x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​യോ​ജ​ന​ങ്ങ​ൾ​ക്ക് ഉ​ല്ലാ​സ​ദി​ന​മൊ​രു​ക്കി ജ​ന​മൈ​ത്രി പൊ​ലി​സ്

വെബ് ഡെസ്ക്
Published: September 11, 2026 01:48 AM IST | Updated: September 11, 2026 01:48 AM IST

ഉ​ല്ലാ​സ​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ.

സു​ൽ​ത്താ​ൻ ബ​ത്തേ​രി: മു​ത്ത​ങ്ങ​യി​ൽ എ​ത്തി ആ​ന​ക​ളെ ക​ണ്ട​പ്പോ​ൾ 87കാ​രി​യാ​യ ല​ക്ഷ്മി​യ​മ്മ​യു​ടെ ക​ണ്ണു​ക​ളി​ൽ കൗ​തു​കം. 80 പി​ന്നി​ട്ട എ​ൽ​സ​മ്മ​യ്ക്കും കേ​ശ​വ​നും നാ​രാ​യ​ണ​നും കു​ട്ടി​ക​ളു​ടെ ആ​വേ​ശം. മു​ത്ത​ങ്ങ ആ​ന​പ്പ​ന്തി​യി​ലെ​ത്തി​യ വ​യോ​ജ​ന​ങ്ങ​ൾ പ​ര​സ്പ​രം ആ​ന​ക​ളെ ചൂ​ണ്ടി​ക്കാ​ട്ടി​യും ത​മാ​ശ പ​റ​ഞ്ഞും ചി​രി​ച്ചും ഒ​രു ദി​വ​സം മു​ഴു​വ​ൻ വാ​ർ​ധ​ക്യ​ത്തി​ന്‍റെ അ​വ​ശ​ത​ക​ൾ മ​റ​ന്നു. ന്ധ​ആ​ന വ​ന്നാ​ൽ ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ പോ​ലും പ​റ്റാ​ത്ത​വ​രാ​ണ​ല്ലോ...​ന്ധ എ​ന്ന ത​മാ​ശ​യ്ക്ക് ന്ധ​വേ​ണ​മെ​ങ്കി​ൽ ആ​ന ഓ​ടി ര​ക്ഷ​പ്പെ​ട്ടോ​ട്ടെ​ന്ധ എ​ന്നാ​യി​രു​ന്നു മ​റു​പ​ടി. പി​ന്നാ​ലെ പൊ​ട്ടി​ച്ചി​രി.

ക​ൽ​പ്പ​റ്റ ക്ലാ​ര ഭ​വ​നി​ലെ​യും പ​ഴൂ​ർ സെ​ന്‍റ് മാ​ത്യൂ​സ് ഭ​വ​നി​ലെ​യും അ​ന്തേ​വാ​സി​ക​ൾ​ക്കാ​യി വ​യ​നാ​ട് ജി​ല്ലാ ജ​ന​മൈ​ത്രി പൊ​ലി​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഉ​ല്ലാ​സ​യാ​ത്ര​യാ​ണ് വേ​റി​ട്ട അ​നു​ഭ​വ​മാ​യ​ത്. ജ​ന​മൈ​ത്രി പൊ​ലി​സി​ന്‍റെ ’പ്ര​ശാ​ന്തി’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വ​നം​വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് മു​ത്ത​ങ്ങ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലേ​ക്ക് ഏ​ക​ദി​ന യാ​ത്ര സം​ഘ​ടി​പ്പി​ച്ച​ത്. ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളും പ്രാ​യാ​ധി​ക്യ​വും മ​റ​ന്ന് യാ​ത്ര​യി​ൽ എ​ല്ലാ​വ​രും ആ​വേ​ശ​ത്തോ​ടെ പ​ങ്കെ​ടു​ത്തു.

പ്ര​ശ​സ്ത ഗാ​യ​ക​ൻ കൃ​ഷ്ണ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഗീ​ത​വി​രു​ന്നും ഒ​രു​ക്കി​യി​രു​ന്നു. പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രും വ​യോ​ജ​ന​ങ്ങ​ളും പാ​ട്ടു​പാ​ടി​യും ക​യ്യ​ടി​ച്ചും പ​രി​പാ​ടി​യി​ൽ പ​ങ്കു​ചേ​ർ​ന്നു. തു​ട​ർ​ന്ന് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ കാ​ഴ്ച​ക​ൾ ആ​സ്വ​ദി​ക്കാ​ൻ സ​ഫാ​രി​യും ഒ​രു​ക്കി. ക്ലാ​ര ഭ​വ​നി​ൽ​നി​ന്ന് ക​ൽ​പ്പ​റ്റ ഡി​വൈ​എ​സ്പി ടി.​എ. അ​ഗ​സ്റ്റി​ൻ ഉ​ല്ലാ​സ​യാ​ത്ര ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. പൊ​ലി​സ് ബ​സി​ൽ മു​ത്ത​ങ്ങ​യി​ലെ​ത്തി​യ സം​ഘം അ​വി​ടെ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. ക​ൽ​പ്പ​റ്റ ഡി​വൈ​എ​സ്പി എം.​എം. അ​ബ്ദു​ൾ ക​രീം മു​ഖ്യാ​തി​ഥി​യാ​യി.

Tags : Janamaitri Police

Recent News

Corehub Up