x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വ​തി​യെ​യും സു​ഹൃ​ത്തി​നെ​യും ആ​ക്ര​മി​ച്ച സം​ഭ​വം: ആ​റു​പേ​ർ​ക്കെ​തി​രേ കേ​സ്

വെബ് ഡെസ്ക്
Published: September 11, 2026 01:40 AM IST | Updated: September 11, 2026 01:40 AM IST

പ്രതീകാത്മക ചിത്രം

ത​ളി​പ്പ​റ​മ്പ്: വ​നി​താ സെ​ല്ലി​ല്‍ പ​രാ​തി ന​ല്‍​കി​യ വി​രോ​ധ​ത്തി​ൽ കാ​റി​ല്‍ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന യു​വ​തി​യെ​യും സു​ഹൃ​ത്തി​നെ​യും ത​ട​ഞ്ഞു​നി​ര്‍​ത്തി ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ ആ​റു​പേ​ര്‍​ക്കെ​തി​രേ ത​ളി​പ്പ​റ​മ്പ് പൊ​ലി​സ് കേ​സെ​ടു​ത്തു. പാ​നൂ​ര്‍ പെ​രി​ങ്ങ​ത്തൂ​രി​ലെ ക​രി​യാ​ട് തെ​രു പു​ന്ന​ത്തു​മ്മ​ല്‍ വീ​ട്ടി​ല്‍ അ​ഖി​ല രാ​ജ​ന്‍ (23), സു​ഹൃ​ത്ത് അ​ശ്വ​ന്ത് എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. സം​ഭ​വ​ത്തി​ല്‍ ധ​ര്‍​മ​ശാ​ല ക​ണ്ണൂ​ര്‍ യൂ​ണി​വേ​ഴ്‌​സി​റ്റി​ക്ക് സ​മീ​പ​ത്തെ സൗ​ര​വ്, അ​ച്ഛ​ന്‍ പ്ര​ദീ​പ​ന്‍, അ​മ്മ സ​ജി​ത ക​ണ്ടാ​ല​റി​യാ​വു​ന്ന മൂ​ന്നു​പേ​ര്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് കേ​സ്.

അ​ഞ്ചി​ന് രാ​ത്രി 8.30ന് ​യൂ​ണി​വേ​ഴ്‌​സി​റ്റി​ക്ക് സ​മീ​പം പൊ​തു​റോ​ഡി​ലാ​യി​രു​ന്നു സം​ഭ​വം. സൗ​ര​വ് അ​ഖി​ല​യു​ടെ മു​ഖ​ത്ത​ടി​ക്കു​ക​യും മ​ര​ക്ക​ട്ട​കൊ​ണ്ട് മൂ​ക്കി​ന് കു​ത്തു​ക​യും കൈ​വി​ര​ലി​ല്‍ ക​ടി​ക്കു​ക​യും ചെ​യ്തെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. സു​ഹൃ​ത്ത് അ​ശ്വ​ന്തി​ന്‍റെ നെ​ഞ്ച​ത്ത് ച​വി​ട്ടി​യെ​ന്നും പ്ര​ദീ​പ​ന്‍ അ​ഖി​ല​യു​ടെ വ​യ​റി​ന് കൈ​കൊ​ണ്ട് കു​ത്തു​ക​യും പു​റ​ത്ത് മ​ര​ക്ക​ട്ട​കൊ​ണ്ട് കു​ത്തു​ക​യും ക​ടി​ക്കു​ക​യും ചെ​യ്ത​താ​യും പ​രാ​തി​യി​ലു​ണ്ട്. സാ​രി​യും ബ്ലൗ​സും വ​ലി​ച്ചു​കീ​റി മാ​ന​ഹാ​നി വ​രു​ത്തു​ക​യും ചെ​യ്ത​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ഒ​രു ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന അ​ഖി​ല​യു​ടെ ര​ണ്ട് മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ സൗ​ര​വ് ത​ട്ടി​പ്പ​റി​ക്കു​ക​യും അ​മ്മ സ​ജി​ത​യും മ​റ്റു മൂ​ന്നു​പേ​രും ഇ​രു​വ​രെ​യും ദേ​ഹോ​പ​ദ്ര​വം ഏ​ല്‍​പ്പി​ക്കാ​ന്‍ സ​ഹാ​യം ചെ​യ്ത​താ​യും പ​രാ​തി​യി​ലു​ണ്ട്. സൗ​ര​വി​നെ​തി​രെ അ​ഖി​ല ക​ണ്ണൂ​ര്‍ വ​നി​താ സെ​ല്ലി​ല്‍ പ​രാ​തി ന​ല്‍​കി​യ​താ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണം.

അ​തി​നി​ടെ അ​ശ്വ​ന്തും അ​ഖി​ല​യും ചേ​ര്‍​ന്ന് വീ​ട്ടി​ല്‍​ക​യ​റി സൗ​ര​വി​നെ​യും കു​ടും​ബ​ത്തെ​യും മ​ര്‍​ദി​ച്ച​താ​യി നേ​ര​ത്തെ പ​രാ​തി​യു​ണ്ടാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ഇ​രു​വ​ർ​ക്കു​മെ​തി​രെ ത​ളി​പ്പ​റ​ന്പ് പൊ​ലി​സ് കേ​സെ​ടു​ത്തി​രു​ന്നു. അ​പ​വാ​ദ​പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​താ​യി ആ​രോ​പി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം.

Tags : District News Nattuvishesham attack on young woman Case registered

Recent News

Corehub Up