x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഇത്ര വലിയ തർക്കമാണെങ്കിൽ ഭാവി എന്താകുമെന്ന് കെ.കെ. ഷൈലജ


Published: May 9, 2026 05:09 PM IST | Updated: May 9, 2026 05:09 PM IST

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം സ്വന്തമാക്കിയിട്ടും കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചയുടെ പേരിൽ നടക്കുന്ന ചരടുവലികളെ വിമർശിച്ച് സിപിഎം കേന്ദ്രകമ്മിറ്റി അം​ഗം കെ.കെ.ഷൈലജ.

ജനവിധിയെ പരിഹസിച്ചുകൊണ്ട് കോൺഗ്രസ് നടത്തുന്ന കസേരകളി തികച്ചും അപഹാസ്യമാണെന്നും ഷൈലജ ഫേസ്ബുക്കിൽ കുറിച്ചു.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഇത്ര വലിയ തർക്കമാണെങ്കിൽ ഭാവിയിൽ സർക്കാരിന് ഏതെങ്കിലുമൊരു വിഷയത്തിൽ ഉചിതമായ തീരുമാനം കൈക്കൊള്ളാൻ കഴിയുമോ എന്നും അവർ ചോദിച്ചു. മികച്ച ജനവിധിയാണ് യുഡിഎഫിന് കേരളത്തിലുണ്ടായത്. എൽഡിഎഫിന്‍റെ പരാജയകാരണങ്ങൾ വിലയിരുത്തി ജനകീയ പ്രശ്‌നങ്ങളിൽ ഇടപെട്ടും രാഷ്ട്രീയ സംഭവവികാസങ്ങൾ ശരിയായി ചർച്ച ചെയ്തും ഞങ്ങൾ മുന്നോട്ടുപോകുമെന്നും ഷൈലജ പറഞ്ഞു.

എത്രയും പെട്ടന്ന് ഈ അനിശ്ചിതത്വം മാറ്റി സർക്കാർ രൂപീകരിക്കാൻ കോൺഗ്രസ് തയാറായില്ലെങ്കിൽ കേരളം കടുത്ത അരാജകത്വത്തിലേക്ക് നീങ്ങുമെന്നും ഷൈലജ കുറ്റപ്പെടുത്തി.

Tags : kk shailaja Chief Ministers cpm

Recent News

Corehub Up