x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇറാനിൽ താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്


Published: March 23, 2026 05:33 PM IST | Updated: March 23, 2026 05:33 PM IST

വാഷിംഗ്ടൺ ഡിസി: ഇറാനിൽ താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. അഞ്ച് ദിവസത്തേയ്ക്കാണ് നിയന്ത്രിത വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നത്.

അമേരിക്കയും ഇറാനും തമ്മിൽ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ചർച്ചകൾ വളരെ ഫലപ്രദമായിരുന്നുവെന്ന് വ്യക്തമാക്കിക്കൊണ്ടാണ് താത്കാലിക വെടിനിർത്തൽ ട്രംപ് പ്രഖ്യാപിച്ചത്.

അഞ്ച് ദിവസത്തേക്ക് ഇറാനിലെ ഊർജോത്പാദന കേന്ദ്രങ്ങൾ ആക്രമിക്കില്ലെന്ന് ട്രംപ് ഉറപ്പ് നൽകി. തന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് പ്രഖ്യാപനം.

ഇറാനുമായി തുടരുന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ ഇറാന്‍റെ പവർ പ്ലാന്‍റുകൾക്കും ഊർജ്ജ പശ്ചാത്തല സൗകര്യങ്ങൾക്കും എതിരായ എല്ലാ സൈനിക ആക്രമണങ്ങളും അഞ്ച് ദിവസത്തേക്ക് നിർത്തിവച്ചതായി സേനകൾക്ക് നിർദ്ദേശം നൽകിയെന്നും ട്രംപ് വ്യക്തമാക്കി.

Tags : donald trump Iran ceasefire war

Recent News

Corehub Up