x
ad
Thu, 9 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

08
JUL
2026

ഈ ​മ​ര​ണ​മ​ല സ്വ​യം​ഭൂ​വ​ല്ല

Editorial Audio


Published: July 8, 2026 12:00 AM IST | Updated: July 7, 2026 10:40 PM IST

മു​ഖ്യ​മ​ന്ത്രി ഉ​ൾ​പ്പെ​ടെ പ​റ​ഞ്ഞ​തു ശ​രി​യാ​ണെ​ങ്കി​ൽ, വ​യ​നാ​ട് തു​ര​ങ്ക​പാ​ത നി​ർ​മാ​ണ​സ്ഥ​ല​ത്ത് മു​ന്ന​റി​യി​പ്പു​ക​ൾ അ​വ​ഗ​ണി​ച്ചു കൂ​ട്ടി​യി​ട്ട മ​ണ്ണി​ടി​ഞ്ഞ​ത് അ​പ​ക​ട​മോ ദു​ര​ന്ത​മോ അ​ല്ല, ന​ര​ബ​ലി​യാ​ണ്. ദു​ര​ന്ത​നി​വാ​ര​ണ​വ​കു​പ്പ് ചെ​യ​ർ​മാ​ൻ, ജി​ല്ലാ ക​ള​ക്‌​ട​ർ, പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പ് മ​ന്ത്രി തു​ട​ങ്ങി​യ​വ​ർ പ​റ​ഞ്ഞി​ട്ടും ക​രാ​റു​കാ​ർ മ​ണ്ണ് നീ​ക്കി​യി​ല്ല​ത്രേ.

ആ ​കു​റ്റ​ക​ര​മാ​യ ധി​ക്കാ​ര​ത്തി​ന്‍റെ ഫ​ല​മാ​ണ് പ​ണി​സ്ഥ​ല​ത്തു​നി​ന്നു മോ​ർ​ച്ച​റി​ക​ളി​ലേ​ക്കു മാ​റ്റ​പ്പെ​ട്ട മ​നു​ഷ്യ​ർ. അ​തേ​സ​മ​യം, മു​ന്ന​റി​യി​പ്പി​ൽ ഒ​തു​ങ്ങു​ന്ന​താ​ണോ സ​ർ​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം എ​ന്ന​തും ചോ​ദ്യ​മാ​ണ്. ക​രാ​റു​കാ​ർ മാ​ത്ര​മ​ല്ല, മു​ന്ന​റി​യി​പ്പു കൊ​ടു​ത്ത​വ​രും പോ​യി​ക്കി​ട​ന്നു​റ​ങ്ങി.

ര​ണ്ടു വ​ർ​ഷം മു​ന്പ് ജൂ​ലൈ​യി​ൽ നാ​നൂ​റി​ല​ധി​കം പേ​രു​ടെ ജീ​വ​നെ​ടു​ത്ത ചൂ​ര​ൽ​മ​ല-​മു​ണ്ട​ക്കൈ ഉ​രു​ൾ​പൊ​ട്ട​ലി​ന്‍റെ ആ​ഘാ​ത​വും തീ​രാ​ന​ഷ്‌​ട​ങ്ങ​ളും ഇ​ന്നും കേ​ര​ള​ത്തി​ന്‍റെ നെ​ഞ്ചി​ലു​ണ്ട്. വ​യ​നാ​ടി​ന്‍റെ ക​ണ്ണീ​രു​ണ​ങ്ങി​യി​ട്ടി​ല്ല. ഇ​തു മ​നു​ഷ്യ​നി​ർ​മി​ത​മാ​ണ്; ഉ​ത്ത​ര​വാ​ദി​ക​ളി​ല്ലാ​ത്ത​ത്!

വ​യ​നാ​ട് മേ​പ്പാ​ടി​യി​ല്‍ തു​ര​ങ്ക​പാ​ത നി​ര്‍​മാ​ണം ന​ട​ക്കു​ന്ന ക​ള്ളാ​ടി മീ​നാ​ക്ഷി പാ​ല​ത്തി​നു സ​മീ​പ​മാ​ണ് മ​ണ്ണി​ടി​ച്ചി​ല്‍ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. മൂ​ന്നു മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. ഒ​ന്പ​തു പേ​ർ​ക്കു പ​രി​ക്കു​ണ്ട്. തൊ​ഴി​ലാ​ളി​ക​ളി​ൽ ഏ​റെ​പ്പേ​രും മ​ധ്യ​പ്ര​ദേ​ശി​ൽ​നി​ന്നു​ള്ള​വ​രാ​യി​രു​ന്നു. തു​ര​ങ്ക​ത്തി​നു സ​മീ​പ​ത്തു​ള്ള കോ​ൺ​ക്രീ​റ്റ് മ​തി​ലും വെ​യ്റ്റിം​ഗ് ഷെ​ഡു​മൊ​ക്കെ ത​ക​ർ​ന്നു.

