പത്തനംതിട്ട: പത്തനംതിട്ടയിൽ സ്വകാര്യ ബസിൽ കയറി ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ. ആറന്മുള എരുമക്കാട് സ്വദേശി ശ്രീജിത്ത് ആണ് പിടിയിലായത്. ഏപ്രിൽ 23ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
മാലക്കരയിൽ വച്ചായിരുന്നു സ്വകാര്യ ബസിൽ കയറി പ്രതി തെക്കേമല സ്വദേശി ശ്രീജീവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. ഭാര്യയുമായി ശ്രീജീവിന് ബന്ധമുണ്ടെന്ന് ആരോപിച്ച് ആയിരുന്നു ആക്രമണം. തുടർന്ന് ഒളിവിൽ പോയ പ്രതിയെ ആലപ്പുഴയിൽ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
Tags : kerala police crime news alappuzha arrest