x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റെ​യി​ല്‍ സു​ര​ക്ഷ​യ്ക്കും നി​രീ​ക്ഷ​ണ​ത്തി​നും ആ​ര്‍​ട്ടി​ഫി​ഷല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ്


Published: April 11, 2026 10:24 PM IST | Updated: April 11, 2026 10:24 PM IST

പ​​​ര​​​വൂ​​​ര്‍: റെ​​​യി​​​ല്‍​വേ​​​യു​​​ടെ പ്ര​​​വ​​​ര്‍​ത്ത​​​ന ക്ഷ​​​മ​​​ത വ​​​ര്‍​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും യാ​​​ത്ര​​​ക്കാ​​​രു​​​ടെ സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​യി അ​​​ത്യാ​​​ധു​​​നി​​​ക ടെ​​​ലി​​​കോം-​​​ഡി​​​ജി​​​റ്റ​​​ല്‍ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ള്‍ ന​​​ട​​​പ്പി​​​ലാ​​​ക്കി ഇ​​​ന്ത്യ​​​ന്‍ റെ​​​യി​​​ല്‍​വേ.

2025-26 സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷ​​​ത്തി​​​ല്‍ ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യ വി​​​പു​​​ല​​​മാ​​​യ ആ​​​ധു​​​നി​​​ക​​​വ​​​ത്ക​​​ര​​​ണ പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ റെ​​​യി​​​ല്‍​വേ ശൃം​​​ഖ​​​ല​​​യെ പൂ​​​ര്‍​ണ​​​മാ​​​യും ഡി​​​ജി​​​റ്റ​​​ലാ​​​യി സം​​​യോ​​​ജി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. അ​​​ത്യാ​​​ധു​​​നി​​​ക ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ന്‍ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളും ആ​​​ര്‍​ട്ടി​​​ഫി​​​ഷല്‍ ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍​സും ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​ള്ള നി​​​രീ​​​ക്ഷ​​​ണ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളാ​​​ണ് ഇ​​​തി​​​ന്‍റെ പ്ര​​​ധാ​​​ന ആ​​​ക​​​ര്‍​ഷ​​​ണം.

രാ​​​ജ്യ​​​ത്തെ 1,874 സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ല്‍ ഇ​​​തി​​​നോ​​​ട​​​കം വീ​​​ഡി​​​യോ സ​​​ര്‍​വൈ​​​ല​​​ന്‍​സ് സി​​​സ്റ്റം (വി​​​എ​​​സ്എ​​​സ്) വി​​​പു​​​ലീ​​​ക​​​രി​​​ച്ചു. ആ​​​ര്‍​ട്ടി​​​ഫി​​​ഷല്‍ ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍​സ് അ​​​ധി​​​ഷ്ഠി​​​ത വീ​​​ഡി​​​യോ അ​​​ന​​​ലി​​​റ്റി​​​ക്‌​​​സ് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ അ​​​തി​​​ക്ര​​​മി​​​ച്ചു ക​​​യ​​​റു​​​ന്ന​​​വ​​​രെ​​​യും അ​​​നാ​​​വ​​​ശ്യ​​​മാ​​​യി സ്റ്റേ​​​ഷ​​​നി​​​ല്‍ ത​​​ങ്ങു​​​ന്ന​​​വ​​​രെ​​​യും സ്വ​​​യ​​​മേ​​​വ ക​​​ണ്ടെ​​​ത്താ​​​ന്‍ സാ​​​ധി​​​ക്കും.

മു​​​ഖം തി​​​രി​​​ച്ച​​​റി​​​യാ​​​നു​​​ള്ള സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യും ഇ​​​തി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. കാ​​​മ​​​റ​​​ക​​​ള്‍ റെ​​​യി​​​ല്‍​വേ​​​യു​​​ടെ ക​​​ണ്ണു​​​ക​​​ളാ​​​യും ആ​​​ര്‍​ട്ടി​​​ഫി​​​ഷ്യ​​​ല്‍ ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍​സ് അ​​​തി​​​ന്‍റെ ത​​​ല​​​ച്ചോ​​​റാ​​​യും പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​മെ​​​ന്ന് റെ​​​യി​​​ല്‍​വേ മ​​​ന്ത്രാ​​​ല​​​യം വ്യ​​​ക്ത​​​മാ​​​ക്കി.

