x
ad
Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

16 ലി​റ്റ​ര്‍ ചാ​രാ​യ​വും 290 ലി​റ്റ​ര്‍ കോ​ട​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ല്‍

വെബ് ഡെസ്ക്
Published: September 23, 2026 12:01 AM IST | Updated: September 23, 2026 12:01 AM IST

ഇ.കെ. സനീഷ്മോൻ

ച​ങ്ങ​നാ​ശേ​രി: ക​ങ്ങ​ഴ കാ​ന​ത്ത് വീ​ടി​ന്‍റെ ടെ​റ​സി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന വ്യാ​ജ​വാ​റ്റ് കേ​ന്ദ്ര​ത്തി​ല്‍ എ​ക്‌​സൈ​സ് റെ​യ്ഡ്. 16 ലി​റ്റ​ര്‍ ചാ​രാ​യ​വും 290 ലി​റ്റ​ര്‍ കോ​ട​യു​മാ​യി ക​ങ്ങ​ഴ കാ​ന​ത്ത് യു​വാ​വ് അ​റ​സ്റ്റി​ലാ​യി. കാ​നം ക​ണി​യാ​മ്പ​റ​മ്പി​ല്‍ ഇ.​കെ. ​സ​നീ​ഷ്‌​മോ​ൻ (38)​ ആണ് എ​ക്‌​സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

പു​ല്ലു​വെ​ട്ടു​ന്ന ജോ​ലിക്കാരനായ ഇ​യാ​ള്‍ വീ​ടി​ന്‍റെ ടെ​റ​സി​ല്‍ വാ​റ്റ് ന​ട​ത്തി കു​പ്പി​ക​ളി​ലാ​ക്കി ദൂ​രെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലാ​ണ് ചാ​രാ​യം വി​റ്റ​ഴി​ച്ചി​രു​ന്ന​ത്. കോ​ട്ട​യം എ​ക്‌​സൈ​സ് ഇ​ന്‍റലി​ജ​ന്‍​സ് ആ​ൻഡ് ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍ ബ്യൂ​റോ അ​സി​സ്റ്റ​ന്‍റ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ.​എ​സ്.​ ഉ​ണ്ണി​കൃ​ഷ്ണ​നു ല​ഭി​ച്ച ര​ഹ​സ്യവി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ച​ങ്ങ​നാ​ശേ​രി എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഓ​ഫീ​സി​ലെ അ​സി​സ്റ്റ​ന്‍റ് എക്സൈസ് ഇ​ന്‍​സ്‌​പെ​ക്ടർ ബി​നോ​യ് കെ.​ മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് റെ​യ്ഡ് ന​ട​ത്തി പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. വാ​റ്റാ​നു​പ​യോ​ഗി​ച്ച 22 ലി​റ്റ​റിന്‍റെ കു​ക്ക​റും ജാ​റു​ക​ളും മ​റ്റ് സാ​ധ​നസാ​മഗ്രി​ക​ളും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.

കാ​ന​ത്ത് ഓ​ട്ടോ​ ഡ്രൈ​വ​റാ​യി​രു​ന്ന സ​നീഷ്‌​മോ​ന്‍ കോ​വി​ഡ് കാ​ല​ത്താ​ണ് വ്യാ​ജ ചാ​രാ​യവാ​റ്റി​ന് തു​ട​ക്കം​ കു​റി​ച്ച​ത്. ചെ​റി​യ തോ​തി​ല്‍ വാ​റ്റ് തു​ട​ങ്ങി​യ ഇ​യാ​ള്‍ പി​ന്നീ​ട് വ​ലി​യ തോ​തി​ലേ​ക്ക് നീ​ങ്ങു​ക​യാ​യി​രു​ന്നു. വീ​ടി​നു സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ചാ​രാ​യം വി​ല്പന ന​ട​ത്താ​തി​രു​ന്ന​തി​നാ​ല്‍ ഇ​യാ​ളു​ടെ വാ​റ്റും വി​ല്പനയും ആ​രും അ​റി​ഞ്ഞി​രു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ എ​ക്‌​സൈ​സി​നു മൊ​ഴി ന​ല്‍​കി​യ​ത്.
ബൈ​ക്കി​ല്‍ പു​ല്ലു​വെ​ട്ടു ജോ​ലി​ക്കു പോ​കു​മ്പോ​ള്‍ കു​പ്പി​ക​ളി​ലാ​ക്കി ദൂ​രെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലാ​ണ് ചാ​രാ​യം വി​റ്റ​ഴി​ച്ചി​രു​ന്ന​ത്.

ലി​റ്റ​റി​ന് 800 മു​ത​ല്‍ 1000​ രൂ​പ​ വ​രെ വി​ല​യ്ക്കാ​ണ് സ​നീ​ഷ്‌​മോ​ന്‍ ചാ​രാ​യം വി​റ്റി​രു​ന്ന​തെ​ന്നും എ​ക്‌​സൈ​സ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. അ​സി​സ്റ്റ​ന്‍റ് എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ എം.​ നൗ​ഷാ​ദ്, എ​ന്‍.​ സു​ബാ​ഷ്, സി​വി​ല്‍ ഓ​ഫീ​സ​ര്‍​മാ​രാ​യ അ​ഖി​ല്‍ എ​സ്.​ ശേ​ഖ​ര്‍, റോ​ഷി വ​ര്‍​ഗീ​സ്, വ​നി​ത സി​വി​ല്‍ പൊലിസ് ഓ​ഫീ​സ​ര്‍ എ. ​ഷീ​ബ എ​ന്നി​വ​രും റെ​യ്ഡി​നു നേ​തൃ​ത്വം ന​​ല്‍​കി.

Tags : Nattuvishesham DistrictNews DeepikaNews arrested

Recent News

Corehub Up