x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡോ. വന്ദന ദാസിന്‍റെ കൊലപാതകം; ആ​​​ശ്വാ​​​സ​​​ക​​​ര​​​മാ​​​യ വി​​​ധി​​​


Published: March 22, 2026 12:01 AM IST | Updated: March 22, 2026 12:01 AM IST

ക​​​ടു​​​ത്തു​​​രു​​​ത്തി: ഏ​​​ക മ​​​ക​​​ള്‍ ന​​​ഷ്ട​​​പ്പെ​​​ട്ടു...... നീ​​​തി കി​​​ട്ടി​​​യോ എന്നു​​​ ചോ​​​ദി​​​ച്ചാ​​​ല്‍ ആ​​​ശ്വാ​​​സ​​​ക​​​ര​​​മാ​​​യ വി​​​ധി​​​യെ​​​ന്നേ പ​​​റ​​​യാ​​​നാ​​​കൂ.സ​​​ങ്ക​​​ടം അ​​​ട​​​ക്കാ​​​നാ​​​കു​​​ന്നി​​​ല്ല. - ഡോ.​​​വ​​​ന്ദ​​​ന ദാ​​​സി​​​ന്‍റെ മാ​​​താ​​​പി​​​താ​​​ക്ക​​​ളാ​​​യ മോ​​​ഹ​​​ന്‍ദാ​​​സും വ​​​സ​​​ന്ത​​​കു​​​മാ​​​രി​​​യും ഇ​​​ട​​​റി​​​യ ശ​​​ബ്ദ​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞ​​​തി​​​ങ്ങ​​​നെ.

കൊ​​​ട്ടാ​​​ര​​​ക്ക​​​ര താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ഡ്യൂ​​​ട്ടി​​​ക്കി​​​ടെ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു പോ​​​ലീ​​​സെ​​​ത്തി​​​ച്ച പ്ര​​​തി സ​​​ന്ദീ​​​പ് സ​​​ര്‍ജി​​​ക്ക​​​ല്‍ ക​​​ത്രി​​​കകൊ​​​ണ്ട് കു​​​ത്തി​​​യാ​​​ണ് ഡോ. ​​​വ​​​ന്ദ​​​ന ദാ​​​സി​​​നെ കൊ​​​ല​​​പെ​​​ടു​​​ത്തി​​​യ​​​ത്. ഇ​​​ന്ന​​​ലെ​​​യാ​​​ണ് കൊ​​​ല്ലം അ​​​ഡീ​​​ഷ​​​ണ​​​ല്‍ സെ​​​ക്ഷ​​​ന്‍സ് കോ​​​ട​​​തി പ്ര​​​തി​​​യ്ക്ക് വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളി​​​ലാ​​​യി 30 വ​​​ര്‍ഷം ക​​​ഠി​​​ന ത​​​ട​​​വും തു​​​ട​​​ര്‍ന്ന് ജീ​​​വ​​​പ​​​ര​​​ന്ത്യ​​​വും ശി​​​ക്ഷ വി​​​ധി​​​ച്ച​​​ത്.

സ​​​ന്തോ​​​ഷം ത​​​ളം കെ​​​ട്ടി​​​നി​​​ന്നി​​​രു​​​ന്ന മു​​​ട്ടു​​​ചി​​​റ ന​​​മ്പി​​​ച്ചി​​​റ​​​ക്കാ​​​ലാ​​​യി​​​ലെ വീ​​​ട്ടി​​​ലേ​​​ക്ക് സ​​​ങ്ക​​​ടം പെ​​​യ്തി​​​റ​​​ങ്ങി​​​യി​​​ട്ട് ര​​​ണ്ട് വ​​​ര്‍ഷ​​​വും 10 മാ​​​സ​​​വും 11 ദി​​​വ​​​സ​​​വു​​​മാ​​​യി. മോ​​​ഹ​​​ന്‍ദാ​​​സി​​​ന്‍റെ​​യും വ​​​സ​​​ന്ത​​​കു​​​മാ​​​രി​​​യു​​​ടെ ഏ​​​ക​​​മ​​​ക​​​ളാ​​​യി​​​രു​​​ന്നു കു​​​ട്ടു​​​ എ​​​ന്ന് വി​​​ളി​​​ച്ചി​​​രു​​​ന്ന വ​​​ന്ദ​​​ന.

കൊ​​​ല്ലം അ​​​സീ​​​സി​​​യ കോ​​​ള​​​ജി​​​ലെ എം​​​ബി​​​ബി​​​എ​​​സ് പ​​​ഠ​​​ന​​​ത്തി​​​നു​​​ശേ​​​ഷം ഹൗ​​​സ് സ​​​ര്‍ജ​​​നാ​​​യി ജോ​​​ലി ചെ​​​യ്യു​​​ന്ന​​​തി​​​നി​​​ടെ 2023 മെ​​​യ് പ​​​ത്തി​​​ന് പു​​​ല​​​ര്‍ച്ചെ നാ​​​ലേ​​​കാ​​​ലോ​​​ടെ​​​യാ​​​ണ് വ​​​ന്ദ​​​ന​​​യ്ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ അ​​​ത്യാ​​​ഹി​​​ത​​​വി​​​ഭാ​​​ഗ​​​ത്ത​​​ല്‍ വ​​​ച്ച് കു​​​ത്തേ​​​റ്റ​​​ത്.

