x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ച​കവാ​ത​ക ഉ​പ​യോ​ഗം 17 ശ​ത​മാ​നം കു​റ​ഞ്ഞു


Published: March 18, 2026 11:04 PM IST | Updated: March 18, 2026 11:04 PM IST

പ​​​ര​​​വൂ​​​ർ: പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലെ യു​​​ദ്ധ​​​സ​​​മാ​​​ന​​​മാ​​​യ സാ​​​ഹ​​​ച​​​ര്യം ഇ​​​ന്ത്യ​​​യി​​​ലെ പാ​​​ച​​​ക​​​വാ​​​ത​​​ക വി​​​പ​​​ണി​​​യെ ക​​​ടു​​​ത്ത പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ക്കി. മാ​​​ർ​​​ച്ച് ആ​​​ദ്യ പ​​​കു​​​തി​​​യി​​​ലെ ഔ​​​ദ്യോ​​​ഗി​​​ക ക​​​ണ​​​ക്കു​​​ക​​​ൾ പ്ര​​​കാ​​​രം രാ​​​ജ്യ​​​ത്തെ എ​​​ൽ​​​പി​​​ജി ഉ​​​പ​​​ഭോ​​​ഗം 17.7 ശ​​​ത​​​മാ​​​നം കു​​​റ​​​ഞ്ഞു.

വി​​​ത​​​ര​​​ണ ശൃം​​​ഖ​​​ല​​​യി​​​ലു​​​ണ്ടാ​​​യ ത​​​ട​​​സ​​​ങ്ങ​​​ൾ കാ​​​ര​​​ണം ഗാ​​​ർ​​​ഹി​​​ക പാ​​​ച​​​ക​​​വാ​​​ത​​​ക ല​​​ഭ്യ​​​ത ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ വാ​​​ണി​​​ജ്യ​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള വി​​​ത​​​ര​​​ണം സ​​​ർ​​​ക്കാ​​​ർ വെ​​​ട്ടി​​​ക്കു​​​റ​​​ച്ചു. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം മാ​​​ർ​​​ച്ച് ആ​​​ദ്യ ര​​​ണ്ടാ​​​ഴ്ച​​​യി​​​ൽ 1.387 ദ​​​ശ​​​ല​​​ക്ഷം ട​​​ണ്ണാ​​​യി​​​രു​​​ന്ന ഉ​​​പ​​​യോ​​​ഗം ഇ​​​ത്ത​​​വ​​​ണ 1.147 ദ​​​ശ​​​ല​​​ക്ഷം ട​​​ണ്ണാ​​​യി ചു​​​രു​​​ങ്ങി.

ഫെ​​​ബ്രു​​​വ​​​രി ആ​​​ദ്യ പ​​​കു​​​തി​​​യു​​​മാ​​​യി താ​​​ര​​​ത​​​മ്യം ചെ​​​യ്യു​​​മ്പോ​​​ൾ 26.3 ശ​​​ത​​​മാ​​​ന​​​ത്തി​​​ന്‍റെ ഇ​​​ടി​​​വാ​​​ണ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ഇ​​​ന്ത്യ​​​യു​​​ടെ പാ​​​ച​​​ക​​​വാ​​​ത​​​ക ആ​​​വ​​​ശ്യ​​​ത്തി​​​ന്‍റെ 60 ശ​​​ത​​​മാ​​​ന​​​വും ഇ​​​റ​​​ക്കു​​​മ​​​തി​​​യെ​​​യാ​​​ണ് ആ​​​ശ്ര​​​യി​​​ക്കു​​​ന്ന​​​ത്.

യു​​​ദ്ധം കാ​​​ര​​​ണം ഗ​​​ൾ​​​ഫ് രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ വ്യോ​​​മ​​​പാ​​​ത​​​ക​​​ൾ അ​​​ട​​​ച്ച​​​തോ​​​ടെ വി​​​മാ​​​ന ഇ​​​ന്ധ​​​ന​​​മാ​​​യ എ​​​ടി​​​എ​​​ഫ് ഉ​​​പ​​​ഭോ​​​ഗ​​​ത്തി​​​ലും നാ​​​ല് ശ​​​ത​​​മാ​​​നം കു​​​റ​​​വു​​​ണ്ടാ​​​യി​​​ട്ടു​​​ണ്ട്. എ​​​ന്നാ​​​ൽ പെ​​​ട്രോ​​​ൾ, ഡീ​​​സ​​​ൽ വി​​​ൽ​​​പ​​​ന​​​യി​​​ൽ വ​​​ർ​​​ധ​​​ന​​​യു​​​ണ്ടാ​​​യി. പെ​​​ട്രോ​​​ൾ വി​​​ൽ​​​പ​​​ന 13.2 ശ​​​ത​​​മാ​​​ന​​​വും ഡീ​​​സ​​​ൽ ഉ​​​പ​​​യോ​​​ഗം 8.2 ശ​​​ത​​​മാ​​​ന​​​വും ഉ​​​യ​​​ർ​​​ന്നു.

Tags : Cooking Gas Gas Cylinder Gas consumption West Asian Conflict Middle East War

Recent News

Corehub Up