സംസ്ഥാന ഭക്ഷ്യ കമ്മിഷൻ അംഗം മുരുകേഷ് ചെറുനാലി ഉളിക്കൽ ഗ്രാമപഞ്ചായത്തിലെ ഉന്നതികളിൽ സന്ദർശനം നടത്തുന്നു.
ഉളിക്കൽ: സംസ്ഥാന ഭക്ഷ്യകമ്മീഷൻ അംഗം മുരുകേഷ് ചെറുനാലി ഉളിക്കൽ ഗ്രാമപഞ്ചായത്തിലെ ഗാന്ധിനഗർ, കടവനകണ്ടി, മാവുംചീത്ത ഉന്നതികളിലെ വീടുകളിലും വട്ടിയാംതോട്, മാട്ടറ അങ്കണവാടികളിലും പെരുമ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലെ ഗവ. എൽപി സ്കൂളുകളിലും സന്ദർശനം നടത്തി. ഉന്നതികളിലെ താമസക്കാരിൽ നിന്നും ഭക്ഷ്യ പൊതുവിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിച്ചറിഞ്ഞു. റേഷൻ വിതരണത്തിൽ പരാതികളൊന്നും ലഭിച്ചില്ലെന്നും കാര്യങ്ങൾ തൃപ്തികരമാണെന്നും കമ്മിഷൻ വിലയിരുത്തി.
അങ്കണവാടികളിലെ കുട്ടികൾക്ക് നൽകുന്ന ഭക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളും കമ്മിഷൻ അംഗം പരിശോധിച്ചു. തുടർന്ന് സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ നടത്തിപ്പ് നിരീക്ഷിച്ചു. ട്രൈബൽ വിഭാഗത്തിലെ കുട്ടികൾക്കും മറ്റുള്ളവർക്കുമുള്ള ഭക്ഷ്യ പൊതുവിതരണം പൊതുവേ തൃപ്തികരമാണെന്നാണു വിലയിരുത്തൽ. ജില്ലാ സപ്ലൈ ഓഫിസർ കെ.എൻ. ബിന്ദു, ഇരിട്ടി തഹസിൽദാർ സീമ, ഐടിഡിപി ജില്ലാ ഓഫിസർ സുധീർ, ഐസിഡിഎസ് ജില്ലാ ഓഫിസർ റെജീന, വിദ്യാഭ്യാസവകുപ്പ് ഓഫിസർ, കുടുംബശ്രീ തുടങ്ങിയ ജില്ലാ ഉദ്യോഗസ്ഥ സംഘവും ഒപ്പമുണ്ടായിരുന്നു.
Tags : District News Nattuvishesham Food Commission Ulikkal Panchayat