x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ദ​യ​ഗി​രി​യി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു


Published: December 28, 2025 07:45 AM IST | Updated: December 28, 2025 07:45 AM IST

കാ​ർ​ത്തി​ക​പു​രം: ഉ​ദ​യ​ഗി​രി പ​ഞ്ചാ​യ​ത്തി​ലെ ജ​ന​വാ​സ മേ​ഖ​ല​യാ​യ ജ​യ​ഗി​രി​യി​ലും മ​ണ്ണാ​ത്തി​ക്കു​ണ്ടി​ലും കാ​ട്ടാ​ന​ക്കൂ​ട്ട​മി​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ച്ചു. ജ​യ​ഗി​രി​യി​ലെ മ​ന​യാ​നി​യി​ൽ ജോ​ർ​ജ്, മ​ണ്ണാ​ത്തി​ക്കു​ണ്ടി​ലെ ഇ​ര​ണ​യ്ക്ക​ൽ ടോ​മി എ​ന്നി​വ​രു​ടെ തെ​ങ്ങ്, കവുങ്ങ്, കൊ​ക്കോ, വാ​ഴ തു​ട​ങ്ങി​യ​വ​യാ​ണ് ന​ശി​പ്പി​ച്ച​ത്.

കു​റ​ച്ചു കാ​ല​മാ​യി പ്ര​ദേ​ശ​ത്ത് കാ​ട്ടാ​ന ശ​ല്യ​മി​ല്ലാ​യി​ര​ന്നു. ഇ​തി​നി​ടെ​യാ​ണ് കാ​ട്ടാ​ന​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം കൂ​ട്ട​മാ​യി കൃ​ഷി​യി​ട​ങ്ങ​ളി​ലെ​ത്തി​യ​ത്.

നാ​ശ​ന​ഷ്ടം നേ​രി​ട്ട കൃ​ഷി​യി​ട​ങ്ങ​ൾ ഉ​ദ​യ​ഗി​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടെ​സി ആ​ലും​മൂ​ട്ടി​ൽ, പ​ഞ്ചാ​യ​ത്തം​ഗം ബാ​ബു പ​റ​പ്പ​ള്ളി​ൽ, വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ മ​നോ​ജ്, ഷൈ​ന എ​ന്നി​വ​ർ സ​ന്ദ​ർ​ശി​ച്ചു.

Tags : nattu vishesham Wildfires widespread

Recent News

Corehub Up