അറിയാം, നേത്രപരിചരണം
നമ്മുടെ കണ്ണുകളുടെ പ്രധാന ജോലി കാഴ്ച നല്കുകയാണ്. കാഴ്ച നമുക്ക് എത്രത്തോളം പ്രധാനമാണോ അത്രത്തോളം പ്രധാ്്യം അര്‍ഹിക്കുന്നതാണ് കണ്ണുകളുടെ സംരക്ഷണവും. കണ്ണുകളുടെ സംരക്ഷണത്തിനായി നരറരുടെ കണ്ണില്‍ തന്നെ സംവിധാനങ്ങള്‍ ഉണ്ട്. കണ്‍പീലികള്‍, കണ്‍പോളകള്‍, കണ്ണുനീര്‍, രക്തധമനികള്‍ ഇവയെല്ലാം നിരന്തരം കണ്ണുകളെ അഴുക്കില്‍നിന്നും പൊടിയില്‍ നിന്നും സംരക്ഷിക്കുന്നു. കണ്‍പോളകള്‍ കണ്ണുനീര്‍ കണ്ണിന്റെ ഉപരിതലത്തില്‍ പരത്തുകയും കണ്ണിന്റെ നനവ് നിലനിര്‍ത്തുകയും കണ്ണുകളെ പൊടി, അഴുക്ക്, അണുക്കള്‍ എന്നിവയില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. കണ്ണുനീര്‍ കണ്ണുകള്‍ക്ക് നനവ് ഉണ്ടാക്കുന്നതിനും രോഗങ്ങള്‍ ഉണ്ടാക്കുന്ന കീടാണുക്കളെ നശിപ്പിക്കുന്നതിനും സഹായകമാണ്.

രക്തധമനികള്‍ കണ്ണിന്റെ ഉപരിതലത്തില്‍ അണു വിമുക്തമാക്കുന്നതിനും അതോടൊപ്പം കണ്ണുകള്‍ക്ക് ന്യുട്രീഷന്‍ കൊടുക്കുന്നതിനും സഹായിക്കുന്നു.

ഭക്ഷണത്തിന്റെ പ്രാധാന്യം

കണ്ണുകളുടെ സംരക്ഷണത്തില്‍ ഭക്ഷണത്തിന് പ്രധാന പങ്കുണ്ട്. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ എന്നിവ കണ്ണുകളുടെ ആരോഗ്യത്തിന് ആവശ്യമാണ്. ഇലക്കറികള്‍, പഴവര്‍ഗങ്ങള്‍, കാരറ്റ്, കാബേജ് എന്നിവയില്‍ ്ിന്ന് മേല്‍ പറഞ്ഞ വിറ്റാമിനുകള്‍ ലഭിക്കുന്നു.

പ്രമേഹരോഗികള്‍ക്ക് ഭക്ഷണ നിയന്ത്രണം പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. പ്രമേഹ നിയന്ത്രണം കണ്ണുകളുടെ റെറ്റിനയെ ബാധിക്കുന്ന ഡയബറ്റിക് റെറ്റിനോപ്പതി നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

പുകവലിയെന്ന വില്ലന്‍

പുകവലി കണ്ണി്െ ദോഷകരമായി ബാധിക്കാം. റെറ്റിനയുടെ ആരോഗ്യത്തെ ബാധിക്കുന്ന ARMD ക്കും (Age Related Macular Degeneration) , ലെന്‍സിനെ ബാധിക്കുന്ന തിമിരത്തിനും പുകവലി കാരണമാകും. കണ്ണില്‍ ഉപയോഗിക്കുന്ന സൗന്ദര്യവര്‍ധക വസ്തുക്കളുടെ (Mascara, Eye liner) അമിതമായ ഉപയോഗവും കണ്ണുകളുടെ ആരോഗ്യത്തെ ബാധിക്കാം.

ഇതു ശ്രദ്ധിക്കാം

കണ്ണുകള്‍ തുളുമ്പുന്നതും കണ്ണിന്റെ ഉള്‍വശത്ത് കൈകളോ മറ്റെന്തെങ്കിലും വസ്തുക്കള്‍കൊണ്ടോ തൊടുന്നതും കണ്ണില്‍ അണുബാധ ഉണ്ടാകാന്‍ (Conjunctivitis, Corneal ulcer) കാരണമാകുന്നു. ചെങ്കണ്ണ് അഥവാ Madras Eye (കണ്ണിക്കേട്) ബാധിക്കുന്നതിനുള്ള പ്രധാന കാരണം കണ്ണുകളില്‍ ഈ അണുബാധയുള്ള വ്യക്തിയുടെ കണ്ണുനീരുമായി ബന്ധം ഉണ്ടാകുന്നതുവഴി നമ്മുടെ കണ്ണുകളിലേക്ക് അണുബാധ ബാധിക്കുന്നതാണ്. കൈകള്‍ സോപ്പ് ഉപയോഗിച്ചു കഴികുന്നത് ഇത്തരം അണുബാധ തടയാന്‍ സഹായിക്കും. യാത്രകളില്‍ പ്രൊക്റ്റീവ് ഐ വിയര്‍, സണ്‍ഗ്ലാസ് എന്നിവ ധരിക്കുന്നതു വഴി കണ്ണുകളില്‍ അഴുക്കു വീഴാതെ തടയാം. അള്‍ട്രാ വയലറ്റ് സംരക്ഷണമുള്ള സണ്‍ഗ്ലാസ് തിമിരം, ARMD, Ptergium മുതലായ അസുഖങ്ങളില്‍ നിന്നും സംരക്ഷണം നല്‍കും.


