സു​ഹൃ​ത്തും ര​ണ്ടാം പ്ര​തി​യു​മാ​യ പ്ര​ണ​വ് പ്ര​ശാ​ന്തി​നെ​യും പൊ ലിസ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. കേ​സി​ന്‍റെ തു​ട​ര​ന്വേ​ഷ​ണ​ത്തി​ല്‍, വൈ​ഷ്ണ​വി​ന് വേ​ണ്ടിയാ​ണ് വി​ഷ്ണു​ലാ​ലും, പ്ര​ണ​വ് പ്ര​ശാ​ന്തും ചേ​ര്‍​ന്ന് എം​ഡി​എം​എ കൊ​റി​യ​ര്‍ വ​ഴി കൈ​മാ​റ്റം ചെ​യ്തി​രു​ന്ന​തെ​ന്ന് പോ​ലീ​സി​ന് വ്യ​ക്ത​മാ​യി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സി​ലെ മൂ​ന്നാം പ്ര​തി​യാ​യ വൈ​ഷ്ണ​വി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

കേ​സി​ലെ ര​ണ്ടാം പ്ര​തി​യാ​യ പ്ര​ണ​വ് പ്ര​ശാ​ന്ത് സം​ഭ​വ​സ​മ​യ​ത്ത് ഗ​ള്‍​ഫി​ലാ​യി​രു​ന്ന​തി​നാ​ല്‍ ഇ​യാ​ളെ പി​ടി​കൂ​ടു​ന്ന​തി​നാ​യി പൊലിസ് ലു​ക്ക് ഔ​ട്ട് സ​ര്‍​ക്കു​ല​ര്‍ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ജൂ​ണ്‍ മാ​സ​ത്തി​ല്‍ നാ​ട്ടി​ലെ​ത്തി​യ പ്ര​ണ​വ് പ്ര​ശാ​ന്തി​നെ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ എ​മി​ഗ്രേ​ഷ​ന്‍ വി​ഭാ​ഗം ത​ട​ഞ്ഞു​വ​യ്ക്കു​ക​യും തു​ട​ര്‍​ന്ന് കൊ​ല്ലം വെ​സ്റ്റ് പൊലിസി​ന് കൈ​മാ​റു​ക​യു​മാ​യി​രു​ന്നു.

 

Tags : District News Nattuvishesham MDMA arrested

Recent News

Corehub Up