x
ad
Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്റ്റാർട്ട് അപ്പ് സബ്മിറ്റ്: മ​രി​യ​ൻ എ​ൻ​ജി.​ കോളജിന്‍റെ വെ​ൽ​ന​സ് ച​ല​ഞ്ച് തുടങ്ങി

വെബ് ഡെസ്ക്
Published: September 23, 2026 02:05 AM IST | Updated: September 23, 2026 02:05 AM IST

ക​ഴ​ക്കൂ​ട്ടം മ​രി​യ​ൻ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ ഇ​ന്ന​വേ​ഷ​ൻ ആ​ൻ​ഡ് എ​ന്‍റ​ർ​പ്ര​ണ​ർ​ഷി​പ്പ് ഡെ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ഒ​രാ​ഴ്ച നീ​ണ്ടു നി​ൽ​ക്കു​ന്ന വെ​ൽ​ന

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ്റ്റാ​ർ​ട്ട് അ​പ്പ് മി​ഷ​ൻ ന​ട​ത്തു​ന്ന സ്റ്റാ​ർ​ട്ട് അ​പ് സ​ബ്മി​റ്റി​നു മു​ന്നോ​ടി​യാ​യി തി​രു​വ​ന​ന്ത​പു​രം ക​ഴ​ക്കൂ​ട്ടം മ​രി​യ​ൻ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ ഇ​ന്ന​വേ​ഷ​ൻ ആ​ൻ​ഡ് എ​ന്‍റ​ർ​പ്ര​ണ​ർ​ഷി​പ്പ് ഡെ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ഒ​രാ​ഴ്ച നീ​ണ്ടു നി​ൽ​ക്കു​ന്ന വെ​ൽ​നെ​സ് ച​ല​ഞ്ച് "വെ​ൽ​ന​സ് വി​ത്തൗ​ട്ട് വോ​ൾ​സ്' ആ​രം​ഭി​ച്ചു. തി​രു​വ​ന​ന്ത​പു​രം മാ​ന​വീ​യം വീ​ഥി​യി​ൽ മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​രോ​ഗ്യ​മു​ള്ള യു​വ​ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്കു​ന്ന​തി​ൽ കാ​മ്പ​സു​ക​ൾ​ക്ക് ഒ​ട്ട​ന​വ​ധി കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്നും അ​തി​ലേ​ക്ക് ഇ​ങ്ങ​നെ​യു​ള്ള പ​രി​പാ​ടി​ക​ൾ സ​ഹാ​യി​ക്കു​മെ​ന്നും മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു. കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​ഡോ. എ.​ആ​ർ. ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​അ​ജി​ത് പ്ര​ഭു, സ്റ്റു​ഡ​ന്‍റ് അ​ഫ​യേ​ഴ്സ് ഡീ​ൻ ഡോ. ​എ​ൽ.​ആ​ർ. അം​ജി​ത്ത്, മ​രി​യ​ൻ കോ​ള​ജ് ഓ​ഫ് ആ​ർ​ക്കി​ടെ​ക്ച​ർ ആ​ൻ​ഡ് പ്ലാ​നിം​ഗ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. സു​ജാ​കു​മാ​രി, ജൂ​ബി​ലി ആ ശുപത്രി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഫാ. ​ഡോ. ലെ​നി​ൻ രാ​ജ്, അ​ൽ​ഹി​ബാ ഐ ​ഹോ​സ്പി​റ്റ​ൽ ഡ​യ​റ​ക്ട​ർ അ​ന​സ്, ഐ ​ഈ ഡി സി നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ. ​മ​നോ​ജ് എന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews Startup

Recent News

Corehub Up