പുസ്തകം വായിക്കുമ്പോഴും കംപ്യൂട്ടറില്‍ ജോലി ചെയ്യുമ്പോഴും ശരിയായ അകലം പാലിക്കണം. ആവശ്യത്തിന് വെളിച്ചമുള്ള സ്ഥലത്തുവച്ചുവേണം വായിക്കാന്‍. കംപ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ മുതലായവയുടെ തുടര്‍ച്ചയായുള്ള ഉപയോഗം കണ്ണുകള്‍ക്ക് സ്‌ട്രെയിന്‍ ഉണ്ടാക്കും. തുടര്‍ച്ചയായി കംപ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ എന്നിവ ഉപയോഗിക്കുമ്പോള്‍ ഇടവേള എടുത്ത് കണ്ണുകള്‍ക്ക് വിശ്രമം കൊടുക്കുന്നത് സ്‌ട്രെയിന്‍ കുറയ്ക്കുന്നതിനും സഹായിക്കും. വര്‍ഷത്തിലൊരിക്കലെങ്കിലും കാഴ്ച പരിശോധിക്കുന്നത് ആവശ്യമെങ്കില്‍ കണ്ണട ഉപയോഗിക്കുന്നതും നന്നായിരിക്കും.

മരുന്നുകളുടെ ഉപയോഗം സൂക്ഷിച്ചു മാത്രം

ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ തുള്ളിമരുന്നുകള്‍ ഉപയോഗിക്കുന്നത് കണ്ണുകള്‍ക്ക് ദോഷം ചെയ്യാം. മരുന്നുകള്‍ അതില്‍ നിര്‍ദേശിച്ചിരിക്കുന്ന കാലാവധിക്കുശേഷവും ഉപയോഗിക്കുന്നത് കണ്ണുകളില്‍ അണുബാധയ്ക്ക് ഇടയാക്കും. ഡോക്ടറുടെ നിര്‍ദേശപ്രകാരമില്ലാതെ തുടര്‍ച്ചയായി മരുന്നുകള്‍ ഉപയോഗിക്കുന്നതും കണ്ണുകള്‍ക്കു ദോഷം ചെയ്യാം.

ജോലി സ്ഥലത്തെ അപകടങ്ങള്‍

ജോലി സ്ഥലങ്ങളില്‍ കണ്ണകള്‍ക്ക് ഉണ്ടാകുന്ന അപകടങ്ങളും അനവധിയാണ്. ഗ്രൈന്‍ഡിംഗ്, പോളിഷിംഗ്, വെല്‍ഡിംഗ് മുതലായ ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ നിര്‍ബന്ധമായും പ്രൊട്ടക്റ്റീവ് ഗ്ലാസ് ഉപയോഗിക്കണം. ഗ്രൈന്‍ഡിംഗ്, വെല്‍ഡിംഗ്, പോളിഷിംഗ് മുതലായവ ചെയ്യുമ്പോള്‍ കണ്ണില്‍ കരട് പോകുകയാണെങ്കില്‍ എത്രയും വേഗം ഡോക്ടറെ സമീപിച്ച് അത് നീക്കം ചെയ്യേണ്ടതാണ്. കൈവച്ചും നൂല്‍ കൊണ്ടും പേപ്പര്‍ കൊണ്ടും കരട് നീക്കം ചെയ്യാന്‍ ശ്രമിക്കുന്നത് അണുബാധ ഉണ്ടാകാന്‍ കാരണമാകും.

ആസിഡ്, ആല്‍ക്കലി എന്നിവ വളരെ ശ്രദ്ധയോടുകൂടി കൈകാര്യം ചെയ്യണം. ഇവ കണ്ണുകളില്‍ വീണാല്‍ ധാരാളം വെള്ളം കൊണ്ട് കഴുകുകയും എത്രയും പെെട്ടന്ന് ഡോക്ടറെ സമീപിക്കുകയും ചെയ്യണം. മൂര്‍ച്ചയുള്ള ഉപകരണങ്ങള്‍, പൊള്ളലുണ്ടാക്കുന്ന ദ്രാവകങ്ങള്‍, ആസിഡ്, ചുണ്ണാമ്പ് തുടങ്ങിയവ കുട്ടികള്‍ക്ക് കൈ എത്താത്ത ദൂരത്ത് വയ്ക്കണം.

കാഴ്ച നിലനിര്‍ത്തുന്നതിന് കണ്ണുകളുടെ സംരക്ഷണത്തിനും പരിശോധനയ്ക്കും വലിയ പ്രാധാന്യമുണ്ട്. നേത്രരോഗ വിദഗ്ധന്റെ നിര്‍ദേശങ്ങള്‍ ഇല്ലാതെ മരുന്ന് ഉപയോഗിക്കാതിരിക്കുക. ആവശ്യമെങ്കില്‍ നിര്‍ദേശപ്രകാരം ശരിയായി മരുന്നുകള്‍ ഉപയോഗിക്കുന്നത് കണ്ണുകളുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും.

ഡോ. ഡേവിഡ് പുതുക്കാടന്‍
ഒഫ്താല്‍മോളജിസ്റ്റ്, കോര്‍ണിയ ട്രാന്‍സ്പ്ലാന്റ് സര്‍ജന്‍
ലിറ്റില്‍ ഫ്‌ളവര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍, അങ്കമാലി