x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെപിസിസിയുടെ അമരത്തേക്ക് ബെന്നി ബെഹന്നാൻ?; എ​ഐ​സി​സി തീ​രു​മാ​നം ഉ​ട​ന്‍


Published: May 7, 2026 02:43 PM IST | Updated: May 7, 2026 02:47 PM IST

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വ​ൻ വി​ജ​യ​ത്തി​നു പി​ന്നാ​ലെ സം​സ്ഥാ​ന കോ​ൺ​ഗ്ര​സി​ൽ അ​ഴി​ച്ചു പ​ണി​ക്ക് ക​ള​മൊ​രു​ങ്ങു​ന്നു. നി​ല​വി​ലെ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫി​നെ മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ക്കു​ന്ന​തി​നാ​ൽ അ​ദ്ദേ​ഹം ഉ​ട​ൻ സ്ഥാ​നം ഒ​ഴി​യും.

പ​ക​രം ബെ​ന്നി ബെ​ഹ​ന്നാ​ന്‍ കെ​പി​സി​സി അ​ധ്യ​ക്ഷ​നാ​കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. സ​ണ്ണി ജോ​സ​ഫ് കെ​പി​സി​സി അ​ധ്യ​ക്ഷ സ്ഥാ​നം ഒ​ഴി​യു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് ത​ന്നെ അ​ഭ്യൂ​ഹ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. അ​ഞ്ച് ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​ർ നി​യ​മ​സ​ഭ​യി​ലേ​ക്ക് ജ​യി​ച്ച​തി​നാ​ൽ ഡി​സി​സി ത​ല​ത്തി​ലും അ​ഴി​ച്ചു പ​ണി​യു​ണ്ടാ​കും.

എ​ൻ.​ശ​ക്ത​ൻ (നെ​യ്യാ​റ്റി​ൻ​ക​ര), നാ​ട്ട​കം സു​രേ​ഷ് (ഏ​റ്റു​മാ​നൂ​ർ), മു​ഹ​മ്മ​ദ് ഷി​യാ​സ് (കൊ​ച്ചി), വി.​എ​സ്. ജോ​യ് (മ​ല​പ്പു​റം), കെ. ​പ്ര​വീ​ൺ​കു​മാ​ർ (കൊ​യി​ലാ​ണ്ടി) എ​ന്നി​വ​രാ​ണ് നി​യ​മ​സ​ഭ​യി​ലേ​ക്ക് ജ​യി​ച്ച ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​ർ.

Tags : benny behanan kpcc president sunny joseph

Recent News

Corehub Up