x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ശു​ദ്ധ ഫ്രാ​ൻ​സി​സ് അ​സീ​സി​യു​ടെ സ്വ​ർ​ഗ​പ്രാ​പ്തി​ വാ​ർ​ഷി​കാ​ഘോ​ഷം നാ​ളെ

വെബ് ഡെസ്ക്
Published: September 11, 2026 03:16 AM IST | Updated: September 11, 2026 03:16 AM IST

പ്രതീകാത്മക ചിത്രം

കോ​യ​മ്പ​ത്തൂ​ർ: രാ​മ​നാ​ഥ​പു​രം രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ശു​ദ്ധ ഫ്രാ​ൻ​സി​സ് അ​സീ​സി​യു​ടെ സ്വ​ർ​ഗ​പ്രാ​പ്തി​യു​ടെ 800-ാം വാ​ർ​ഷി​കാ​ഘോ​ഷം നാ​ളെ കോ​യ​മ്പ​ത്തൂ​ർ രാ​മ​നാ​ഥ​പു​രം ഹോ​ളി ട്രി​നി​റ്റി ക​ത്തീ​ഡ്ര​ലി​ൽ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ക്കും. രാ​വി​ലെ ഒ​ന്പ​തി​നു ര​ജി​സ്ട്രേ​ഷ​നോ​ടു​കൂ​ടി പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​കും.

തു​ട​ർ​ന്ന് ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ ബി​ഷ​പ് മാ​ർ പോ​ൾ ആ​ല​പ്പാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. രാ​വി​ലെ 9.30ന് ​ഫാ. ലോ​ട്ട​സ് മ​ലേ​ക്കു​ടി -ഇ​ന്ന​ത്തെ കാ​ല​ഘ​ട്ട​ത്തി​ലെ ഫ്രാ​ൻ​സി​സ്ക​ൻ ദ​ർ​ശ​ന​ത്തി​ന്‍റേ​യും ആ​ത്മീ​യ​ത​യു​ടെ​യും പ്ര​സ​ക്തി എ​ന്ന വി​ഷ​യ​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. തു​ട​ർ​ന്ന് സം​യോ​ജി​ത റി​പ്പോ​ർ​ട്ടും വി​ഷ​യ​ത്തെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​യും അ​ര​ങ്ങേ​റും.

രാ​വി​ലെ 11.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യു​ണ്ടാ​കും. ഉ​ച്ച​ക​ഴി​ഞ്ഞ് 1.30ന് ​ആ​രം​ഭി​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ പ്രാ​ർ​ഥ​നാ​നൃ​ത്തം, അ​ധ്യ​ക്ഷ പ്ര​സം​ഗം, ആ​ശം​സാ​പ്ര​സം​ഗ​ങ്ങ​ൾ, ഫ്രാ​ൻ​സി​സ്ക​ൻ അം​ഗ​ങ്ങ​ൾ​ക്കു​ള്ള മൊ​മെ​ന്‍റോ വി​ത​ര​ണം, വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ, പു​ര​സ്കാ​ര വി​ത​ര​ണം എ​ന്നി​വ ന​ട​ക്കും.

രൂ​പ​താ ഗാ​യ​ക​സം​ഘ​ത്തി​ന്‍റെ സൂ​ര്യ​കീ​ർ​ത്ത​ന​ത്തി​നു​ശേ​ഷം കൃ​ത​ജ്ഞ​താ പ്ര​സം​ഗ​വും ന​ന്ദി​പ്ര​സം​ഗ​വു​മു​ണ്ടാ​യി​രി​ക്കും. രൂ​പ​ത​യി​ലെ ഫ്രാ​ൻ​സി​സ്ക​ൻ സ​ന്യാ​സി​ക​ളും മ​റ്റു​സ​ന്യാ​സി​നി​ക​ളും വൈ​ദി​ക​രും അ​ൽ​മാ​യ​രും രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ക്കും.

Tags : District News Nattuvishesham Saint Francis Assisi

Recent News

Corehub Up