x
ad
Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ട്ട​നാ​ട്ടി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു

വെബ് ഡെസ്ക്
Published: August 2, 2026 10:56 PM IST | Updated: August 2, 2026 10:56 PM IST

രാ​മ​ങ്ക​രി പ​ഞ്ചാ​യ​ത്ത് ര​ണ്ടാം​വാ​ർ​ഡി​ൽ വെ​ള്ളം ക​യ​റി​യ​പ്പോ​ൾ.

എ​ട​ത്വ: കി​ഴ​ക്ക​ന്‍ വെ​ള്ള​ത്തി​ന്‍റെ വ​ര​വ് ശ​ക്ത​മാ​യ​തി​നെത്തുട​ര്‍​ന്ന് അ​പ്പ​ര്‍ കു​ട്ട​നാ​ട്ടി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു. ത​ല​വ​ടി, മു​ട്ടാ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ക്യാ​മ്പു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. മ​ഴ​യ്ക്ക് നേ​രി​യ ശ​മ​ന​മു​ണ്ട​ങ്കി​ലും പ​മ്പ, അ​ച്ച​ന്‍​കോ​വി​ല്‍, മ​ണി​മ​ല ന​ദി​ക​ളി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന നി​ല​യി​ലാ​ണ്. തോ​ട്ട​പ്പ​ള്ളി സ്പി​ല്‍​വേ വ​ഴി ക​ട​ലി​ലേ​ക്കു​ ജ​ല​മൊ​ഴു​ക്കു​ണ്ടെ​ങ്കി​ലും കി​ഴ​ക്ക​ന്‍ വെ​ള്ള​ത്തി​ന്‍റെ വ​ര​വ് ശ​ക്ത​മാ​യി നി​ല​നി​ല്‍​ക്കു​ന്ന​താ​ണ് വെ​ള്ളം ഇ​റ​ങ്ങു​ന്ന​തി​ന് താ​മ​സം നേ​രി​ടു​ന്ന​ത്.

ത​ല​വ​ടി കു​തി​ര​ച്ചാ​ല്‍ കു​ന്നു​മ്മാ​ടി ഉ​ന്ന​തി, നീ​രേ​റ്റു​പു​റം, മു​ട്ടാ​ര്‍ അ​തി​ര്‍​ത്തി പ്ര​ദേ​ശ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ല്‍ വീ​ടു​ക​ളി​ലും സ​ര്‍​വീ​സ് റോ​ഡു​ക​ളി​ലും വെ​ള്ളം ക​യ​റി​യ​തോ​ടെ ജനങ്ങ​ള്‍ സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റി​ത്തു​ട​ങ്ങി. ത​ല​വ​ടി​യി​ല്‍ ര​ണ്ട് ക്യാ​മ്പും മു​ട്ടാ​റ്റി​ല്‍ ഒ​രു ക്യാ​മ്പു​മാ​ണ് തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. ത​ല​വ​ടി പ​ഞ്ചാ​യ​ത്തി​ല്‍ ച​ക്കു​ള​ത്തു​കാ​വി​ല​മ്മ ഓ​ഡി​റ്റോ​റി​യ​ത്തി​ലും ത​ല​വ​ടി ഗ​വ. ഹൈ​സ്‌​കൂ​ളി​ലും മു​ട്ടാ​ര്‍ സെ​ന്‍റ് ജോ​ര്‍​ജ് ഹൈ​സ്‌​കൂ​ളി​ലു​മാ​ണ് ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​ത്.

ക്യാ​മ്പു​ക​ളി​ലേ​ക്ക് മാ​റാ​ന്‍ ക​ഴി​യാ​ത്ത കു​ടും​ബ​ങ്ങ​ള്‍​ക്കാ​യി ‍ ക​ഞ്ഞി വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഉ​ള്‍​പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ക​ടു​ത്ത ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​ത്. ത​ല​വ​ടി പ​ഞ്ചാ​യ​ത്തി​ല്‍ പോ​ലീ​സ്, ഫ​യ​ര്‍​ഫോ​ഴ്‌​സ്, റ​വ​ന്യു, പ​ഞ്ചാ​യ​ത്ത്, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍ എ​ന്നി​വ​രു​ടെ നേ​ത്യ​ത്വ​ത്തി​ല്‍ ദു​രി​ത ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്ന് ആ​ളു​ക​ളെ മാ​റ്റു​ന്നു​ണ്ട്. ന​ദി​തീ​ര​ങ്ങ​ള്‍, തോ​ടു​ക​ളു​ടെ ഇ​രു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍​ക്ക് ജാ​ഗ്ര​ത നി​ര്‍​ദേശം ന​ല്‍​കി.

