x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​സി​ഡ് ദേ​ഹ​ത്തു​വീ​ണു ഗൃ​ഹ​നാ​ഥ മ​രി​ച്ച സം​ഭ​വം; ഭ​ർ​ത്താ​വ് അ​റ​സ്റ്റിൽ


Published: May 22, 2026 07:20 AM IST | Updated: May 22, 2026 07:20 AM IST

തീ​ക്കോ​യി: ആ​സി​ഡ് ദേ​ഹ​ത്തു​വീ​ണു പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലി​രി​ക്കെ ഗൃ​ഹ​നാ​ഥ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തീ​ക്കോ​യി കൊ​ല്ലം​പാ​റ ഭാ​ഗ​ത്തു താ​മ​സി​ക്കു​ന്ന പൊ​ട്ടം​പ്ലാ​ക്ക​ൽ ജോ​ണി​ന്‍റെ ഭാ​ര്യ ബാ​ലാ​മ​ണി ആ​ണു മ​രി​ച്ച​ത്. ജോ​ണി​നെ ഈ​രാ​റ്റു​പേ​ട്ട പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​ടും​ബ​വ​ഴ​ക്കി​നെ​ത്തു​ട​ർ​ന്നു ജോ​ൺ ബാ​ലാ​മ​ണി​യു​ടെ ദേ​ഹ​ത്ത് ആ​സി​ഡ് ഒ​ഴി​ക്കു​ക​യാ​യി​രു​ന്നെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

15നു ​രാ​വി​ലെ 11നാ​ണു സം​ഭ​വം. വീ​ട്ടി​ൽ ആ​രു​മി​ല്ലാ​ത്ത സ​മ​യം ജോ​ൺ ബാ​ലാ​മ​ണി​യു​ടെ ദേ​ഹ​ത്ത് ആ​സി​ഡ് ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു. പൊ​ള്ള​ലേ​റ്റ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ബാ​ലാ​മ​ണി ബു​ധ​നാ​ഴ്ച രാ​വി​ലെ മ​രി​ച്ചു. ജോ​ണി​നെ റി​മാ​ൻ​ഡ് ചെ​യ്തു. മ​രം​വെ​ട്ട്, ലോ​ഡിം​ഗ് തൊ​ഴി​ലാ​ളി​യാ​ണു ജോ​ൺ. ബാ​ലാ​മ​ണി ഈ​രാ​റ്റു​പേ​ട്ട​യി​ലെ ത​യ്യ​ൽ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: സ​ജോ, സോ​ന.

Tags : Housewife dies falling acid husband arrest

Recent News

Corehub Up