x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​യം​കു​ളം ഗ​വ.​ഹോ​മി​യോ ആ​ശു​പ​ത്രി​ക്ക് പു​തി​യ കെ​ട്ടി​ടം വേ​ണ​മെ​ന്ന്

വെബ് ഡെസ്ക്
Published: September 11, 2026 12:55 AM IST | Updated: September 11, 2026 12:55 AM IST

വാ​ട​ക കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന ത​ച്ച​ടി പ്ര​ഭാ​ക​ര​ൻ സ്മാ​ര​ക സ​ർ​ക്കാ​ർ ഹോ​മി​യോ ആ​ശു​പ​ത്രി.

കാ​യം​കു​ളം: ത​ച്ച​ടി പ്ര​ഭാ​ക​ര​ൻ സ്മാ​ര​ക കാ​യം​കു​ളം ഗ​വ.​ഹോ​മി​യോ ആ​ശു​പ​ത്രി​ക്ക് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. ന​ഗ​ര​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്ത് ന​ഗ​ര​സ​ഭ 39 -ാം വാ​ർ​ഡി​ൽ ചാ​ലാ​പ​ള്ളി തോ​ടി​ന് സ​മീ​പ​മാ​ണ് വ​ർ​ഷ​ങ്ങ​ളാ​യി ഹോ​മി​യോ ആ​ശു​പ​ത്രി പ്ര​വ​ർ​ത്തി​ച്ചു​വ​ന്നി​രു​ന്ന​ത്. കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ലെ അ​ശാ​സ്ത്രീ​യ​ത കാ​ര​ണം ആ​ശു​പ​ത്രി​ക്കു​ള്ളി​ൽ മ​ഴ​ക്കാ​ല​ത്ത് വെ​ള്ളം ക​യ​റു​ക പ​തി​വാ​യി​രു​ന്നു. ഇ​തി​നു​പു​റ​മേ കെ​ട്ടി​ടം ജീ​ർ​ണ അ​വ​സ്ഥ​യി​ലാ​യ​തോ​ടെ പ്ര​വ​ർ​ത്ത​നം വാ​ട​ക കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റു​ക​യാ​യി​രു​ന്നു.

ര​ണ്ടു​വ​ർ​ഷ​മാ​യി ആ​ശു​പ​ത്രി ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​ത് ഐ​ക്യ​ജം​ഗ്ഷ​നി​ലു​ള്ള വാ​ട​ക വീ​ട്ടി​ലാ​ണ്. ഒ​പി, ഐ​പി, ഫാ​ർ​മ​സി, ല​ബോ​റ​ട്ട​റി, ഫി​സി​യോ​തെ​റാ​പ്പി എ​ന്നി​വ​യെ​ല്ലാം ഇ​വി​ടെ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ആ​ശു​പ​ത്രി ഘ​ട​ന​യി​ലു​ള്ള കെ​ട്ടി​ട​മ​ല്ലാ​ത്ത​തി​നാ​ൽ സൗ​ക​ര്യ​ങ്ങ​ൾ പ​രി​മി​ത​മാ​ണ്.

ഹോ​മി​യോ വി​ഭാ​ഗ​ത്തി​ൽ ജി​ല്ല​യി​ൽ ജി​ല്ലാ ഹോ​മി​യോ ആ​ശു​പ​ത്രി ക​ഴി​ഞ്ഞാ​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന ആ​ശു​പ​ത്രി​യാ​ണി​ത്. ഹോ​മി​യോ മേ​ഖ​ല​യി​ലെ സ്പെ​ഷ്യാ​ലി​റ്റി ചി​കി​ത്സ​ക​ൾ ഇ​വി​ടെ ല​ഭ്യ​മാ​ണ്. ത​ച്ച​ടി പ്ര​ഭാ​ക​ര​ൻ സ്മാ​ര​ക ക​മ്മി​റ്റി​യു​ടെ പ​രി​ശ്ര​മ ഫ​ല​മാ​യി ല​ഭി​ച്ച 30 സെ​ന്‍റോ​ളം വ​രു​ന്ന പ​ഴ​യ കെ​ട്ടി​ടം നി​ല​നി​ന്ന സ്ഥ​ല​ത്ത് ആ​ധു​നി​ക സൗ​ര്യ​ങ്ങ​ളോ​ടെ പു​തി​യ കെ​ട്ടി​ടം നി​ർ​മി​ച്ചാ​ൽ ഹോ​മി​യോ രം​ഗ​ത്തെ സ്പെ​ഷ്യ​ൽ ക്ലി​നി​ക്കു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സേ​വ​ന​ങ്ങ​ൾ കാ​യം​കു​ളം ഗ​വ.​ഹോ​മി​യോ ആ​ശു​പ​ത്രി വ​ഴി ജ​ന​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​ക്കാം.

Tags : Local News Nattuvishesham new building Kayamkulam Government Homoeo Hospital

Recent News

Corehub Up