തിരുവനന്തപുരം: ചരിത്രത്തില്‍ ആദ്യമായി മൂന്ന് എംഎല്‍എമാർ സഭയിലെത്തിയ സംഭവം ആഘോഷമാക്കി ബിജെപി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം മൂന്ന് എംഎല്‍എമാരും പ്രവര്‍ത്തകര്‍ക്കൊപ്പം പ്രകടനമായിട്ടാണ് നിയമസഭയിലേക്ക് എത്തിയത്. ബിജെപിക്ക് ഇത് ചരിത്ര ദിനമാണെന്ന് സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു ഇത് പുതിയ രാഷ്ടീയം പുതിയ കാഴ്ചപ്പാട് ഇനി മോദിയുടെ വികസന രാഷ്ട്രീയം കേരള നിയമസഭ കാണുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിക്ക് സ്പീക്കർ സ്ഥാനാർഥി ഉണ്ടാകും. ചാത്തന്നൂരിൽനിന്ന് ജയിച്ച ഗോപകുമാർ സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം സൈക്കിളിലാണ് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ സഭയിലെത്തിയത്. ജഗതി പുതുപ്പള്ളി ഹൗസിൽ നിന്ന് സൈക്കിൾ ചവിട്ടി സത്യപ്രതിജ്ഞാ ചടങ്ങിന് എത്തുകയായിരുന്നു.
Tags : bjp Niyamasabha