x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹി​മാ​ല​യ​ൻ തേ​ർ​ഡ് ഐ ​ ട്ര​സ്റ്റി​നെ​തി​രാ​യ കേ​സ് കോ​ട​തി ത​ള്ളി

വെബ് ഡെസ്ക്
Published: September 11, 2026 01:01 AM IST | Updated: September 11, 2026 01:01 AM IST

പ്രതീകാത്മക ചിത്രം

ഹ​രി​പ്പാ​ട്: പ്ര​പ​ഞ്ച ഊ​ർ​ജ​ത്തെ​ക്കു​റി​ച്ചു​ള്ള പ​രി​ശീ​ല​ന ക്ലാ​സി​ന്‍റെ പേ​രി​ൽ കോ​ടി​ക​ളു​ടെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് ഹി​മാ​ല​യ​ൻ തേ​ർ​ഡ് ഐ ​ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ൾ​ക്കെ​തി​രെ ക​ണ്ണൂ​ർ ടൗ​ൺ പൊ​ലി​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ക​ഴ​മ്പി​ല്ലെ​ന്നു ക​ണ്ട് കോ​ട​തി ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ച്ചു. ക​ണ്ണൂ​ർ ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് കേ​സ് എ​ഫ്എ​ഡി ആ​യി ഫ​യ​ൽ ക്ലോ​സ് ചെ​യ്ത​ത്. കേ​സി​ൽ ര​ണ്ടാം പ്ര​തി​യാ​യി ചേ​ർ​ക്ക​പ്പെ​ട്ടി​രു​ന്ന കെ.​എ​സ്. പ​ണി​ക്ക​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ക​ണ്ണൂ​ർ സ്വ​ദേ​ശി പ്ര​ശാ​ന്തി​ന്‍റെ പ​രാ​തി​യി​ലാ​ണ് ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ ഡോ.​അ​ഷ്‌​റ​ഫ്, കെ.​എ​സ്. പ​ണി​ക്ക​ർ, അ​നി​രു​ദ്ധ​ൻ, വി​നോ​ദ് കു​മാ​ർ, സ​ന​ൽ, ഡോ. ​അ​ഭി​ന​ന്ദ് എ​ന്നി​വ​ർ​ക്കെ​തി​രേ പൊ​ലി​സ് കേ​സെ​ടു​ത്തി​രു​ന്ന​ത്. ക്ലാ​സു​ക​ളു​ടെ പേ​രി​ൽ പ​രാ​തി​ക്കാ​ര​നി​ൽ നി​ന്ന് മൂ​ന്ന് ല​ക്ഷം രൂ​പ​യും മ​റ്റു പ​ങ്കാ​ളി​ക​ളി​ൽ നി​ന്നാ​യി 12 കോ​ടി​യോ​ളം രൂ​പ​യും ത​ട്ടി​യെ​ടു​ത്തു എ​ന്നാ​യി​രു​ന്നു പ​രാ​തി.

എ​ന്നാ​ൽ, പൊ​ലി​സി​ന്‍റെ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലും സാ​ക്ഷി​മൊ​ഴി​ക​ളി​ലും ആ​രെ​യും ക​ബ​ളി​പ്പി​ക്കാ​നു​ള്ള ഉ​ദ്ദേ​ശ്യം ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നു വ്യ​ക്ത​മാ​യി. തു​ട​ർ​ന്ന് പൊ​ലി​സ് സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ട് പ​രി​ഗ​ണി​ച്ച കോ​ട​തി, പ​രാ​തി​ക്കാ​ര​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് എ​തി​ർ​പ്പു​ക​ൾ ഇ​ല്ലാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് തു​ട​ർ​ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ച്ച് കേ​സ് റ​ഫേ​ർ​ഡ് കേ​സ് ആ​യി തീ​ർ​പ്പാ​ക്കു​ക​യാ​യി​രു​ന്നു. ത​ങ്ങ​ളെ അ​പ​മാ​നി​ക്കാ​ൻ ബോ​ധ​പൂ​ർ​വം വ്യാ​ജ പ​രാ​തി ന​ൽ​കി​യ​വ​ർ​ക്കെ​തി​രേ മാ​ന​ന​ഷ്ട​ക്കേ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും കെ.​എ​സ്. പ​ണി​ക്ക​ർ പ​റ​ഞ്ഞു.

Tags : Local News Nattuvishesham Court dismisses case Himalayan

Recent News

Corehub Up