കീഴാറ്റൂർ-കുറ്റിക്കോൽ ദേശീയപാതയിൽ വിള്ളൽ രൂപപ്പെട്ട നിലയിൽ.
തളിപ്പറമ്പ്: നിർമാണത്തിലുള്ള ദേശീപാത 66ൽ കീഴാറ്റൂർ-കുറ്റിക്കോൽ റോഡിൽ വിള്ളൽ പ്രത്യക്ഷപ്പെട്ടു. പാത ഗതാഗതത്തിന് തുറന്നു കൊടുക്കുന്നതിന് മുന്പ് തന്നെ വിള്ളൽ രൂപപ്പെട്ടത് ആശങ്ക പരത്തുകയാണ്. ടാർ ഒഴിച്ച് വിള്ളലടക്കാനുള്ള ശ്രമം നടത്തുന്നുണ്ട്.
കീഴാറ്റൂർ വയലിലൂടെ കടന്നു പോകുന്ന ഈ പാതയുടെ ചില ഭാഗങ്ങൾ താഴ്ന്നു പോയ അവസ്ഥയുമുണ്ട്. ശാസ്ത്രീയമായ പരിശോധന നടത്താതെ വയൽ മണ്ണിട്ട് നികത്തി റോഡ് നിർമിച്ചതാണ് ഇത്തരം പ്രശ്നങ്ങൾക്ക് ഇടയാക്കിയതെന്നും ആരോപണമുണ്ട്. താഴ്ന്നുപോയ റോഡിൽ മഴയിൽ വെള്ളം കെട്ടിക്കിടന്നത് റോഡിന്റെ അരിക് പൊളിച്ചായിരുന്നു ഒഴുക്കിവിട്ടത്. ചുടല-കുപ്പം-മാന്ധംകുണ്ട്-കീഴാറ്റൂർ-കുറ്റിക്കോൽ പാതയിൽ ദേശീയപാത നിർമാണ പ്രവൃത്തി മന്ദഗതിയിലാണ് നടക്കുന്നത്.
Tags : Local News Nattuvishesham Cracks Keezhattur-Kuttikkol National Highway