x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​റ​ളം വി​ല്ലേ​ജി​നെ പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് പ്ര​ത്യേ​ക ഗ്രാ​മ​സ​ഭ

വെബ് ഡെസ്ക്
Published: September 11, 2026 01:47 AM IST | Updated: September 11, 2026 01:47 AM IST

ആ​റ​ളം പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്ന പ്ര​ത്യേ​ക ഗ്രാ​മ​സ​ഭ​

ഇ​രി​ട്ടി: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഇ​എ​സ്എ വി​ജ്ഞാ​പ​ന​ത്തി​ലെ അ​വ്യ​ക്ത​ത​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും ആ​റ​ളം വി​ല്ലേ​ജി​നെ പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യി​ൽ​നി​ന്ന് പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ആ​റ​ളം പ​ഞ്ചാ​യ​ത്ത് പ്ര​ത്യേ​ക ഗാ​മ​സ​ഭ ആ​വ​ശ്യ​പ്പെ​ട്ടു. ആ​റ​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​ശോ​ഭ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഒ​ന്ന്, 13, 19 വാ​ർ​ഡു​ക​ളു​ടെ പ്ര​ത്യേ​ക ഗ്രാ​മ​സ​ഭ​യാ​ണ് വി​ളി​ച്ചു​ചേ​ർ​ത്ത​ത്.

ഇ​എ​സ്എ വി​ജ്ഞാ​പ​നം മ​ല​യാ​ള​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ക്ക​ണ​മെ​ന്നും ഗ്രാ​മ​സ​ഭ ആ​വ​ശ്യ​പ്പെ​ട്ടു. ക​സ്തൂ​രി​രം​ഗ​ൻ റി​പ്പോ​ർ​ട്ടി​ലെ മാ​ന​ദ​ണ്ഡ​പ്ര​കാ​രം ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റി​ൽ 100ൽ ​താ​ഴെ ജ​ന​സാ​ന്ദ്ര​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളാ​ണ് ഇ​എ​സ്എ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട​ത്. ആ​റ​ളം വി​ല്ലേ​ജി​ലെ ജ​ന​സാ​ന്ദ്ര​ത 259ന് ​മു​ക​ളാ​യ​തി​നാ​ൽ വി​ല്ലേ​ജി​നെ ഇ​എ​സ്എ​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നാ​കി​ല്ലെ​ന്ന വി​വ​രം കേ​ന്ദ്ര സ​ർ​ക്കാ​രി​നെ ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ക്ക​ണം. റി​മോ​ട്ട് സെ​ൻ​സിം​ഗി​ൽ കൃ​ഷി​ഭൂ​മി​ക​ളെ സ്വാ​ഭാ​വി​ക ഭൂ​പ്ര​കൃ​തി​യാ​യി തെ​റ്റാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ൽ സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന ന​ട​ത്തി തി​രു​ത്ത​ണം.

ആ​റ​ളം വി​ല്ലേ​ജി​നെ ഇ​എ​സ്എ​യു​ടെ അ​ടി​സ്ഥാ​ന യൂ​ണി​റ്റാ​യി പ​രി​ഗ​ണി​ക്കാ​തെ വ​ന​മേ​ഖ​ല മാ​ത്രം ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നും വ​ന​മേ​ഖ​ല​യു​ടെ സ​ർ​വേ ന​മ്പ​ർ, സ​ബ് ഡി​വി​ഷ​ൻ ന​മ്പ​ർ, അ​തി​രു​ക​ൾ, വി​സ്തീ​ർ​ണം എ​ന്നി​വ വി​ജ്ഞാ​പ​ന​ത്തി​ൽ കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്നും ഗ്രാ​മ​സ​ഭ ആ​വ​ശ്യ​പ്പെ​ട്ടു.

വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, ആ​ശു​പ​ത്രി​ക​ൾ, ആ​ദി​വാ​സി പു​ന​ര​ധി​വാ​സ മേ​ഖ​ല, ആ​റ​ളം ഫാ​മിം​ഗ് കോ​ർ​പ​റേ​ഷ​ൻ, വ്യ​വ​സാ​യ യൂ​ണി​റ്റു​ക​ൾ, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ, ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ, പൊ​തു​സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യു​ള്ള പ്ര​ദേ​ശ​മാ​ണ് ആ​റ​ളം. ഇ​വി​ടെ ഇ​എ​സ്എ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത് ജ​ന​ജീ​വി​ത​ത്തെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​മെ​ന്നും ഗ്രാ​മ​സ​ഭ ചൂ​ണ്ടി​ക്കാ​ട്ടി. സം​സ്ഥാ​ന സ​ർ​ക്കാ​ർ ത​യാ​റാ​ക്കു​ന്ന ഇ​എ​സ്എ റി​പ്പോ​ർ​ട്ടും ഭൂ​പ​ട​വും പ്ര​സി​ദ്ധീ​ക​രി​ച്ച് പ​രാ​തി​ക​ൾ പ​രി​ഹ​രി​ച്ച ശേ​ഷം മാ​ത്രം കേ​ന്ദ്ര സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ക്കു​ക, സം​സ്ഥാ​ന ജൈ​വ​വൈ​വി​ധ്യ ബോ​ർ​ഡി​ന്‍റെ വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ഭൂ​പ​ട​ങ്ങ​ളി​ൽ വ്യ​ക്ത​മാ​യ തി​രി​ച്ച​റി​യ​ൽ സൂ​ച​ന​ക​ളി​ല്ലാ​ത്ത​ത് ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​ക്കു​ന്ന​തി​നാ​ൽ വ്യ​ക്ത​ത വ​രു​ത്ത​ണ​മെ​ന്നു പ്ര​മേ​യ​വും പാ​സാ​ക്കി.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​മ്മി അ​ന്തീ​നാ​ട്ട് , ബ്ലോ​ക്ക് പ​ഞ്ച​യാ​ത്തം​ഗം കെ. ​വേ​ലാ​യു​ധ​ൻ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ റൈ​ഹാ​ന​ത്ത് സു​ബി, ര​ചി​ത മാ​വി​ല, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സെ​ലീ​ന, റോ​സ​മ്മ മാ​ത്യു, പി.​എം. സു​ധി​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു . മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി 19 വാ​ർ​ഡു​ക​ളി​ലും പ്ര​ത്യേ​ക ഗ്ര​മ​സ​ഭ​ക​ൾ ചേ​ർ​ന്ന് പ്ര​മേ​യം പാ​സാ​ക്കും.

Tags : District News Nattuvishesham Special Grama Sabha Aralam village

Recent News

Corehub Up