x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ൽ​ഡി​എ​ഫ്-​എ​ൻ​ഡി​എ പ​രാ​തി​ക​ൾ ത​ള്ളി; വി.​ഡി. സ​തീ​ശ​ന്‍റെ പ​ത്രി​ക സ്വീ​ക​രി​ച്ചു


Published: March 24, 2026 04:19 PM IST | Updated: March 24, 2026 04:25 PM IST

പ​റ​വൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​റ​വൂ​ർ മ​ണ്ഡ​ല​ത്തി​ൽ നി​ന്നും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍റെ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക വ​ര​ണാ​ധി​കാ​രി അം​ഗീ​ക​രി​ച്ചു. പ​ത്രി​ക​യി​ൽ വ​രു​മാ​നം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ മ​റ​ച്ചു​വെ​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച് എ​ൽ​ഡി​എ​ഫും എ​ൻ​ഡി​എ​യും ന​ൽ​കി​യ പ​രാ​തി​ക​ൾ ത​ള്ളി​ക്കൊ​ണ്ടാ​ണ് ന​ട​പ​ടി.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന വേ​ള​യി​ലാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി ടൈ​സ​ൺ മാ​സ്റ്റ​റും എ​ൻ​ഡി​എ പ്ര​തി​നി​ധി​ക​ളും സ​തീ​ശ​ന്‍റെ പ​ത്രി​ക​യ്ക്കെ​തി​രെ രം​ഗ​ത്തു​വ​ന്ന​ത്. അ​ഭി​ഭാ​ഷ​ക​ൻ എ​ന്ന നി​ല​യി​ലു​ള്ള കൃ​ത്യ​മാ​യ വ​രു​മാ​നം പ​ത്രി​ക​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ല്ല, അ​ദ്ദേ​ഹം ഉ​പ​യോ​ഗി​ക്കു​ന്ന ഔ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ന് മേ​ലു​ള്ള ട്രാ​ഫി​ക് പി​ഴ​ക​ളു​ടെ വി​വ​ര​ങ്ങ​ളും കു​ടി​ശി​ക​യും പ​ത്രി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ല്ല, കൈ​വ​ശ​മു​ള്ള സ്വ​ർ​ണ്ണ​ത്തി​ന്‍റെ നി​ല​വി​ലെ വി​പ​ണി മൂ​ല്യം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളി​ൽ വ്യ​ക്ത​ത​യി​ല്ല എ​ന്നി​ങ്ങ​നെ​യാ​ണ് പ​രാ​തി​യി​ലെ ഉ​ള്ള​ട​ക്ക​ങ്ങ​ൾ.

പ​രാ​തി​ക​ളെ തു​ട​ർ​ന്ന് വ​ര​ണാ​ധി​കാ​രി സ​തീ​ശ​ന്‍റെ പ​ക്ക​ൽ നി​ന്ന് വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു. വൈ​കി​ട്ട് മൂ​ന്ന് മ​ണി​യോ​ടെ ന​ട​ന്ന വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ൽ സ​തീ​ശ​ന്‍റെ അ​ഭി​ഭാ​ഷ​ക​ർ കൃ​ത്യ​മാ​യ രേ​ഖ​ക​ളും വി​ശ​ദീ​ക​ര​ണ​വും ഹാ​ജ​രാ​ക്കി. ഈ ​വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മാ​ണെ​ന്ന് ക​ണ്ട വ​ര​ണാ​ധി​കാ​രി, ഉ​ന്ന​യി​ക്ക​പ്പെ​ട്ട പ​രാ​തി​ക​ളി​ൽ ക​ഴ​മ്പി​ല്ലെ​ന്ന് വി​ല​യി​രു​ത്തി പ​ത്രി​ക സാ​ധു​വാ​ണെ​ന്ന് പ്ര​ഖ്യാ​പി​ച്ചു.

 

Tags : V.D. Satheesan Election Commission Latest News

Recent News

Corehub Up