എസ്. സുബ്രഹ്മണ്യൻ
തൊടുപുഴ: ആകാശവാണി വാര്‍ത്താ വിഭാഗം ഉപമേധാവിയായി തൊടുപുഴ സ്വദേശി എസ്. സുബ്രഹ്മണ്യനെ നിയമിച്ചു. വാര്‍ത്താ വിഭാഗത്തില്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറലായി ഡല്‍ഹിയിലാണ് നിയമനം. 2001 ബാച്ച് ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ് ഉദ്യോഗസ്ഥനായ അദ്ദേഹം നിലവില്‍ കേരള ഗവര്‍ണറുടെ പിആര്‍ഒ ആയി പ്രവര്‍ത്തിച്ചുവരികയായിരുന്നു.
തൊടുപുഴ കരോട്ടുമന മഠം പരേതനായ ശിവശങ്കര അയ്യരുടെയും സരസ്വതി അമ്മാളിന്റെയും മകനാണ്. ഭാര്യ രജനി ശര്‍മ. വിദ്യാർഥികളായ രശ്മി, ദേവ്തോഷ് എന്നിവരാണ് മക്കള്‍.
Tags : Local News Nattuvishesham S. Subramanian Deputy Head Akashvani