27 ത​​​വ​​​ണ കു​​​ത്തേ​​​റ്റ വ​​​ന്ദ​​​ന രാ​​​വി​​​ലെ 8.45 ഓ​​​ടെ തി​​​രു​​​വ​​​ന​​​ന്തു​​​പ​​​ര​​​ത്തെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ മ​​​രി​​​ച്ചു. പി​​​ന്നീ​​​ടി​​​ങ്ങോ​​​ട്ട് നീ​​​തി​​​ക്കാ​​​യു​​​ള്ള നി​​​യ​​​മ​​​പോ​​​രാ​​​ട്ട​​​മാ​​​യി​​​രു​​​ന്നു വ​​​ന്ദ​​​ന​​​യു​​​ടെ മാ​​​താ​​​പി​​​താ​​​ക്ക​​​ളു​​​ടെ ജീ​​​വി​​​തം.സ്‌​​​കൂ​​​ള്‍ പ​​​ഠ​​​ന​​​കാ​​​ല​​​ത്ത് പ​​​ഠ​​​ന​​​ത്തി​​​നൊ​​​പ്പം നൃ​​ത്തം അ​​​ട​​​ക്ക​​​മു​​​ള്ള കലാ പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ളി​​​ലും വ​​​ന്ദ​​​ന മു​​​ന്നി​​​ലാ​​​യി​​​രു​​​ന്നു.

എം​​​ബി​​​ബി​​​എ​​​സി​​​ന് പ​​​ഠി​​​ക്കു​​​ന്ന സ​​​മ​​​യ​​​ത്ത് ര​​​ക്ഷി​​​താ​​​ക്ക​​​ളു​​​ടെ വി​​​വാ​​​ഹ വാ​​​ര്‍ഷി​​​ക ദി​​​ന​​​ത്തി​​​ല്‍ വ​​​ര്‍ക്ക​​​ല ബീ​​​ച്ചി​​​ല്‍ പോ​​​യി ആ​​​ഘോ​​​ഷി​​​ച്ച​​​തും ആ​​​ദ്യ സ്റ്റൈ​​​പ്പ​​​ന്‍ഡ് കി​​​ട്ടി​​​യ​​​പ്പോ​​​ള്‍ തങ്ങൾക്ക് തു​​​ണി വാ​​​ങ്ങി സ​​​മ്മാ​​​ന​​​മാ​​​യി ന​​​ല്‍കി​​​യ​​​തു​​​മെ​​​ല്ലാ ഇ​​​ന്ന​​​ലെ ക​​​ഴി​​​ഞ്ഞ​​​തു​​​പോ​​​ലെ ഇരുവരും ഓ​​​ര്‍ക്കു​​​ന്നു.

മ​​​ര​​​ണം വ​​​രെ അ​​​ച്ഛ​​​നും അ​​​മ്മ​​​യ്ക്കമൊപ്പ​​​മാ​​​യി​​​രു​​​ന്നു വ​​​ന്ദ​​​ന​​​യു​​​ടെ യാ​​​ത്ര. അ​​​വ​​​ളു​​​ടെ സാ​​​ധ​​​ന​​​ങ്ങ​​​ളും പു​​​സ്ത​​​ക​​​ങ്ങ​​​ളും ക​​​ളി​​​പ്പാ​​​ട്ട​​​ങ്ങ​​​ളും സൂ​​​ക്ഷി​​​ച്ചി​​​രി​​​ക്കു​​​ന്ന മു​​​റി​​​യി​​​ലും മു​​​റ്റ​​​ത്തെ സ്മൃ​​​തി മ​​​ണ്ഡ​​​പ​​​ത്തി​​​ലും ര​​​ക്ഷി​​​താ​​​ക്ക​​​ള്‍ എ​​​ന്നും വി​​​ള​​​ക്കുകൊ​​​ളു​​​ത്തു​​​ന്നു. മ​​​കളുടെ​​​ഓ​​​ര്‍മ​​​ക​​​ളു​​​മാ​​​യി മോ​​​ഹ​​​ന്‍ദാ​​​സും വ​​​സ​​​ന്ത​​​കു​​​മാ​​​രി​​​യും ജീ​​​വി​​​തം ത​​​ള്ളി നീ​​​ക്കു​​​ക​​​യാ​​​ണ്.

Tags : Dr. Vandana Das murder statement comforting Mohandas Vasantha Kumari

Recent News

Corehub Up