x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​റു​കു​റ്റി ഫൊ​റോ​ന വി​വാ​ഹോ​ത്സ​വ് 2026 സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: September 11, 2026 03:28 AM IST | Updated: September 11, 2026 03:28 AM IST

ക​റു​കു​റ്റി സെ​ന്‍റ് സേ​വ്യേ​ഴ്സ് ഫൊ​റോ​ന പ​ള്ളി​യി​ൽ സം​ഘ​ടി​പ്പി​ച്ച വി​വാ​ഹോ​ൽ​സ​വി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള പൊ​തു​സ​മ്മേ​ള​നം തി​രി​തെ​ളി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ക​റു​കു​റ്റി: വി​വാ​ഹ​ജീ​വി​ത​ത്തി​ൽ ഇ​രു​പ​ത്തി​യ​ഞ്ചും അ​മ്പ​തും വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ​വ​രെ ആ​ദ​രി​ക്കു​ന്ന​തി​നാ​യി എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത കു​ടും​ബ പ്രേ​ഷി​ത കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​റു​കു​റ്റി സെ​ന്‍റ് സേ​വ്യേ​ഴ്സ് ഫൊ​റോ​ന പ​ള്ളി​യി​ൽ വി​വാ​ഹോ​ൽ​സ​വ് വി​പു​ല പ​രി​പാ​ടി​ക​ളോ​ടെ സം​ഘ​ടി​പ്പി​ച്ചു. ഫൊ​റോ​ന​യി​ലെ ഒ​മ്പ​ത് ഇ​ട​വ​ക​ളി​ൽ നി​ന്നു​ള്ള 83 ജൂ​ബി​ലേ​റി​യ​ൻ ദ​മ്പ​തി​മാ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

ഇ​തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം ക​റു​കു​റ്റി ഫൊ​റോ​ന വി​കാ​രി ഫാ. ​മാ​ത്യു കോ​നാ​ട്ടു​കു​ഴി ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ടും​ബ പ്രേ​ഷി​ത കേ​ന്ദ്രം അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ.​ജി​തി​ൻ ഞ​വ​ര​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ. ​സ​ജി ക​ണ്ണാ​പ​റ​മ്പ​ൻ സ്വാ​ഗ​ത​വും ഫൊ​റോ​ന ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ന​മി​ത ന​ന്ദി​യും പ​റ​ഞ്ഞു. തു​ട​ർ​ന്ന് ജൂ​ബി​ലേ​റി​യ​ൻ ദ​മ്പ​തി​മാ​ർ​ക്ക് മെ​മ​ന്‍റോ വി​ത​ര​ണം ചെ​യ്തു.

രാ​വി​ലെ പ്രാ​ർ​ഥ​ന​യോ​ടെ ആ​രം​ഭി​ച്ച പ​രി​പാ​ടി​ക്ക് ഫൊ​റോ​ന കോ​ർ​ഡി​നേ​റ്റ​ർ ദ​മ്പ​തി​ക​ളാ​യ വ​ർ​ഗീ​സ് - ഡി​ന്നി ആ​ലു​ക്ക സ്വാ​ഗ​തം ആ​ശം​സി​ച്ചു. കു​ടും​ബ​ജീ​വി​തം കൂ​ടു​ത​ൽ മ​നോ​ഹ​ര​വും കെ​ട്ടു​റ​പ്പു​മു​ള്ള​താ​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ച് അ​തി​രൂ​പ​ത കു​ടും​ബ പ്രേ​ഷി​ത കേ​ന്ദ്രം അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ഫാ.​ഡോ. ജോ​സ് പു​തു​ശേ​രി ക്ളാ​സ് ന​യി​ച്ചു. തു​ട​ർ​ന്നു ന​ട​ന്ന ദി​വ്യ​ബ​ലി​ക്ക് ഫാ. ​മാ​ത്യു കോ​നാ​ട്ടു​കു​ഴി കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു​ശേ​ഷം മാ​ജി​ക് ഷോ, ​ഗെ​യിം​സ്, എം​സി​സി ദ​മ്പ​തി​ക​ളു​ടെ ഡാ​ൻ​സ് എ​ന്നി​വ അ​ര​ങ്ങേ​റി. വി​വി​ധ ഇ​ട​വ​ക​ക​ളി​ലെ ആ​നി​മേ​റ്റ​ർ സി​സ്റ്റേ​ഴ്സ്, എം​സി​സി, ഗ്രേ​സ് റി​പ്പി​ൾ​സ്, യൂ​ദി​ത്ത് ഫോ​റം ഭാ​ര​വാ​ഹി​ക​ൾ, കൈ​ക്കാ​ര​ൻ​മാ​ർ, വൈ​സ് ചെ​യ​ർ​മാ​ൻ​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : District News Nattuvishesham Karukutty Forane 'Vivaholsav 2026'

Recent News

Corehub Up