x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​റ്റി​പ്പു​ഴ-​ക​രി​ങ്ക​ല്ല് പു​ഴ​യി​ൽ വീ​ണ മ​രം നീ​ക്കം ചെ​യ്യ​ണം

വെബ് ഡെസ്ക്
Published: September 11, 2026 02:27 AM IST | Updated: September 11, 2026 02:27 AM IST

കു​റ്റി​പ്പു​ഴ-​ക​രി​ങ്ക​ല്ല് പു​ഴ​യി​ൽ വീ​ണ മ​രം.

ച​പ്പാ​ര​പ്പ​ട​വ് : പു​ഴ​യി​ലേ​ക്ക് ഒ​ടി​ഞ്ഞു വീ​ണ മ​രം വെ​ള്ള​ത്തി​ന്‍റെ ഗ​തി മാ​റി ഒ​ഴു​കു​ന്ന​തി​ന് കാ​ര​ണ​മാ​കു​ന്നു. ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്ത് കൊ​ട്ട​യാ​ട് വാ​ർ​ഡി​ൽ ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ച​പ്പാ​ര​പ്പ​ട​വ് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ആ​ല​ക്കോ​ട് പു​ഴ​യു​ടെ കു​റ്റി​പ്പു​ഴ-​ക​രി​ങ്ക​ല്ല് പ്ര​ദേ​ശ​ത്തെ പു​ഴ​യി​ലേ​ക്കാ​ണ് വ​ൻ​മ​രം ക​ട​പു​ഴ​കി വീ​ണി​രി​ക്കു​ന്ന​ത്.

പു​ഴ​യോ​ര​ത്ത് ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്തും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രും ന​ട്ടു പ​രി​പാ​ലി​ച്ചു​പോ​രു​ന്ന പ​ച്ച​തു​രു​ത്തി​ന്‍റെ മു​ക​ൾ ഭാ​ഗ​ത്തേ​ക്കാ​ണ് മ​രം പു​ഴ​ക്ക് കു​റു​കേ വീ​ണ് പു​ഴ​ഗ​തി മാ​റി ഒ​ഴു​കു​ന്ന​ത്. ശ​ക്ത​മാ​യ ഒ​ഴു​ക്കി​ൽ പ​ച്ച​തു​രു​ത്തി​ൽ പ​രി​സ്ഥി​തി​പ്ര​വ​ർ​ത്ത​ക​ർ ന​ട്ടു​പ​രി​പാ​ലി​ക്കു​ന്ന മു​ള​ക​ളും, ഓ​ട​ക​ളും, വൃ​ക്ഷ​ങ്ങ​ളും ന​ശി​ച്ചു കൊ​ണ്ടി​രി​ക്കു​കയാ​ണ്. എ​ത്ര​യും വേ​ഗ​ത്തി​ൽ ക​ട​പു​ഴ​കി​വീ​ണ മ​രം മു​റി​ച്ചു മാ​റ്റാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വി​ക​രി​ക്ക​ണ​മെ​ന്ന് ച​പ്പാ​ര​പ്പ​ട​വ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രോ​ട് പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു

പു​ഴ​യു​ടെ ഗ​തി മാ​റു​ന്നു

“പു​ഴ​യി​ലേ​ക്ക് വീ​ണ മ​രം നീ​ക്കം ചെ​യ്യാ​ത്ത​ത് കാ​ര​ണം പു​ഴ ഗ​തി മാ​റി ഒ​ഴു​കു​ക​യാ​ണ്. പു​ഴ​യോ​ര​ത്ത് ഞ​ങ്ങ​ൾ വ​ച്ചുപി​ടി​പ്പി​ച്ച മു​ള​ന്തൈ​ക​ളു​ടെ ചു​വ​ട്ടി​ലെ മ​ണ്ണ് ഒ​ഴു​കി​പ്പോകു​ക​യാ​ണ്. ഇ​ത് മു​ള​ന്തൈ​ക​ളു​ടെ നാ​ശ​ത്തി​ന് ഇ​ട​യാ​ക്കു​ന്നു​ണ്ട്. എ​ത്ര​യും പെ​ട്ടെ​ന്ന പു​ഴ​യി​ൽ വീ​ണ മ​രം നീ​ക്കം ചെ​യ്ത് സ്വാ​ഭാ​വി​ക ഒ​ഴു​ക്ക് പു​നഃ​സ്ഥാ​പി​ക്ക​ണം.”

Tags : District News Nattuvishesham Tree fallen Kuttippuzha-Karinkallu river

Recent News

Corehub Up