നി​ർ​മാ​ണ​മേ​ഖ​ല​യി​ലെ മ​ണ്ണ് നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ദു​ര​ന്ത​നി​വാ​ര​ണ​വ​കു​പ്പ് ചെ​യ​ർ​മാ​നും ജി​ല്ലാ ക​ള​ക്‌​ട​റും ജൂ​ൺ 20നു​ത​ന്നെ ഉ​ത്ത​ര​വ് ഇ​റ​ക്കി​യി​രു​ന്നെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​ത്. മ​ണ്ണ് കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​കു​മെ​ന്ന് കൊ​ങ്ക​ണ്‍ റെ​യി​ല്‍​വേ അ​ധി​കൃ​ത​ര്‍ ഉ​ള്‍​പ്പെ​ട്ട യോ​ഗ​ത്തി​ല്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രു​ന്ന​താ​ണെ​ന്നും എ​ന്നാ​ല്‍, മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ച്ചി​രു​ന്നി​ല്ലെ​ന്നും കൃ​ഷി​മ​ന്ത്രി​യും ക​ല്‍​പ്പ​റ്റ എം​എ​ല്‍​എ​യു​മാ​യ ടി. ​സി​ദ്ദി​ഖും പ​റ​ഞ്ഞു.

പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ ക​ണ​ക്കി​ലെ​ടു​ത്ത് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്കാ​ൻ നി​ർ​ദേ ശം ​ന​ൽ​കി​യി​രു​ന്ന​തി​നാ​ൽ അ​പ​ക​ട​സ​മ​യ​ത്ത് സ്ഥ​ല​ത്ത് കൂ​ടു​ത​ൽ തൊ​ഴി​ലാ​ളി​ക​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നാ​ണ് റ​വ​ന്യു മ​ന്ത്രി എ.​പി. അ​നി​ൽ​കു​മാ​ർ പ​റ​ഞ്ഞ​ത്. ഇ​തെ​ല്ലാം സൂ​ചി​പ്പി​ക്കു​ന്ന​ത് ക​രാ​ർ ക​ന്പ​നി അ​മി​ത ആ​ത്മ​വി​ശ്വാ​സ​ത്തി​ലും അ​നാ​സ്ഥ​യി​ലു​മാ​യി​രു​ന്നു എ​ന്നാ​ണ്.

പ​ക്ഷേ, കൂ​ട്ടി​യി​ട്ട മ​ണ്ണ​ല്ല, മ​ല​മു​ക​ളി​ൽ​നി​ന്നു​ള്ള മ​ണ്ണാ​ണ് ഇ​ടി​ഞ്ഞു​വീ​ണ​തെ​ന്ന് അ​വ​ർ ന്യാ​യീ​ക​രി​ച്ചി​ട്ടു​ണ്ട്. മ​ണ്ണി​ടി​ച്ചി​ലാ​ണോ കൂ​ട്ടി​യി​ട്ട മ​ണ്ണ് മ​ഴ​യ​ത്തു ത​ള്ളി​പ്പോ​ന്ന​താ​ണോ എ​ന്ന​തൊ​ക്കെ അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​യ​ട്ടെ. പ​ക്ഷേ, ഇ​ന്ന​ല​ത്തെ ദു​ര​ന്ത​ത്തി​ന് ആ ​മ​ര​ണ​മ​ല​യു​ടെ ഒ​ര​റ്റ​മേ വേ​ണ്ടി​വ​ന്നി​ട്ടു​ള്ളൂ. ബാ​ക്കി അ​വി​ടെ​യു​ണ്ടെ​ന്നെ​ങ്കി​ലും മ​റ​ക്ക​രു​ത്.

ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 31നാ​ണ് കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന പ​ദ്ധ​തി​ക​ളി​ല്‍ ഒ​ന്നാ​യ, വ​യ​നാ​ട്-​കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന 8.73 കി​ലോ​മീ​റ്റ​ര്‍ തു​ര​ങ്ക​പാ​ത​യു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​നം ന​ട​ത്തി​യ​ത്. മാ​ർ​ച്ച് ആ​റി​നു തെ​ര​ഞ്ഞെ​ടു​പ്പി​നു തൊ​ട്ടു​മു​ന്പ് തു​ര​ങ്ക​മു​ഖ​ത്തെ ആ​ദ്യ സ്ഫോ​ട​നം ന​ട​ത്തി. അ​തി​ന്‍റെ 75 മീ​റ്റ​റി​ലേ​റെ തു​ര​ന്നി​ട്ടു​ണ്ട്.

