x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​യാ​ലി​ൽ കു​കൂ​ൺ ലാ​ക്ടേ​ഷ​ൻ പോ​ഡ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി

വെബ് ഡെസ്ക്
Published: August 8, 2026 02:22 AM IST | Updated: August 8, 2026 02:22 AM IST

കു​കൂ​ൺ ലാ​ക്ടേ​ഷ​ൻ പോ​ഡ് സി​യാ​ൽ എംഡി എ​സ്. സു​ഹാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

നെ​ടു​മ്പാ​ശേ​രി : ലോ​ക മു​ല​യൂ​ട്ട​ൽ വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള ക​മ്പ​നി (സി​യാ​ൽ) അ​ന്താ​രാ​ഷ്ട്ര പു​റ​പ്പെ​ട​ൽ ടെ​ർ​മി​ന​ലി​ന് പു​റ​ത്ത് മു​ല​യൂ​ട്ട​ലി​നും ശി​ശു​പ​രി​പാ​ല​ന​ത്തി​നു​മാ​യി കു​കൂ​ൺ ലാ​ക്ടേ​ഷ​ൻ പോ​ഡ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. സി​മാ​ർ – ദ ​വു​മ​ൺ​സ് ഹോ​സ്പി​റ്റ​ലി​ന്‍റെ​യും അ​വ​ർ ഇ​കി​ഗാ​യ് ഫൗ​ണ്ടേ​ഷ​ന്‍റെ‍​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഈ ​സൗ​ക​ര്യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

മു​ല​യൂ​ട്ടു​ന്ന അ​മ്മ​മാ​ർ​ക്ക് സ്വ​കാ​ര്യ​ത​യും സു​ര​ക്ഷ​യും ശു​ചി​ത്വ​വും ഉ​റ​പ്പാ​ക്കി കു​ഞ്ഞു​ങ്ങ​ളെ മു​ല​യൂ​ട്ടു​ന്ന​തി​നും ഒ​പ്പം ശി​ശു​പ​രി​പാ​ല​ന​ത്തി​നു​മാ​യി പ്ര​ത്യേ​കം രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത​താ​ണ് ഈ ​പോ​ഡ്. സി​യാ​ൽ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ എ​സ്. സു​ഹാ​സ് ലാ​ക്ടേ​ഷ​ൻ പോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ സി​മാ​ർ സി​ഇ​ഒ​യും ഡ​യ​റ​ക്ട​റു​മാ​യ ഗോ​കു​ൽ ഗോ​പി​നാ​ഥ്, സി​മാ​ർ കൊ​ച്ചി മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​മീ​നു ബ​ത്ര പ​ര​ശു​റാം എ​ന്നി​വ​ർ​ക്കൊ​പ്പം സി​യാ​ൽ, സി​മാ​ർ, അ​വ​ർ ഇ​കി​ഗാ​യ് ഫൗ​ണ്ടേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു.

 

Tags : Nattuvishesham DistrictNews DeepikaNews CIAL

Recent News

Corehub Up