ഡോ. ആന്റണി വാലുങ്കലിന്റെ നേതൃത്വത്തില്‍ അണിനിരന്നപ്പോള്‍.
കൊച്ചി: ലോക സമാധാനത്തിനും നന്മ ചെയ്യാനുള്ള അവസരങ്ങള്‍ക്കുമായി ലോകനിയമങ്ങള്‍ ലഘൂകരിക്കപ്പെടണമെന്ന് വരാപ്പുഴ അതിരൂപത സഹായ മെത്രാന് ഡോ. ആന്റണി വാലുങ്കല്‍ പറഞ്ഞു. വരാപ്പുഴ അതിരൂപതയുടെ പതിനാലാമത് അഭിഷേകാഗ്നി ബൈബിള്‍ കണ്‍വെന്‍ഷന്റെ രണ്ടാം ദിനത്തിലെ ദിവ്യബലിയില്‍ മുഖ്യ കാര്‍മികത്വം വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദിവ്യബലിക്ക് ശേഷം ലോക സമാധാനത്തിനായി പ്രത്യേക പ്രാര്‍ഥനാ ശുശ്രൂഷയും ഉണ്ടായിരുന്നു. ധ്യാനഗുരു ഫാ. സെവ്യാര്‍ ഖാന് വട്ടായിയിലിന്റെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്ന കണ്വെന്ഷന് വ്യാഴാഴ്ച സമാപിക്കും.
Tags : world peace NattuVishesham DistrictNews