ര​ണ്ടാ​മ​ത്തെ തു​ര​ങ്ക​ത്തി​ന്‍റെ നി​ർ​മാ​ണം തു​ട​ങ്ങി​യി​ട്ടേ​യു​ള്ളു. മൂ​ന്നു ഷി​ഫ്റ്റു​ക​ളി​ലാ​യി നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പ​രി​സ​ര​ത്തു കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന മ​ണ്ണ് നീ​ക്ക​ണ​മെ​ന്നും പ​ണി നി​ർ​ത്ത​ണ​മെ​ന്നു​മു​ള്ള മു​ന്ന​റി​യി​പ്പു​ണ്ടാ​യ​ത്.

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നാ​ണ് പ​ദ്ധ​തി​യു​ടെ മേ​ല്‍​നോ​ട്ട ചു​മ​ത​ല. ന​ട​ത്തി​പ്പി​നു​ള്ള സ്‌​പെ​ഷ​ല്‍ പ​ര്‍​പ്പ​സ് വെ​ഹി​ക്കി​ള്‍ (എ​സ്പി​വി) കൊ​ങ്ക​ണ്‍ റെ​യി​ല്‍​വേ കോ​ര്‍​പ​റേ​ഷ​ന്‍ ലി​മി​റ്റ​ഡാ​ണ്. ഭോ​പ്പാ​ല്‍ ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ദി​ലീ​പ് ബി​ല്‍​ഡ്‌​കോ​ണ്‍, കോ​ല്‍​ക്ക​ത്ത ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന റോ​യ​ല്‍ ഇ​ന്‍​ഫ്രാ​സ്ട്ര​ക്‌​ച​ര്‍ എ​ന്നീ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് ക​രാ​ർ.

രാ​ജ്യ​ത്തെ ഹൈ​വേ​ക​ളും പാ​ല​ങ്ങ​ളും ഉ​ൾ​പ്പെ​ടെ വ​ൻ​കി​ട ക​ന്പ​നി​ക​ൾ ന​ട​ത്തു​ന്ന നി​ർ​മി​തി​ക​ൾ ത​ക​രു​ന്ന​തും പാ​ത​ക​ൾ ഒ​ലി​ച്ചു​പോ​കു​ന്ന​തും മ​നു​ഷ്യ​ർ​ക്കു ജീ​വ​ഹാ​നി​യു​ണ്ടാ​കു​ന്ന​തു​മൊ​ക്കെ പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. ആ​രും ശി​ക്ഷി​ക്ക​പ്പെ​ടു​ന്ന​താ​യി കാ​ണു​ന്നു​മി​ല്ല.

അ​പ​ക​ട​മു​ണ്ടാ​യ മി​ക്ക​യി​ട​ങ്ങ​ളി​ലും സാ​ധാ​ര​ണ​ക്കാ​രാ​യ നാ​ട്ടു​കാ​ർ​പോ​ലും ക​രാ​റു​കാ​ർ​ക്കും എ​ൻ​ജി​നി​യ​ർ​മാ​ർ​ക്കും മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​രു​ന്നു. അ​വ​ഗ​ണി​ച്ച ച​രി​ത്ര​മേ​യു​ള്ളു. മേ​പ്പാ​ടി​യി​ലും അ​താ​ണു​ണ്ടാ​യ​ത്. അ​ന്വേ​ഷ​ണ​ങ്ങ​ൾ വ​ഴി​പാ​ടാ​കു​ന്ന​താ​ണ് ക​ണ്ടി​ട്ടു​ള്ള​ത്.

ഒ​രു​വ​ശ​ത്ത് പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളും, മ​റു​വ​ശ​ത്ത് ഭ​ര​ണ​കൂ​ട​ങ്ങ​ളു​ടെ കെ​ടു​കാ​ര്യ​സ്ഥ​ത​യും അ​തി​ന്‍റെ ത​ണ​ലി​ൽ കൊ​ഴു​ക്കു​ന്ന ക​രാ​ർ​ക​ന്പ​നി​ക​ളു​ടെ കൃ​ത്യ​വി​ലോ​പ​ങ്ങ​ളും ഒ​രു​ക്കു​ന്ന മ​നു​ഷ്യ​നി​ർ​മി​ത ദു​ര​ന്ത​ങ്ങ​ളും കാ​ല​വ​ർ​ഷ​ത്തി​നൊ​പ്പം ആ​വ​ർ​ത്തി​ക്കു​ക​യാ​ണ്."​ഉ​ത്ത​ര​വാ​ദി​ക​ളി​ല്ലാ​ത്ത’ ദു​ര​ന്ത​ങ്ങ​ളി​ൽ ത​ക​രു​ന്ന​ത് പാ​വ​പ്പെ​ട്ട കൂ​ലി​പ്പ​ണി​ക്കാ​രും സാ​ധാ​ര​ണ​ക്കാ​രാ​യ മ​നു​ഷ്യ​രും അ​വ​രു​ടെ ജീ​വി​ത​ങ്ങ​ളും. മേ​പ്പാ​ടി​യി​ൽ മാ​റ്റ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ!

Tags : EDITORIAL DEEPIKA andslide wayanad

Recent News

Corehub Up