യാ​​​ത്ര​​​ക്കാ​​​ര്‍​ക്ക് കൃ​​​ത്യ​​​മാ​​​യ വി​​​വ​​​ര​​​ങ്ങ​​​ള്‍ ന​​​ല്‍​കു​​​ന്ന​​​തി​​​നാ​​​യി സം​​​യോ​​​ജി​​​ത പാ​​​സ​​​ഞ്ച​​​ര്‍ ഇ​​​ന്‍​ഫ​​​ര്‍​മേ​​​ഷ​​​ന്‍ സി​​​സ്റ്റം (ഐ​​​പി​​​ഐ​​​എ​​​സ്) 1,405 സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ല്‍ ഏ​​​ര്‍​പ്പെ​​​ടു​​​ത്തി. ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക് ട്രെ​​​യി​​​ന്‍ ഇ​​​ന്‍​ഡി​​​ക്കേ​​​റ്റ​​​ര്‍ ബോ​​​ര്‍​ഡു​​​ക​​​ള്‍, കോ​​​ച്ച് ഗൈ​​​ഡ​​​ന്‍​സ് സി​​​സ്റ്റം എ​​​ന്നി​​​വ ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണ്. നാ​​​ഷ​​​ണ​​​ല്‍ ട്രെ​​​യി​​​ന്‍ എ​​​ന്‍​ക്വ​​​യ​​​റി സി​​​സ്റ്റ​​​വു​​​മാ​​​യി ( എ​​​ന്‍​ടി​​​ഇ​​​എ​​​സ്) ബ​​​ന്ധി​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള​​​തി​​​നാ​​​ല്‍ ട്രെ​​​യി​​​നു​​​ക​​​ളു​​​ടെ സ​​​മ​​​യ​​​വി​​​വ​​​ര​​​ങ്ങ​​​ള്‍ ത​​​ത്സ​​​മ​​​യം അ​​​നൗ​​​ണ്‍​സ്മെ​​​ന്‍റു​​​ക​​​ളാ​​​യി ല​​​ഭി​​​ക്കും.

ദു​​​ര്‍​ഘ​​​ട​​​മാ​​​യ ഭൂ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ യാ​​​ത്ര സു​​​ര​​​ക്ഷി​​​ത​​​മാ​​​ക്കാ​​​ന്‍ ട​​​ണ​​​ല്‍ ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ന്‍ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളും റെ​​​യി​​​ല്‍​വേ വി​​​ക​​​സി​​​പ്പി​​​ച്ചു. ഉ​​​ധം​​​പൂ​​​ര്‍-​​​ശ്രീ​​​ന​​​ഗ​​​ര്‍-​​​ബാ​​​രാ​​​മു​​​ള്ള ലി​​​ങ്ക് ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള പാ​​​ത​​​ക​​​ളി​​​ല്‍ തു​​​ര​​​ങ്ക​​​ങ്ങ​​​ള്‍​ക്കു​​​ള്ളി​​​ല്‍ ത​​​ട​​​സ​​​മി​​​ല്ലാ​​​ത്ത റേ​​​ഡി​​​യോ ക​​​ണ​​​ക്ടി​​​വി​​​റ്റി ഉ​​​റ​​​പ്പാ​​​ക്കി.

മി​​​ഷ​​​ന്‍ ക്രി​​​ട്ടി​​​ക്ക​​​ല്‍ ആ​​​പ്ലി​​​ക്കേ​​​ഷ​​​നു​​​ക​​​ള്‍​ക്കാ​​​യി ഐ​​​പി എം​​​പി​​​എ​​​ല്‍​എ​​​സ് സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ 1,396 സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ല്‍ ക​​​മ്മീ​​​ഷ​​​ന്‍ ചെ​​​യ്തു. ഇ​​​തു​​​വ​​​ഴി റി​​​സ​​​ര്‍​വേ​​​ഷ​​​ന്‍ സം​​​വി​​​ധാ​​​നം, ച​​​ര​​​ക്ക് നീ​​​ക്ക വി​​​വ​​​ര​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ കൂ​​​ടു​​​ത​​​ല്‍ വേ​​​ഗ​​​ത്തി​​​ലും സു​​​ര​​​ക്ഷി​​​ത​​​മാ​​​യും കൈ​​​കാ​​​ര്യം ചെ​​​യ്യാ​​​ന്‍ സാ​​​ധി​​​ക്കും. ഡി​​​ജി​​​റ്റ​​​ല്‍ ഇ​​​ന്ത്യ പ​​​ദ്ധ​​​തി​​​യോ​​​ട് ചേ​​​ര്‍​ന്നുനി​​​ന്ന് സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യി​​​ല​​​ധി​​​ഷ്ഠി​​​ത​​​മാ​​​യ സു​​​ര​​​ക്ഷി​​​ത യാ​​​ത്ര​​​യൊ​​​രു​​​ക്കാ​​​നാ​​​ണ് റെ​​​യി​​​ല്‍​വേ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.

Tags : Artificial Intelligence Rail Safety Surveillance Indian Railway

Recent News

Corehub Up