പ​ന്പ, മ​ണി​മ​ല​യാ​റു​ക​ൾ
ക​ര​ക​വി​ഞ്ഞു

രാ​മ​ങ്ക​രി: പ​ന്പ, മ​ണി​മ​ല​യാ​റു​ക​ളി​ൽ വെള്ളത്തിന്‍റെ വരവ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്ന​തോ​ടെ ഇ​ന്ന​ലെ ഒ​റ്റ ദി​വ​സം കൊ​ണ്ട് ജ​ല​നി​ര​പ്പ് ഇ​വി​ടെ മൂ​ന്ന​ര അ​ടി​യി​ലേ​റെ ഉ​യ​ർ​ന്നു. രാ​മ​ങ്ക​രി, മു​ട്ടാ​ർ ത​ല​വ​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ വാ​ർ​ഡു​ക​ൾ ഇ​തോ​ടെ വെ​ള്ള​ത്തി​ൽ മു​ങ്ങി. റ​വ​ന്യു വ​കു​പ്പും പ​ഞ്ചാ​യ​ത്തും ചേ​ർ​ന്ന് വി​വി​ധ ഇ​ട​ങ്ങ​ളി​ൽ വി​വി​ധ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ തു​റ​ന്ന് ആ​ശ്വാ​സ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു തു​ട​ങ്ങി.

രാ​മ​ങ്ക​രി പ​ഞ്ചാ​യ​ത്ത് 14-ാം വാ​ർ​ഡി​ലെ ര​ണ്ട് കു​ടും​ബ​ങ്ങ​ളി​ലുള്ള പത്തുപേ​രെ രാ​മ​ങ്ക​രി എ​ൻ​എ​സ്എ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ക്യാ​ന്പി​ലേക്കു മാറ്റി.

ര​ണ്ടാം​കൃ​ഷി ഇ​ല്ലാ​ത്ത പാ​ട​ശേ​ഖ​ര​ങ്ങ​ളു​ടെ ബ​ണ്ടു​ക​ൾ ക​വി​ഞ്ഞൊ​ഴു​കി​യ​തോ​ടെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളാ​കെ വെ​ള്ളം നി​റ​യു​ക​യും നാ​ട്ടു​കാ​രു​ടെ ജീ​വി​ത​മാ​കെ ദു​രി​തം നി​റ​ഞ്ഞ​താ​കു​ക​യു​മാ​യി​രു​ന്നു. വെ​ളി​യ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ കി​ട​ങ്ങ​റ കു​ന്ന​ങ്ക​രി, കി​ട​ങ്ങ​റ ക​ണ്ണാ​ടി റോ​ഡ്, രാ​മ​ങ്ക​രി പ​ഞ്ചാ​യ​ത്തി​ൽ രാ​മ​ങ്ക​രി ബോ​ട്ടുജെ​ട്ടി - മു​ക്കം റോ​ഡ്, മു​ട്ടാ​ർ പ​ഞ്ചാ​യ​ത്തി​ൽ കി​ട​ങ്ങ​റ, മു​ട്ടാ​ർ കൈ​ത​ത്തോ​ട്, കി​ഴ​ക്കേ മി​ത്ര​ക്ക​രി എ​ന്നീ റോ​ഡു​ക​ൾ​ക്ക് പു​റമേ ത​ല​വ​ടി, ച​ക്കു​ള​ത്തു​കാ​വ്, അ​ന്പ​ല​പ്പു​ഴ, തി​രു​വ​ല്ല സം​സ്ഥാ​ന പാ​ത​യി​ൽ നെ​ടുന്പ്രം ഭാ​ഗ​ത്തും വെ​ള്ളം ക​യ​റി. ച​ക്കു​ള​ത്തു​കാ​വ് ക്ഷേ​ത്ര പ​രി​സ​ര​വും വെ​ള്ള​ത്തി​ൽ മു​ങ്ങി.

കൈ​ന​ക​രി കാ​വാ​ലം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ​ല്ലാം വെ​ള്ളം നി​റ​ഞ്ഞു​ക​ഴി​ഞ്ഞു. കി​ഴ​ക്ക​ൻ വെ​ള്ള​ത്തി​നൊ​പ്പം വ​ൻ തോ​തി​ൽ ഒ​ഴു​കി​യെ​ത്തു​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളും മ​ര​ങ്ങ​ളും മ​റ്റും കി​ട​ങ്ങ​റ ബ​സാ​ർ, പു​ളി​ങ്കു​ന്ന് താ​ലൂ​ക്ക് ആ​ശു​പ​ത്രി പാ​ല​ങ്ങ​ളു​ടെ കാ​ലു​ക​ളി​ൽ അ​ടി​ഞ്ഞു​കൂ​ടു​ന്ന​ത് ജ​ല​ഗ​താ​ഗ​ത​ത്തി​ന് വ​ലി​യ ഭീ​ഷ​ണി​യാ​യി​ട്ടു​ണ്ട്.

Tags : Nattuvishesham Districtnews Water Kuttanad

Recent News

Corehub Up